For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിനു താഴെ ചുളിവുണ്ടോ, പരിഹാരം ഇതാ

|

സൗന്ദര്യ പലപ്പോഴും നമ്മുടെ മുഖത്ത് എടുത്ത കാണിക്കുന്നത് കണ്ണുകളായിരിക്കും. കണ്ണുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അഭംഗി പറ്റിയാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കണ്ണിനു താഴെയുള്ള ചുളിവും കറുപ്പും. കറുപ്പ് എന്തെങ്കിലും തേച്ച് പിടിപ്പിച്ചാല്‍ അങ്ങോട്ട് മാറും. എന്നാല്‍ കണ്ണിനു താഴെയുള്ള ചുളിവിന് അത്ര പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കില്ല. കണ്ണുകള്‍ക്ക് സൗന്ദര്യ സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം കണ്ണിന്റെ തിളക്കം നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഇത് മുഖത്തേയും വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു.

<strong>ബ്ലാക്ക്‌ഹെഡ്‌സ്, കറുപ്പ്:പരിഹാരം ഉരുളക്കിഴങ്ങില്‍</strong>ബ്ലാക്ക്‌ഹെഡ്‌സ്, കറുപ്പ്:പരിഹാരം ഉരുളക്കിഴങ്ങില്‍

കണ്ണിനു താഴെ ചുളിവ് വരുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണം പലപ്പോഴും പ്രായമാകുന്നത് തന്നെയാണ്. പ്രായാധിക്യം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ചര്‍മ്മത്തിനും ശരീരത്തിനും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെയെല്ലാം ആദ്യ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും കണ്ണിനു താഴെയുള്ള ചുളിവാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടിനുള്ളിലെ ഇത്തരം പരിഹാരമാര്‍ഗ്ഗങ്ങള്‍ പെട്ടെന്ന് തന്നെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്. തിളക്കം നഷ്ടപ്പെട്ടു പോയ കണ്ണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

 തക്കാളി

തക്കാളി

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തക്കാളി നീര് അല്‍പം റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് ഇത് പഞ്ഞികൊണ്ട് കണ്ണിനു ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല കണ്ണിനു നല്ല തെളിവും ഉണര്‍വ്വും നല്‍കുന്നു. പഞ്ഞി പനിനീരില്‍ മുക്കി കണ്ണിനു മുകളില്‍ ഐപാഡ് പോലെ വെക്കുക. ഇത് കണ്ണിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കി പ്രായാധിക്യം കുറക്കാന്‍ സഹായിക്കുന്നു.

 മുട്ട

മുട്ട

മുട്ട കൊണ്ടും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. മുട്ടയുടെ വെള്ള ഉപയോഗിച്ച് കണ്ണിനു ചുറ്റുമുള്ള ചുളിവിന് പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. മുട്ടയുടെ വെള്ള എടുത്ത് ഇത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏത് വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുട്ട.

 വെള്ളരിക്ക

വെള്ളരിക്ക

വെള്ളരിക്കയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. വെള്ളരിക്ക നീരില്‍ അല്‍പം പഞ്ഞിയില്‍ എടുത്ത് അത് കണ്ണിനു മുകളില്‍ വെക്കുക. ഇത് കണ്ണിനു കീഴെയുള്ള ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഇത് ഒരു പാത്രത്തില്‍ എടുത്ത് അല്‍പം പഞ്ഞിയില്‍ മുക്കി ഇത് കണ്ണിനു മുകളില്‍ വെക്കുക. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുന്നു. കണ്ണിനു താഴെയുള്ള ചുളിവിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഇത്. പെട്ടെന്ന് ഇത്തരം സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.

വാഴപ്പഴം

വാഴപ്പഴം

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വാഴപ്പഴം. കണ്ണിനു താഴെയുള്ള ചുളിവ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. നല്ലതു പോലെ പഴുത്ത വാഴപ്പഴം എടുത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി കണ്ണിനു താഴെ തേച്ച് പിടിപ്പിക്കുക. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഏത് വിധത്തിലും സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് പഴം. ഇത് കണ്ണിനു താഴെയുള്ള ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍. അഞ്ചോ ആറോ തുള്ളി തേന്‍ എടുത്ത് ഇത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മാത്രമല്ല കണ്ണിനു താഴെയുള്ള ചുളിവിന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ തേന്‍ വളരെ മുന്നിലാണ്.

മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നത്

കണ്ണിനു താഴെ മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് കണ്ണിനു താഴെയുള്ള ചുളിവ് ഇല്ലാതാക്കി അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ഇത് സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇത് കണ്ണിനു നല്ല തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു.

 ആവണക്കെണ്ണ

ആവണക്കെണ്ണ

അല്‍പം ആവണക്കെണ്ണ കൊണ്ട് കണ്ണിനു ചുറ്റും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് കണ്ണിനു ചുറ്റുമുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലില്ല. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. കറുപ്പ് മാത്രമല്ല ചര്‍മ്മത്തിന് താഴെയുള്ള കറുപ്പിനും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ.

English summary

home remedies for removing eye wrinkles

Here are some best home remedies to get rid of wrinkles under eyes, read on.
Story first published: Thursday, August 16, 2018, 16:09 [IST]
X
Desktop Bottom Promotion