For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേല്‍ച്ചുണ്ടിലെ രോമം,മുട്ട കൊണ്ട് സ്ഥിരപരിഹാരം

മേല്‍ച്ചുണ്ടിലെ രോമം,മുട്ട കൊണ്ട് സ്ഥിരപരിഹാരം

|

മീശ പുരുഷന് അലങ്കാരവും ആണത്തവുമെങ്കില്‍ സ്ത്രീകള്‍ക്കിത് സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒരു ഘടകവും നാണക്കേടുണ്ടാകുന്ന ഒന്നുമാണ്. ചുണ്ടിലെ രോമം നീക്കാന്‍ ത്രെഡിംഗ്, വാക്‌സിംഗ് തുടങ്ങിയ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് സ്ത്രീകള്‍.

മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ചയ്ക്കു പ്രധാന കാരണം സ്ത്രീകളില്‍ പുരുഷ ഹോര്‍മോണായ ടെസറ്റോസ്റ്റിറോണിന്റെ അളവു വര്‍ദ്ധിയ്ക്കുന്നതാണ്. ഇതാണ് രോമവളര്‍ച്ചയ്ക്കു കാരണമാകുന്നത്.

ചുണ്ടിലെ രോമം കളയാന്‍ ഇത്തരം വേദനയുളള വഴികള്‍ പരീക്ഷിയ്ക്കാതെ തികച്ചും പ്രകൃതിദത്ത വഴികള്‍ നോക്കുന്നതാകും, കൂടുതല്‍ നല്ലത്. ഇത്തരത്തിലെ ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ,

മുട്ട

മുട്ട

മുട്ടയാണ് ഇതിനു പറ്റിയ നല്ലൊരു മാര്‍ഗം. കടലമാവ്, മുട്ടവെള്ള, പഞ്ചസാര എന്നിവ കലര്‍ത്തിയാണ് ഇതുണ്ടാക്കുന്നത്. മുട്ടയാണ് ഇതിനു പറ്റിയ നല്ലൊരു മാര്‍ഗം. കടലമാവ്, മുട്ടവെള്ള, പഞ്ചസാര എന്നിവ കലര്‍ത്തിയാണ് ഇതുണ്ടാക്കുന്നത്. 1 ടേബിള്‍ സ്പൂണ്‍ വീതം കടലമാവ്, ഒരു മുട്ടയുടെ വെള്ള, 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ എടുത്തു കലര്‍ത്തുക. ഈ പേസ്റ്റ് മേല്‍ച്ചുണ്ടില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഉണങ്ങിയ ഇത് ഒരു മാസ്‌ക് പോലെയാകും.രോമ വളര്‍ച്ചയുടെ വിപരീതഭാഗത്തേയ്ക്ക് ഇത് ബലമായി പൊളിച്ചെടുക്കുക. ഒരാഴ്ചയില്‍ മൂന്നു നാലു തവണ ഇതു ചെയ്യുന്നത് രോമം നീക്കുക മാത്രമല്ല, രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യും.മുട്ടവെള്ളയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തും ഈ വഴി പരീക്ഷിയ്ക്കാം. ഈ മിശ്രിതം മുഖത്തു മുഴുവന്‍ പുരട്ടുന്നത് മുഖത്തിന് നിറവും തിളക്കവും നല്‍കുകയും ചെയ്യും.

തേന്‍, നാരങ്ങാനീര്

തേന്‍, നാരങ്ങാനീര്

തേന്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും ഇതിനുള്ള നല്ലൊരു മരുന്നാണ്. ഇവ കലര്‍ത്തി മേല്‍ച്ചുണ്ടില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ മൃദുവായ തുണി നനച്ച് വെള്ളം പിഴിഞ്ഞു കളഞ്ഞ് ഇതു തുടച്ചെടുക്കുക. പിന്നീട് മുഖം കഴുകാം.

പാലും മഞ്ഞള്‍പ്പൊടിയും

പാലും മഞ്ഞള്‍പ്പൊടിയും

പാലും മഞ്ഞള്‍പ്പൊടിയും അല്ലെങ്കില്‍ വെള്ളവും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ മിശ്രിതവും മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. പാലോ മഞ്ഞള്‍പ്പൊടിയോ അല്ലെങ്കില്‍ വെള്ളമോ മഞ്ഞള്‍പ്പൊടിയോ കലര്‍ത്തി മേല്‍ച്ചുണ്ടില്‍ പുരട്ടാം. ഉണങ്ങുമ്പോള്‍ പതുക്കെ ഉരച്ചു കഴുകിക്കളയാം. ഇതും മേല്‍ച്ചുണ്ടിലെ രോമം നീക്കാന്‍ സഹായിക്കും.

തൈര്, മഞ്ഞള്‍പ്പൊടി, കടലമാവ്

തൈര്, മഞ്ഞള്‍പ്പൊടി, കടലമാവ്

തൈര്, മഞ്ഞള്‍പ്പൊടി, കടലമാവ് എന്നിവ കലര്‍ന്ന ഒരു മിശ്രിതവും ഈ ഗുണം നല്‍കുന്ന ഒന്നാണ്. ഇവയെല്ലാം തുല്യഅളവില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടാം. ഇത് പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. ഇതു തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മേല്‍ച്ചുണ്ടില്‍ ഉരസാം. അല്‍പനേരം ഉരസുക. ഇത് ദിവസവും ചെയ്യുക. പ്രയോജനം ലഭിയ്ക്കും.

ചോളപ്പൊടിയും പാലും

ചോളപ്പൊടിയും പാലും

ചോളപ്പൊടിയും പാലും കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്. അര ടേബിള്‍ സ്പൂണ്‍ ചോളപ്പൊടി പാലില്‍ കലര്‍ത്തുക. ഇത് മേല്‍ച്ചുണ്ടില്‍ കട്ടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മേല്‍ച്ചുണ്ടിലെ രോമം നീക്കാന്‍ ഏറെ നല്ലതാണ്.

മഞ്ഞളും ഉപ്പും

മഞ്ഞളും ഉപ്പും

മഞ്ഞളും ഉപ്പും കലര്‍ന്ന മിശ്രിതവും രോമങ്ങള്‍ നീക്കാന്‍ ഏറെ ന്ല്ലതാണ്. കല്ലുപ്പാണ് ഇതിന് ഏറ്റവും നല്ല വഴി. 5 ടീസ്പൂണ്‍ കല്ലുപ്പ് 6 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്ന ആനുപാതത്തില്‍ എടുക്കുക. ഇത് 5 ടീസ്പൂണ്‍ പാല്‍, പാകത്തിന് പനിനീര് എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടാം. 15 മിനിറ്റു കഴിഞ്ഞാല്‍ പതുക്കെ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. ശേഷം മുഖത്ത് എന്തെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. ഉപ്പ് ചര്‍മം വരണ്ടതാക്കുന്നതാണ് മോയിസ്ചറൈസര്‍ പുരട്ടണമെന്നു പറയാന്‍ കാരണം. ഇത് അടുപ്പിച്ചു ചെയ്യാം.

മൈദയില്‍

മൈദയില്‍

മൈദയില്‍ അല്‍പം മഞ്ഞള്‍പ്പൊടി, തണുത്ത പാല്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കുക. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.മൈദയ്ക്കു പകരം കടലമാവോ അരിപ്പൊടിയോ ഉപയോഗിയ്ക്കാം. ഇതു പുരട്ടി അല്‍പനേരം സ്‌ക്രബ് ചെയ്യുകയും വേണം. മേല്‍ച്ചുണ്ടിലെ രോമം നീക്കാന്‍ ഇതും അടുപ്പിച്ചു ചെയ്യുന്നത് നല്ലതാണ്. മൈദയ്ക്കു പകരം കടലമാവോ അരിപ്പൊടിയോ ഉപയോഗിയ്ക്കാം.

നാരങ്ങാനീര്

നാരങ്ങാനീര്

2 ടേബിള്‍ സ്പൂണ്‍ മഞ്ഞനിറത്തിലെ പരിപ്പു കുതിര്‍ത്തുക. ഇത് 1 ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങു ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇതിലേയ്ക്കു തേന്‍ കലര്‍ത്തുക. ഇത് ചുണ്ടിനു മുകളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ പതുക്കെ സ്‌ക്രബ് ചെയ്യുക.. പിന്നീട് ചൂടുവെള്ളം കൊണ്ടു കഴുകാം. ഇതും അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം. ഗുണം ലഭിയ്ക്കും.

മഞ്ഞളും ആര്യവേപ്പില അരച്ചതും

മഞ്ഞളും ആര്യവേപ്പില അരച്ചതും

മഞ്ഞളും ആര്യവേപ്പില അരച്ചതും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതവും രോമം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും നല്‍കാനാകും. അതായത് രോമം നീക്കുന്നതിനൊപ്പം തന്നെ മുഖത്തിനു നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

English summary

Home Remedies To Remove Hair On Upper Lip

Home Remedies To Remove Hair On Upper Lip, Read more to know about,
Story first published: Thursday, June 7, 2018, 14:51 [IST]
X
Desktop Bottom Promotion