Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മുഖത്തെ എണ്ണമയം നീക്കും പ്രകൃതിദത്ത വഴികള്‍
മുഖത്തെ എണ്ണമയം നീക്കും പ്രകൃതിദത്ത വഴികള്‍
മുഖ സൗന്ദര്യമെന്നത് പല ഘടകങ്ങള്‍ ചേര്‍ന്ന ഒന്നാണ്. ഇതില്‍ നല്ല ക്ലിയറായ ചര്‍മം മുതല്‍ അയഞ്ഞു തൂങ്ങാത്ത, ചുളിവുകളില്ലാത്ത ചര്‍മം വരെ ഉള്‍പ്പെടുന്നു.
ചര്‍മ സൗന്ദര്യത്തെ ബാധിയ്ക്കുന്ന പല പ്രശ്നങ്ങളുമുണ്ട്. ചിലര്‍ക്ക് വരണ്ട ചര്‍മമെങ്കില്‍ ചിലരുടെ പ്രശ്നം എണ്ണമയമുള്ള ചര്‍മമാകും. ചര്‍മത്തിലെ സെബേഷ്യസ് ഗ്ലാന്റുകള്‍ പുറപ്പെടുവിയ്ക്കുന്ന സെബമാണ് മുഖത്തിന് എണ്ണമയം നല്‍കുന്നത്.
ചര്‍മത്തിന് എണ്ണമയം ഒരു പരിധി വരെ ആവശ്യമാണ്. ചര്‍മം വരണ്ടു പോകാതിരിയ്ക്കാനും ഇതു വഴി ചര്‍മത്തില്‍ ചുളിവുകള്‍ വന്ന് പ്രായക്കൂടുതല്‍ തോന്നാതിരിയ്ക്കാനും ഏറെ അത്യാവശ്യമാണ് മുഖത്തിന് എണ്ണമയം.
എന്നാല്‍ അമിതമായ എണ്ണമയം ചര്‍മ സുഷിരങ്ങള്‍ അടഞ്ഞു പോകാന്‍ വഴിയൊരുക്കുന്നു. ഇത് ചര്‍മത്തില്‍ അഴുക്കു കെട്ടി മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുന്നു. എണ്ണമയമുള്ള ചര്‍മത്തിന്റെ ഏറ്റവും വലിയ പ്രശ്നമാണ് മുഖക്കുരു.
മുഖത്തെ എണ്ണമയം നീക്കാന്‍ കൃത്രിമ ഫേസ് വാഷും സോപ്പുമെല്ലാമാണ് ആളുകള്‍ സാധാരണ ഉപയോഗിയ്ക്കാറ്. എന്നാല്‍ ഇവയിലെ കെമിക്കലുകള്‍ ചര്‍മത്തിന് അത്ര നല്ലതാണെന്നു പറയാനാകില്ല. ഇതിനുള്ള പരിഹാരം സ്വാഭാവിക ഫേസ് സ്ക്രബറുകള്‍ ഉപയോഗിയ്ക്കുന്നതാണ്.
ചര്‍മത്തിലെ എണ്ണമയം നീക്കാന്‍ സഹായിക്കുന്ന പല കൂട്ടുകളും നമുക്കു തന്നെ ഉണ്ടാക്കി ഉപയോഗിയ്ക്കാം. ഇവ യാതൊരു ദോഷവും ചെയ്യില്ലെന്നു മാത്രമല്ല, പലതരം ഗുണങ്ങള്‍ നല്‍കുകയും ചെയ്യും
ചര്‍മത്തിലെ എണ്ണമയം നീക്കാന്‍ സഹായിക്കുന്ന സ്വഭാവിക മിശ്രിതങ്ങളെ പറ്റി അറിയൂ,

മുള്‍ത്താണി മിട്ടി
മുഖത്തെ എണ്ണമയം നീക്കാന്‍ മികച്ചൊരു വഴിയാണ് മുള്‍ത്താണി മിട്ടി. മുള്‍ട്ടാണി മിട്ടി പൊടി റോസ് വാട്ടറില്‍ കലക്കി മുഖത്ത് തേക്കുന്നതു നല്ലതാണ്. എണ്ണമയം കുറയ്ക്കാന്‍ സാധിക്കും.പത്ത് മിനിട്ട് കഴിഞ്ഞ് കഴുകാം.

പാല്
മുഖത്തെ എണ്ണമയം നീക്കാനും അതേ സമയം ഈര്‍പ്പം നില നിര്‍ത്താനും ഏറെ നല്ലതാണ് പാല്. പാലില്‍ അല്പം നാരങ്ങാനീരു കലര്‍ത്തി പുരട്ടാം .ഇതു മുഖത്തെ എണ്ണമയം നീക്കും. മുഖക്കുരു പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

ഓറഞ്ച്
സിട്രസ് ഫലമായ ഓറഞ്ചും മുഖത്തെ എണ്ണമയം നീക്കാന്‍ ഏറെ നല്ലതാണ്. സിട്രസ് ഫലമായ ഓറഞ്ചും മുഖത്തെ എണ്ണമയം നീക്കാന്‍ ഏറെ നല്ലതാണ്. ഓറഞ്ച് നീരു പിഴിഞ്ഞു മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഇത് മുഖത്തു മസാജ് ചെയ്യാം. മുഖത്തിനു നിറം വയ്ക്കാനും ഈ വഴി നല്ലതാണ്.

ചെറുനാരങ്ങ
ചെറുനാരങ്ങ മുറിച്ച് സ്ക്രബ് ചെയ്യുന്നത് മുഖത്തെ എണ്ണമയം നീക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിലെ സിട്രസ്, വൈറ്റമിന്‍ സി എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

ഓട്സ്
ഓട്സ് മികച്ചൊരു സ്ക്രബറാണ്. ഓട്സ് ആര്യവേപ്പിലയിട്ട വെള്ളത്തില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖത്തെ എണ്ണമയം മാറാനുള്ള സ്വാഭാവിക വഴിയാണ്.

മുട്ടവെള്ള
മുഖത്തെ എണ്ണമയം നീക്കാനുള്ള നല്ലൊരു വഴിയാണ് മുട്ടവെള്ള. ഇത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ വളരെ ആരോഗ്യകരമായ രീതിയില്‍ മുഖത്തെ എണ്ണമയം നീക്കാനുള്ള നല്ലൊരു വഴിയാണ്.ഇതിന്റെ ജെല്‍ എടുത്തു മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകാം.

എണ്ണമയം
ചെറുചൂടുവെള്ളത്തില്‍ ടവല്‍ മുക്കിയെടുത്ത് എപ്പോഴും മുഖം നന്നായി തുടയ്ക്കുക. ഇത് മുഖത്തെ എണ്ണമയം നീക്കാന്‍ ഏറെ ഗുണകരമാണ്.



Click it and Unblock the Notifications
