For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുത്ത കുത്തുകള്‍ മാറ്റാം, 1 മാസം

|

മുഖത്തു പലതരം കറുത്ത കുത്തുകളുണ്ടാകാം, കാക്കാപ്പുള്ളി മുതല്‍ സസൗന്ദര്യത്തെ ബാധിയ്ക്കുന്ന ചില പ്രത്യേക പ്രശ്‌നങ്ങളുണ്ട്. ഇതിലൊന്നാണ് ഫ്രക്കിള്‍സ് അഥവാ കറുത്ത കുത്തുകള്‍
ണ്‍സ്‌പോട്ട്‌, മുഖത്തെ കറുത്ത കുത്തുകള്‍ അഥവാ ഫ്രക്കിള്‍സ് വരെ.

മുഖത്തെ കറുത്ത കുത്തുകള്‍ അഥവാ ഫ്രക്കിള്‍സ് പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇത്തരം കുത്തുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ കറുപ്പാകുകയും ചെയ്യും. ഇവ കൂട്ടമായാണ് കാണുക. കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ നില്‍ക്കുമ്പോള്‍ ഇവ കൂടുതല്‍ കറുപ്പായി മാറും.

പാരമ്പര്യവും പ്രധാന കാരണമാണ്. പാരമ്പര്യമായി ഫ്രക്കിളുണ്ടെങ്കില്‍ ഇവ വരാനുള്ള സാധ്യത കുടൂതലാണ്. വെളുത്ത നിറമുള്ളവര്‍ക്ക് മെലാനിന്‍ സാധാരണ കുറവായിരിക്കും. ഇത് ഫ്രക്കിള്‍സുണ്ടാകാനുള്ള സാധ്യത കൂടുതലാക്കുകയാണ് ചെയ്യുന്നത്. കാരണം മെലാനില്‍ സൂര്യപ്രകാശത്തെ ചെറുക്കുവാന്‍ ഒരു പരിധി വരെ സഹായിക്കും.

കറുത്ത കുത്തുകള്‍ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ പെട്ടെന്നു തന്നെ പടരാനും കൂടുതല്‍ കറുപ്പു നിറമാകാനും സാധ്യതയുണ്ട്. ഇതിനായി കെമിക്കല്‍ പീലിംഗ് പോലുള്ള ചില ചികിത്സകളുമുണ്ട്. ലേസര്‍ ട്രീറ്റ്‌മെന്റുകളും ഇതിനായി ചികിത്സാവിധിയായുണ്ട്. എന്നാല്‍ ഇവയെല്ലാം ചര്‍മത്തിന് ആരോഗ്യകരമെന്നു പറയാനാകില്ല. പല ദോഷവശങ്ങളും ഇവയ്ക്കുണ്ട്. മാത്രമല്ല, പൊതുവേ ചിലവേറിയവയുമാണ് ഇവയെല്ലാം.
എന്നാല്‍ ഇത്തരം വഴികള്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദോഷങ്ങളുണ്ടാക്കാം. ഒരു സൗന്ദര്യ പ്രശ്‌നം പരിഹരിയ്ക്കപ്പെടുമ്പോള്‍ മറ്റൊന്ന് ഉണ്ടാകുകയും ചെയ്യും.

face

ഫ്രക്കിള്‍സിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പല ചികിത്സാ വിധികളുമുണ്ട്. പലതും അടുക്കളയിലെ കൂട്ടുകള്‍. കറുത്ത കുത്തുകള്‍ അഥവാ ഫ്രക്കിള്‍സ് മാറ്റുന്നതിനോടൊപ്പം തന്നെ ചര്‍മത്തിന് ഒരു പിടി സൗന്ദര്യ ഗുണങ്ങളും നല്‍കുന്നവയാണ് ഇവ പലതും.
യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാക്കാത്ത ചില പ്രത്യേക ചികിത്സാരീതികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

എള്ളും മഞ്ഞള്‍പ്പൊടിയും

എള്ളും മഞ്ഞള്‍പ്പൊടിയും

എള്ളും മഞ്ഞള്‍പ്പൊടിയും ഇതിനുള്ള നല്ലൊരു പരിഹാരമാണ്. എള്ളു കുതിര്‍ത്തുക. ഇത് അരച്ച് മഞ്ഞള്‍പ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതു മുഖത്തെ ഫ്രക്കിള്‍സിനുളള നല്ലൊരു പ്രതിവിധിയാണ്.

നാരങ്ങാനീര്

നാരങ്ങാനീര്

നാരങ്ങാനീരാണ് ഫ്രക്കിള്‍സിനുളള മറ്റൊരു സ്വാഭാവിക പരിഹാര വഴി. നാരങ്ങാനീര് ഫ്രക്കിള്‍സിനു മുകളില്‍ പുരട്ടാം. ഇത് കറുപ്പുനിറം കുറയുന്നതിന് കാരണമാകും. നാരങ്ങയ് ക്ക് ബ്ലീച്ചിംഗ് ഇഫക്ടുള്ളതാണ് കാരണം.

 മോരോ തൈരോ

മോരോ തൈരോ

ലാക്ടിക്‌ ആസിഡ്‌ ഫ്രക്കിള്‍സ്‌ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്‌. മോരോ തൈരോ ഓട്‌സില്‍ കലക്കി പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുക്‌ിക്കളയാം. ഇത്‌ അടുപ്പിച്ചു ചെയ്യുന്നത്‌ ഫ്രക്കിള്‍സിന്റെ നിറം കുറയ്‌ക്കും. ഇതു നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന വിദ്യയാണ്. അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ജോജോബ ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍, വിര്‍ജിന്‍ ഒലീവ്‌ ഓയില്‍

ജോജോബ ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍, വിര്‍ജിന്‍ ഒലീവ്‌ ഓയില്‍

ജോജോബ ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍, വിര്‍ജിന്‍ ഒലീവ്‌ ഓയില്‍ എന്നിവ ഇതുപോലെ മുഖത്തു പുരട്ടി മസാജ്‌ ചെയ്യുന്നതും നല്ലതാണ്‌. ഇവ ഫ്രക്കിള്‍സ്‌ പൂര്‍ണമായി മാറ്റിയില്ലെങ്കിലും ഇവയുടെ കറുപ്പു കുറയ്‌ക്കും.

തേന്‍

തേന്‍

ഫ്രക്കിള്‍സിന് പറ്റിയ ഫേസ് മാസ്‌കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. തേന്‍ ചെറുതായി ചൂടാക്കുക. ഇതില്‍ അല്‍പം പാല്‍ ചേര്‍ത്ത് ഇളക്കുക. അല്‍പസമയം കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കുന്ന ഒന്നാണ്.

കടുക്

കടുക്

അല്‍പം കടുക് പൊടിയ്ക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. അല്‍പം പാലും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളഞ്ഞ് വൈറ്റമിന്‍ ഡി ഒായില്‍ മുഖത്തു പുരട്ടാം.കടുകിന് പകരം വേണമെങ്കില്‍ കടുകെണ്ണയും ഉപയോഗിയ്ക്കാം. ഗുണം ലഭിയ്ക്കും.

തക്കാളി

തക്കാളി

തക്കാളി കൊണ്ടു മുഖത്തു മസാജ് ചെയ്യുന്നതും ഇതിന്റെ നീര് മുഖത്തു പുരട്ടുന്നതുമെല്ലാം ഫ്രക്കിള്‍സിനുള്ള നല്ലൊരു പ്രതിവിധിയാണ്. തക്കാളി മുറിച്ചു ഫ്രീസറില്‍ വച്ച് ഇത് ഉപയോഗിച്ച് മുഖത്തു മസാജ് ചെയ്യാം.

പുതിന, തുളസി

പുതിന, തുളസി

പുതിന, തുളസി എന്നിവയുടെ ഇല ഉണക്കിപ്പൊടിച്ച് ഇതില്‍ തൈരു ചേര്‍ത്ത് ഫ്രക്കിള്‍സിന് മുകളില്‍ പുരട്ടിയാല്‍ ഫ്രക്കിള്‍സ് കുറയും. ഇവ അരച്ചു തൈരില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം. വേണമെങ്കില്‍ നാരങ്ങാനീരും കലര്‍ത്താം.

മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും

മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും

മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. നാരങ്ങാ നീരില്‍ രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അടുപ്പിച്ച് ഇതു ചെയ്യുന്നത് ഫ്രക്കിള്‍സിന്റെ നിറം കുറയാനും മാറാനുമെല്ലാം സഹായിക്കും.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര സ്‌ക്രബ്ബ് ചെയ്യുന്നതും മുഖത്തെയും കഴുത്തിലേയും കറുത്ത കുത്തുകള്‍ മാറ്റാന്‍ സഹായിക്കുന്നു. ഇതിലെ ഗ്ലൈക്കോളിക് ആസിഡാണ് കറുത്ത കുത്തിന് പരിഹാരം നല്‍കുന്നത്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ശീലമാക്കുക. ഫ്രക്കിള്‍സിനെ പ്രതിരോധിയ്ക്കാന്‍ ഇതൊരു പരിധി വരെ സഹായിക്കും.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ പുരട്ടുന്നതും ഫ്രക്കിള്‍സ്‌ ഒഴിവാക്കാന്‍ സഹായിക്കും. ഇതിലെ റിസിനോയിക്‌ ആസിഡാണ്‌ ഈ ഗുണം നല്‍കുന്നത്‌.

പപ്പായ, തേന്‍

പപ്പായ, തേന്‍

പപ്പായ, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇതും ഫ്രക്കിള്‍സിനുള്ള നല്ലൊരു പരിഹാരമ മാര്‍ഗമാണ്‌. ഇതു ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

English summary

Home Remedies To Clear Freckles On Face

Home Remedies To Clear Freckles On Face, Read more to know about,
X
Desktop Bottom Promotion