Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ മടി വേണ്ട,ഇല്ലെങ്കില്‍
ആരോഗ്യവും സൗന്ദര്യവും എല്ലാം ശ്രദ്ധിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും ഇതിന് അല്പം അശ്രദ്ധ സംഭവിച്ചാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. കാരണം പല വിധത്തില്‍ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കുന്നു. നമ്മളില്‍ പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരുശരീരഭാഗമാണ് പൊക്കിള്‍. എന്നാല്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ് പൊക്കിള്‍ എന്ന കാര്യം പലര്‍ക്കും അറിയില്ല. കാരണം പല വിധത്തില്‍ ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധിയെ എല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിന്റെ ഭാഗം തന്നെയാണ്. പൊക്കിള്‍ ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇത് ചെയ്തില്ലെങ്കില്‍ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടേ ഇരിക്കുന്നു. വിയര്‍പ്പ് കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പല വിധത്തില്‍ ഗുരുതരമാവുന്നതിനുള്ള സാധ്യതയും ഉണ്ട്. സോപ്പും വിയര്‍പ്പും അഴുക്കും എല്ലാം ഒരു പോലെ ഏല്ക്കുന്ന സ്ഥലമാണ് പലപ്പോഴും പൊക്കിള്‍. അതുകൊണ്ട് തന്നെ കുളിക്കുമ്പോള്‍ ഒരു നോട്ടം കൊണ്ട് ക്ലീന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.
പല വിധത്തിലാണ് ഇത് ആരോഗ്യത്തിന് ബാധിക്കുന്നത്. കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ പലപ്പോഴും ദുര്‍ഗന്ധം ഉണ്ടാവുന്ന അവസ്ഥ പോലും പലപ്പോഴും പൊക്കിളില്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥ ഉണ്ടാക്കുന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു.

ഉപ്പുവെള്ളം
ഏത് ഇന്‍ഫെക്ഷനേയും ചെറുക്കാന്‍ കഴിവുള്ള ഒന്നാണ് ഉപ്പുവെള്ളം. അതുപയോഗിച്ച് ഇത്തരം അവസ്ഥകളെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇളം ചൂടുള്ള ഉപ്പുവെള്ളമാണ് പൊക്കിളിനു ചുറ്റുമുള്ള ഇന്ഫെക്ഷന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് ഇന്ഫെക്ഷന് ഉള്ള സ്ഥലത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് പൊക്കിളിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിനും നല്ലതാണ്. പൊക്കിളിനു ചുറ്റുമുള്ള ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉപ്പുവെള്ളം സഹായിക്കുന്നു.

ഐസ് ക്യൂബ്സ്
ഐസ്ക്യൂബും ഇത്തരത്തില്‍ പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നു. ഐസ്ക്യൂബ്സ് പൊക്കിളില്‍ വെക്കുന്നത് പൊക്കിളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് പൊക്കിളില്‍ ഉണ്ടാവുന്ന വേദനക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്നു. മാത്രമല്ല എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം കാണാന്‍ സഹായിക്കുന്നു ഐസ്ക്യൂബ്സ്. ഐസ്ക്യൂബ്സ് പൊക്കിളിനു മുകളില്‍ വെക്കുന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. ഇത് ഏത് വിധത്തിലും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു.

പൊക്കിള്‍ ക്ലീന്‍ ചെയ്യുക
കുളിക്കുമ്പോള്‍ തന്നെ പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. എന്നാല്‍ കുളിക്കുമ്പോള്‍ പൊക്കിള്‍ ക്ലീന്‍ ചെയ്യുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇത് തന്നെയാണ് പലപ്പോഴും ഇന്ഫെക്ഷന് ഉണ്ടാവാനുള്ള പ്രധാന കാരണവും. ആന്റി ബാക്ടീരിയില്‍ ലിക്വിഡ് ഉപയോഗിച്ച് പൊക്കിള്‍ ക്ലീന്‍ ചെയ്യണം. കുളിച്ച് കഴിയുമ്പോള്‍ ഉണങ്ങിയ തുണി ഉപയോഗിച്ച് പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. ഇന്ഫെക്ഷന് ഉണ്ടെങ്കില്‍ ഓയിന്മെന്റ് പ്രത്യേകം പുരട്ടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ രണ്ടാമതൊരു ചിന്ത വേണ്ട.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ ഉപയോഗിച്ച് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പെട്ടെന്ന് തന്നെ പൊക്കിളിലെ ഇന്‍ഫെക്ഷനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. യീസ്റ്റ് ഇന്‍ഫെക്ഷനും ബാക്ടീരിയല്‍ ഇന്‍ഫെക്ഷനും ഇല്ലാതാക്കാന്‍ വളരെധികം സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ആന്റിഫംഗല്‍, ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ എല്ലാം എല്ലാ തരത്തിലുള്ള ഇന്ഫെക്ഷന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വൈറ്റ് വിനീഗര്‍
വൈറ്റ് വിനീഗര്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കുക. കാരണം ഇതില്‍ അല്പം ആസിഡ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പലപ്പോഴും എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് പൊക്കിളിലെ എല്ലാ ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്പം പഞ്ഞിയില്‍ വിനാഗിരി ഒഴിച്ച് അത്കൊണ്ട് പൊക്കിളില്‍ തടവിയാല്‍ അത് ഇന്ഫെക്ഷന് പരിഹാരം നല്കാന് സഹായിക്കുന്നു.

മഞ്ഞള്‍
സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് മാത്രമല്ല ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. പൊക്കിളില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള അണുബാധക്കും പരിഹാരം കാണാന്‍ മഞ്ഞള്‍ സഹായിക്കുന്നു. മഞ്ഞള്‍ അല്പം റോസ് വാട്ടറില്‍ മിക്സ് ചെയ്ത് അത് പൊക്കിളില്‍ തടവിയാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

കറ്റാര്‍ വാഴ
പൊക്കിള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കാരണം സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ കൊണ്ട് ഏത് പ്രശ്നത്തേയും നമുക്ക് നിസ്സാരം പരിഹരിക്കാം. കറ്റാര്‍ വാഴ ജെല്‍ പൊക്കിളിനു ചുറ്റുമുണ്ടാവുന്ന ചുവപ്പ് നിറവും ഇന്‍ഫെക്ഷനും ഇല്ലാതാക്കി പൊക്കിളിന്റെ ഇന്ഫെക്ഷന് ഇല്ലാതാക്കുന്നു. മാത്രമല്ല ചൊറിച്ചിലും അഴുക്കും മാറുന്നതിനും കറ്റാര്‍ വാഴ സഹായിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി പൊക്കിളില്‍ ഒഴിച്ചാല്‍ അത് എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം കാണാന്‍ സഹായിക്കുന്നു. അതിലൂടെ പൊക്കിളിനകത്ത് വരെ ഒളിച്ചിരിക്കുന്ന അഴുക്കും പൊടിയും ഇല്ലാതാവാനും സഹായിക്കുന്നു. പൊക്കിളിലെ അഴുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

ആര്യവേപ്പ്
രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആര്യവേപ്പ് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും പൊക്കിളിലെ ഇന്ഫെക്ഷന് പരിഹാരം കാണുന്നതിന് മികച്ചതാണ്. ആര്യവേപ്പാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ആര്യ വേപ്പി ഇന്ഫെക്ഷന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നത് തടയുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന നിറം മാറ്റത്തേയും ഇല്ലാതാക്കാന്‍ എന്തുകൊണ്ടും ആര്യവേപ്പിന്റെ ഇല ചതച്ചിടുന്നത് നല്ലതാണ്. ഇത് എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം നല്കുന്നു.



Click it and Unblock the Notifications