For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കരുവാളിപ്പിന് അര മണിക്കൂറില്‍ പരിഹാരം

മുഖത്തെ കരുവാളിപ്പിന് അര മണിക്കൂറില്‍ പരിഹാരം

|

സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. വെയിലത്തു പോകുന്നതു മുതല്‍ മുഖത്തുണ്ടാകുന്ന ചില രോഗങ്ങളും ചര്‍മ പ്രശ്‌നങ്ങളും വരെ ഇതില്‍ പെടും.

പ്രധാനമായും വേനല്‍ക്കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ ധാരാളമായി ഉണ്ടാകുന്നത്. സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ തന്നെയാണ് ഇവിടെ വില്ലനാകുന്നത്മുഖത്തെ കരുവാളിപ്പ് സൗന്ദര്യ പ്രശ്‌നം തന്നെയാണ്. പ്രത്യേകിച്ചും വെളുത്ത ചര്‍മമുള്ളവര്‍ക്ക്. സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കുന്നതു വഴി ഇതിനൊരു പരിഹാരം കണ്ടെത്താനാകുമെങ്കിലും ഇത് പൂര്‍ണ ഗുണം നല്‍കുമെന്നും പറയാനാകില്ല.

മുഖത്തെ കരുവാളിപ്പിന് പ്രതിവിധിയായി പല തരം വീട്ടു വൈദ്യങ്ങളുണ്ട്. യാതൊരു പാര്‍ശ്വഫലങ്ങളും നല്‍കാതെ സൗന്ദര്യം നല്‍കുന്ന വീട്ടുവൈദ്യങ്ങള്‍. വളരെ എളുപ്പത്തില്‍ ലഭിയ്ക്കുന്ന ചേരുവകളാണ് ഇവയ്ക്കായി വേണ്ടത്. പലതും നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ ലഭിയ്ക്കുകയും ചെയ്യും. പരീക്ഷിയ്ക്കാന്‍ ഭയം വേണ്ട, ഗുണം ലഭിയ്ക്കുകയും ചെയ്യും, ചെലവും കുറവാണ്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

പുളിച്ച തൈര്

പുളിച്ച തൈര്

മുഖത്തെ കരുവാളിപ്പിനുള്ള നല്ലൊരു പ്രകൃതിദത്ത വഴിയാണ് തൈര്. അല്‍പം പുളിച്ച തൈര് ഉപയോഗിയ്ക്കുന്നത് മുഖത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കും. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. തൈരില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരു ചേര്‍ക്കുന്നതും ഗുണം നല്‍കും.

തൈരില്‍ ലേശം മഞ്ഞള്‍പ്പൊടി

തൈരില്‍ ലേശം മഞ്ഞള്‍പ്പൊടി

തൈരില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ കരുവാളിപ്പു നീക്കാനുള്ള നല്ലൊരു വഴിയാണ.് ഇത് മുഖത്തിന് നിറം നല്‍കും. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും ഇതുകൊണ്ടു ലഭിയ്ക്കും.

പാല്‍

പാല്‍

പാലും മുഖത്തെ കരുവാളിപ്പു മാറാനുള്ള നല്ലൊരു വഴിയാണ്. തണുപ്പിച്ച തിളപ്പിയ്ക്കാത്ത പാല്‍ ഏറെ ഗുണം നല്‍കും. ഇത് ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കും. ഇതിലും നാരങ്ങാനീരു ചേര്‍ക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ചര്‍മത്തിലെ കരുവാളിപ്പു മാറ്റാന്‍ കറ്റാര്‍വാഴ നല്ലൊരു വഴിയാണ്. കറ്റാര്‍വാഴയുടെ ജെല്‍ കരുവാളിപ്പുള്ളിടത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം. പിന്നീട് മോയിസ്ചറൈസര്‍ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നതും നല്ലതാണ്. കറ്റാര്‍ വാഴ വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.ഇതിലും നാരങ്ങാനീരു കലര്‍ത്തി ഉപയോഗിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുക.

വെളിച്ചെണ്ണ, മഞ്ഞള്‍ കൂട്ട്

വെളിച്ചെണ്ണ, മഞ്ഞള്‍ കൂട്ട്

ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ, മഞ്ഞള്‍ കൂട്ട്. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതില്‍ അല്‍പം നാരങ്ങാനീരു കലര്‍ത്തുന്നതു ഗുണം വര്‍ദ്ധിപ്പിയ്ക്കും.

ബദാം ഓയില്‍

ബദാം ഓയില്‍

ചില ഓയിലുകളും മുഖത്തെ ടാന്‍ മാറ്റാനുള്ള വഴിയാണ്. ഇതില്‍ ഒന്നാണ് ബദാം ഓയില്‍. ബദാം ഓയിലിനൊപ്പം വൈറ്റമിന്‍ ഓയിലും കലര്‍ത്തുന്നതു ഗുണം നല്‍കും.അര ടീസ്പൂണ്‍ ബദാം ഓയില്‍, ഒരു വൈററമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ച് ഇതിലെ ഓയില്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. പിന്നീട് അല്‍പം ചെറുപപയര്‍ പൊടി പുരട്ടി കഴുകുക. ഇത് മുഖത്തിന് നിറം നല്‍കും. കരുവാളിപ്പു മാറ്റും. ശേഷം അല്‍പം മോയിസ്ചറൈസര്‍ പുരട്ടാം.

നാരങ്ങാനീരും ഉപ്പും

നാരങ്ങാനീരും ഉപ്പും

നാരങ്ങാനീരും ഉപ്പും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ കരുവാളിപ്പിന് പരിഹാരമാണ്. ടീസ്പൂണ്‍ നാരങ്ങാനീരില്‍ ഒരു നുള്ള് ഉപ്പു കലര്‍ത്തി മുഖത്തു പുരട്ടാം.ഈ മിശ്രിതം മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് 15 മിനിറ്റു കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകുക. പിന്നീട് നല്ല മോയിസ്ചറൈസര്‍ ഇടാം. കാരണം ഉപ്പിന് ചര്‍മം വരണ്ടതാക്കുന്ന സ്വഭാവമുണ്ട്. ക്ഷീണിച്ച ചര്‍മത്തിന് തെളിച്ചം നല്‍കാനും തിളക്കം നല്‍കാനുമുള്ള നല്ലൊരു വഴിയാണ് ഉപ്പും നാരങ്ങാനീരും കലര്‍ന്ന മിശ്രിതം. ഇത് മുഖത്തിന് നല്ല ഉണര്‍വു തോന്നിപ്പിയ്ക്കും. ക്ഷീണം അകറ്റും.

പാല്‍പ്പൊടി

പാല്‍പ്പൊടി

മൂന്ന് തുള്ളി ഗ്ലിസറിന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, അല്‍പം നാരങ്ങാ നീര് എന്നിവ കൂട്ടിച്ചേര്‍ത്ത് മരത്തിന്റെ സ്പൂണ്‍ ഉപയോഗിച്ച് നല്ലതുപോലെ മിക്‌സ് ചെയ്യുക. ക്രീം പരുവമാകുമ്പോള്‍ അഞ്ച് മിനിട്ട് അനക്കാതെ വെയ്ക്കുക.മുഖം നല്ലതു പോലെ വൃത്തിയായി കഴുകുക. അതിനു ശേഷം ഈ ക്രീം രാത്രി മുഖത്ത് പുരട്ടി രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

തക്കാളി

തക്കാളി

തക്കാളി മുഖത്തെ ടാന്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇതിലെ ആസിഡ് ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഇതില്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും. തക്കാളിയുടെ നീരോ പള്‍പ്പോ മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക.

പനിനീര്

പനിനീര്

പനിനീര് സൗന്ദര്യസംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. ദിവസവും ഇത് ചര്‍മത്തില്‍ പുരട്ടുന്നത് പല അലര്‍ജികള്‍ക്കും പരിഹാരമാകും. പല രീതിയിലും പനിനീര്‍ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാംസൂര്യാഘാതം നടയാന്‍ പനിനീര് നല്ലതാണ്. നല്ല വെയിലുള്ളപ്പോള്‍ ഇത് ചര്‍മത്തില്‍ പുരട്ടുന്നത് കരുവാളിപ്പ് അകറ്റും. ബാക്ടീരിയകളെ അകറ്റാനുള്ള പനിനീരിന്റെ കഴിവ് അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന മറ്റ് അസ്വസ്ഥതകളും ഒഴിവാക്കും.

 കുക്കുമ്പര്‍

കുക്കുമ്പര്‍

വെയില്‍ കൊണ്ടുള്ള ടാന്‍ മാറാനും വാടിയ ചര്‍മത്തിന് പുതുമ നല്‍കാനുമെല്ലാം കുക്കുമ്പര്‍ ഏറെ നല്ലതാണ്. ഇത് അരച്ചു മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഇതിന്റെ നീരു മുഖത്തു പുരട്ടാം. വെള്ളരിക്കയുടെ നീരായാലും മതിയാകും. ഇതിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കാന്‍ സാധിയ്ക്കും.

Read more about: beauty skincare
English summary

Home Remedies To Remove Tan From Facial Skin

Home Remedies To Remove Tan From Facial Skin, Read more to know about
X
Desktop Bottom Promotion