Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
വെളുക്കാനും തിളങ്ങാനും തേനും തേയിലവെള്ളവും
വെളുക്കാനും തിളങ്ങാനും തേനും തേയിലവെള്ളവും
ചര്‍മത്തിന് നിറം എല്ലാവരുടേയും ആഗ്രഹമാകും. ഇത് പാരമ്പര്യവും ഭക്ഷണവും ചര്‍മ സംരക്ഷണവും തുടങ്ങിയ പല വിധ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയതാണെങ്കിലും.
ചര്‍മത്തിന് വെളുപ്പു നല്കാന് പല തരത്തിലെ വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതു തന്നെയാണ് ഏറ്റവും ഫലപ്രദവും സുരക്ഷിതവും. ഇല്ലാത്തവ പാര്‍ശ്വഫലങ്ങളുണ്ടാക്കും. കൃത്രിമ വഴികളെങ്കില്‍ കെമിക്കല്‍ അടക്കമുള്ള ദോഷങ്ങളും.
ചര്‍മം വെളുപ്പിയ്ക്കാന് സഹായിക്കുന്ന പല അടുക്കള പ്രയോഗങ്ങളമുണ്ട്. ഇവയെ കുറിച്ചറിയൂ,

തേയില വെള്ളത്തില്‍ അല്പം തേന്‍
തേന്‍ ചര്‍മത്തിന് നിറം നല്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളുമെല്ലാം ഇതിനു സഹായിക്കുന്നു. ഇതുപോലെയാണ് തേയില വെള്ളവും. തേയില വെള്ളത്തില്‍ അല്പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതില്‍ അല്പം ഗോതമ്പുപൊടിയോ അരിപ്പൊടിയോ കലര്‍ത്താം. ഇത് അര മണിക്കൂറിന് ശേഷം കഴുകാം. ഇത് അടുപ്പിച്ച് അല്പ നാള് ചെയ്യുന്നത് ചര്‍മത്തിനു നിറവും തിളക്കവുമെല്ലാം നല്കുന്ന ഒന്നാണ്.

തൈര്
ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇതു പല തരത്തിലും ചര്‍മത്തിനു നിറം നല്കാന് സഹായിക്കും. നല്ല പുളിച്ച തൈരില്‍ അല്പം മഞ്ഞള്‍പ്പൊടി കലക്കിച്ചേര്‍ത്ത് അല്പം കഴിയുമ്പോള്‍ കഴുകിക്കളയുക. മഞ്ഞളും ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.നാല് ടീസ്പൂണ്‍ ചെറുപയര്‍ പൊടി എടുക്കുക ഇതില്‍ 20 മില്ലി തൈരും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിനും പുരട്ടുക. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം. ചെറുപയര്‍ പൊടിയും ചര്‍മത്തിന് തിളക്കവും നിറവും നല്കാന് ഏറെ നല്ലതാണ്.

പപ്പായ, മഞ്ഞള്‍പ്പൊടി, തേന്‍
ചര്‍മത്തിനു നിറം നല്കാന് പപ്പായ പഴുത്തതും ഏറെ നല്ലതാണ്. പപ്പായ, മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ കലര്‍ത്തി കട്ടിയില്‍ മുഖത്തിടുക. ഇതു 15 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം.ഇത് അടുപ്പിച്ച് അല്പ നാള് ചെയ്യുന്നത് ചര്‍മത്തിനു നിറവും തിളക്കവുമെല്ലാം നല്കുന്ന ഒന്നാണ്.

ഓറഞ്ച് നീരും ഓറഞ്ച് തൊലിയുമെല്ലാം
വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് നീരും ഓറഞ്ച് തൊലിയുമെല്ലാം ചര്‍മത്തിന് ഏറെ നിറം നല്‍കാനുള്ള വഴിയാണ്. ഓറഞ്ച് നീരില്‍ തേന്‍ ചേര്‍ത്തു പുരട്ടാം. ഇതില്‍ നാരങ്ങാനീരു പുരട്ടിയാല്‍ ഗുണം ഏറും. വേണമെങ്കില്‍ അല്പം തേനും ചേര്‍ക്കാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിലോ വെള്ളത്തിലോ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍
വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേര്‍ത്തിളക്കി പുരട്ടാം. ഇതും ചര്‍മത്തിനു നിറം നല്‍കും. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റ് ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് വെളുപ്പു നല്‍കാനും നല്ലതാണ്. ഇവ രണ്ടും ചര്‍മത്തിന് വെളുപ്പു നല്കാന് നല്ലതാണ്.

മഞ്ഞള്‍, പാല്‍പ്പാട, തേന്‍, തക്കാളിനീര്
മഞ്ഞള്‍, പാല്‍പ്പാട, തേന്‍, തക്കാളിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം നല്കുന്ന ഒന്നാണ്. ഇത് അടുപ്പിച്ച് അല്പനാള് ചെയ്യുന്നത് മുഖത്തിനു നിറം മാത്രമല്ല, തിളക്കവും നല്കുന്ന ഒന്നാണ്.

പാലും
പാലും ചര്‍മത്തിന് ഏറെ നല്ലതാണ്. പാലില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതില്‍ തേനിനൊപ്പം നാരങ്ങാനീരും കൂടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും അടുപ്പിച്ച് അല്പനാള് മുഖത്തു പുരട്ടുന്നതു നല്ലതാണ്. ഇത് ചര്‍മത്തിന് തിളക്കവും നല്‍കും.

ഉരുളക്കിഴങ്ങും
ചര്‍മത്തിന് നിറം നല്കാന് ഉരുളക്കിഴങ്ങും ഏറെ നല്ലതാണ്. ഇതിന്റെ നീരില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. ചര്‍മത്തിലെ കറുത്ത കുത്തുകളും പാടുകളുമെല്ലാം നീങ്ങാനും ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മത്തിന് ഏറെ നല്ലതാണ്.



Click it and Unblock the Notifications
