For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം തക്കാളി പോലെ തുടുക്കാന്‍ ഈ ഒറ്റമൂലി

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ധാരാളമാണ്. ചര്‍മ്മത്തിന്റെ നിറം കുറവും കറുത്ത പുള്ളികളും കുത്തുകളും എല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എല്ലാവരുടേയും ആഗ്രഹം വെളുത്ത് തുടുത്ത പാടുകളൊന്നുമില്ലാത്ത ചര്‍മ്മത്തിനാണ്. പലപ്പോഴും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തിന് ദോഷകരമായി മാറുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ചര്‍മ്മം പ്രതിസന്ധിയില്‍ ആവുന്നത്.

കറുപ്പ്,ദുര്‍ഗന്ധം,ചൊറിച്ചില്‍;പരിഹാരം നിമിഷനേരം കറുപ്പ്,ദുര്‍ഗന്ധം,ചൊറിച്ചില്‍;പരിഹാരം നിമിഷനേരം

പലപ്പോഴും മുഖത്തെ പാടുകള്‍ അകറ്റി ചര്‍മ്മത്തിന് നിറവും സൗന്ദര്യവും നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പ്രത്യേകിച്ച് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ അത് എന്തുകൊണ്ടും പലപ്പോഴും ചര്‍മ്മത്തിന് സഹായിക്കുന്ന ഒന്ന് തന്നെയാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി കൊണ്ട് ചില സൂത്രപ്പണികള്‍ ഉണ്ട്. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു. തക്കാളി പോലെ മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

തക്കാളി ഫേസ്പാക്ക് മുഖക്കുരുവിന് പരിഹാരം കാണുന്ന കാര്യത്തില്‍ മുന്നിലാണ്. പകുതി തക്കാളി, ഒരുടേബിള്‍ സ്പൂണ്‍ ജോജോബ ഓയില്‍ അഞ്ച് തുള്ളി ടീ ട്രീ ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരുവെന്ന പ്രശ്‌നത്തെ ഒറ്റ ഉപയോഗത്തിലൂടെ തന്നെ ഇല്ലാതാക്കുന്നു.

 നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തക്കാളിയും തേനും ചേര്‍ന്ന മിശ്രിതം. ഇത് രണ്ടും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

ബ്ലാക്ക്‌ഹെഡ്‌സ് മാറാന്‍

ബ്ലാക്ക്‌ഹെഡ്‌സ് മാറാന്‍

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഓട്‌സും തക്കാളിയും. ഇത് രണ്ടും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പം തൈരും ഇതില്‍ ചേര്‍ക്കണം. ശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഒറ്റ ഉപയോഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു.

കരുവാളിപ്പ് മാറാന്‍

കരുവാളിപ്പ് മാറാന്‍

മുഖത്തെ കരുവാളിപ്പ് മാറ്റി തിളക്കം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് തക്കാളിയു ആവക്കാഡോയും മിക്‌സ് ചെയ്ത് തേക്കുന്നത്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റുന്നു.

ഡാര്‍ക്ക് സര്‍ക്കിള്‍സ്

ഡാര്‍ക്ക് സര്‍ക്കിള്‍സ്

ഡാര്‍ക്ക് സര്‍ക്കിള്‍സ് എന്ന പ്രതിസന്ധി പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ അല്‍പം കറ്റാര്‍ വാഴ നീരും അല്‍പം തക്കാളി നീരും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ കണ്ണിനു താഴെയുള്ള ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു പ്രാവശ്യത്തെ ഉപയോഗത്തിലൂടെ തന്നെ ഇതിന് പരിഹാരം കാണാവുന്നതാണ്.

കറുത്ത കുത്തുകള്‍

കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ പലപ്പോഴും പല വിധത്തില്‍ ശ്രമിച്ച് പരാജയപ്പട്ടവര്‍ക്ക് പരിഹാരമാണ് തക്കാളിയും നാരങ്ങ നീരും. രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ മാറ്റുന്നതിനും മുഖത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

പെട്ടെന്ന് തിളക്കം

പെട്ടെന്ന് തിളക്കം

എന്തിനും പെട്ടെന്നുള്ള ഫലമാണ് എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ അത് തന്നെയാണ് ചന്ദനവും തക്കാളിയും ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നത്. അതുകൊണ്ട് തക്കാളി നീരില്‍ അല്‍പം ചന്ദനത്തിന്റെ പൊടിയും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് തക്കാളി നീരും കുക്കുമ്പര്‍ നീരും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഇരുണ്ട ചര്‍മ്മത്തിന്

ഇരുണ്ട ചര്‍മ്മത്തിന്

പലര്‍ക്കും മുഖത്ത് നിറം ഉണ്ടെങ്കിലും ചര്‍മ്മത്തിന് നിറം കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നത്തെ അതിജീവിക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ് തക്കാളി നീരും തൈരും തേനും കടലമാവും. ഇതെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

തുറന്ന സുഷിരങ്ങള്‍

തുറന്ന സുഷിരങ്ങള്‍

ചര്‍മ്മത്തില്‍ പലപ്പോഴും തുറന്ന സുഷിരങ്ങള്‍ ഉണ്ടായിരിക്കും. ഇത് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ അല്‍പം മുള്‍ട്ടാണി മിട്ടിയില്‍ നാരങ്ങ നീരും തക്കാളി നീരും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കം നല്‍കി തുറന്ന സുഷിരങ്ങളെ അടക്കുന്നു.

English summary

home made tomato face pack for glowing skin

Here are some tomato home remedies for different skin and skin types, read on
X
Desktop Bottom Promotion