For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിൽ വച്ച് തന്നെ പ്രായം കുറയ്ക്കാം വേഗത്തില്‍

പ്രായം കുറയ്ക്കുന്നതിനുള്ള ചില വഴികൾ ചുവടെ കൊടുക്കുന്നു

|

പ്രായമാകുക എന്നതിൽ നമുക്ക് അധികമൊന്നും ചെയ്യാനില്ല.അത് വരുന്നത് പോലെ സ്വീകരിക്കുക.പ്രായമാകുന്നത് പ്രകൃതിദത്തമായ വസ്തുതയായി അംഗീകരിക്കുക.ഒപ്പം മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. എന്നാൽ നാം കരുതുന്നതിനു മുൻപ് പ്രായമായ ലക്ഷണങ്ങൾ കാണുമ്പോൾ അത് നെഗറ്റീവ് അനുഭവം നിങ്ങളിൽ ഉണ്ടാക്കും.അതിനാൽ അത് കുറയ്ക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ ചുവടെ കൊടുക്കുന്നു.

പ്രായം കുറയ്ക്കാനുള്ള വീട്ടുമരുന്നുകൾ. മുൻ തലമുറയെക്കാൾ ഇപ്പോൾ ചർമ്മം പെട്ടെന്ന് നശിക്കുന്നു.സമ്മർദ്ദവും,കംപ്യൂട്ടറിന് മുന്നിലെ ഇരിപ്പും,വ്യായാമക്കുറവും ,പോഷകക്കുറവും,ശുദ്ധവായുവിന്റെ അഭാവവുമെല്ലാം ചർമ്മത്തിന്റെ ഇലാസ്തികത നഷ്ട്ടപ്പെടുത്തുന്നു. മലിനീകരണത്തിന്റെ അളവ് കൂടുന്നതും ഒരു കാരണമാണ്.ചർമ്മത്തിന്റെ സംരക്ഷണത്തിന് അന്തരീക്ഷത്തിനും നല്ല പ്രാധാന്യം ഉണ്ട്. പ്രായം കുറയ്ക്കുന്നതിനുള്ള ചില വഴികൾ ചുവടെ കൊടുക്കുന്നു.

നാരങ്ങാനീര്

നാരങ്ങാനീര്

നാരങ്ങാനീരിലെ സിട്രിക് ആസിഡ് പഴയ ചർമ്മം നീങ്ങി പുതിയത് ഉണ്ടാകാൻ സഹായിക്കുന്നു.ഇത് പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റ് കൂടിയാണ്.അതിനാൽ പ്രായമായതിന്റെ സ്പോട്ടുകൾ കാണുന്ന ഭാഗത്തു അല്പം നാരങ്ങാനീര് പുരട്ടുക.ഉണങ്ങിയതിനു ശേഷം കഴുകിക്കളയുക.ഇത് പുരട്ടിയ ശേഷം വെയിൽ കൊള്ളാതിരിക്കുന്നതാണ് നല്ലത്.

ആപ്പിൾ സിഡാർ വിനാഗിരി

ആപ്പിൾ സിഡാർ വിനാഗിരി

ആൽഫാ ഹൈഡ്രോക്സി ആസിഡ് ആപ്പിൾ സൈഡർ വിനാഗിരിയിൽ അടങ്ങിയിട്ടുണ്ട്.വളരെ കൂടിയ സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്.ആദ്യ തവണകളിൽ ഉപയോഗിക്കുമ്പോൾ ചുവപ്പും മിനുസവും ഉണ്ടാകാറുണ്ട്.ഒരു പാർട്ട് ആപ്പിൾ സിഡാർ വിനാഗിരി രണ്ടു പാർട്ട് തേനുമായി ചേർത്ത് മുഖത്തും പ്രശ്‌നമുള്ള ഭാഗത്തും പുരട്ടുക.പതിവായി ചെയ്താൽ വ്യത്യാസം കാണാനാകും.

ആവണക്കെണ്ണ

ആവണക്കെണ്ണ

പ്രായമായ സ്പോട്ടുകൾ മാറ്റാൻ ഉത്തമമായ ഒന്നാണ് ആവണക്കെണ്ണ.പ്രശനമുള്ള ഭാഗത്തു ആവണക്കെണ്ണ മസ്സാജ് ചെയ്യുക.കുറച്ചു മണിക്കൂർ കഴിഞ്ഞ ശേഷം സാധാരണ ഫെയിസ് വാഷ് ഉപയോഗിച്ച് കഴുകുക.ഇത് പതിവായി ചെയ്താൽ പ്രായമായ പാടുകൾ മാറും.

പാൽ

പാൽ

പ്രായമായ പാടുകൾ മട്ടൻ പാൽ ഉത്തമമാണ്.ഇതിലെ ലാക്ടിക് ആസിഡ് വിപണിയിലെ പല വസ്തുക്കളിലും ലഭ്യമാണ്.സെന്സിറ്റിവ് ചർമ്മമുള്ളവർക്ക് ഇത് ഉത്തമമാണ്.ഇത് ചർമ്മത്തിന് ചുവപ്പോ തടിപ്പോ ഉണ്ടാക്കാതെ തന്നെ മൃതകോശങ്ങളെ നീക്കും.കൂടാതെ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും ചെയ്യും.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

നാരങ്ങാ ജ്യൂസിന് തുല്യമാണ് തക്കാളി ജ്യൂസും.കൂടാതെ ഇതിൽ സിട്രിക് അസിഡിനെക്കാൾ വീര്യം കുറവായതിനാൽ ചർമ്മത്തിന് നല്ലതാണ്.ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്.തക്കാളി മുറിച്ച ശേഷം ചർമ്മത്തിൽ ഉരസുക.ഇത് ചർമ്മം ആഗീരണം ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.ഇത് ദിവസവും ചെയ്യുന്നത് നല്ലതാണ്.സൂര്യപ്രകാശം ഏറ്റ ശേഷം ചർമ്മത്തെ തണുപ്പിക്കാനും ഇത് നല്ലതാണ്

വിറ്റാമിൻ ഇ ഓയിൽ

വിറ്റാമിൻ ഇ ഓയിൽ

പാടുകളും നിറവ്യത്യാസവും കുറയ്ക്കാൻ വിറ്റാമിൻ ഇ ഓയിൽ സഹായിക്കുന്നു.ഗുളിക മുറിച്ചു വിറ്റാമിൻ ഇ എണ്ണ എടുത്ത ശേഷം ചർമ്മത്തിൽ പുരട്ടുക.ഇത് മുഖക്കുരു പാടുകൾ,കറുത്ത അപാടുകൾ എന്നിവയെല്ലാം അകറ്റും.ചർമ്മത്തിൽ മുറിവുണ്ടെങ്കിൽ ഇത് പുരട്ടുമ്പോൾ ശ്രദ്ധിക്കുക.

മഞ്ഞൾ

മഞ്ഞൾ

ചർമ്മ സംരക്ഷണത്തിന് ഉള്ളതിൽ വച്ച് ഏറ്റവും മികച്ച ഒന്നാണ് മഞ്ഞൾ.ഇത് കുറച്ചു റോസ് വാട്ടറുമായി മിക്സ് ചെയ്തു പ്രശ്‌നമുള്ള ഭാഗത്തു പുരട്ടുക.ഇത് പതിവായി ചെയ്താൽ ചർമ്മത്തിന് തിളക്കമുണ്ടാകും.

English summary

Treating Age Spots With Home Remedies

Though there are several reasons for age spots to occur, there are many other natural remedies to get it cured with. So, read to know which are the ways to treat age spots at home.
Story first published: Friday, March 2, 2018, 17:23 [IST]
X
Desktop Bottom Promotion