For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ വീട്ടിലുണ്ടാക്കാം,ശുദ്ധമായ ബ്ലീച്ച്

വെളുക്കാന്‍ വീട്ടിലുണ്ടാക്കാം,ശുദ്ധമായ ബ്ലീച്ച്

|

ചര്‍മം വെളുക്കാന്‍ താല്‍പര്യമില്ലാത്തവരുണ്ടാകില്ല. ഇതിനായി ഏതു മാര്‍ഗവും പരീക്ഷിയ്ക്കുന്നവരാണ് മിക്കവാറും പേര്‍ എന്നു പറഞ്ഞാലും തെറ്റില്ല.

വിപണിയില്‍ ലഭിയ്ക്കുന്ന പല ക്രീമുകളിലും ബ്യൂട്ടിപാര്‍ലറുകളിലുമെല്ലാം വെണ്മയുടെ രഹസ്യ തേടി പോകുന്നവരുണ്ട്. എന്നാല്‍ ഇത പലപ്പോഴും ഗുണം തരില്ലെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ നല്‍കുകയും ചെയ്യും. കാരണം ചില ക്രീമുകള്‍ താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും പലപ്പോഴും ഇവയിലെ കെമിക്കലുകള്‍ പാര്‍ശ്വഫലങ്ങളാണ് നല്‍കുക.

വെളുത്ത നിറത്തിന് ഏറ്റവും നല്ലത് നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇവ ദോഷമുണ്ടാക്കില്ലെന്നു മാത്രമല്ല, പ്രയോജനം നല്‍കും, ചെലവും ഏറെ കുറവാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ളവയുമാണ്. തയ്യാറാക്കാനും ഉപയോഗിയ്ക്കാനുമെല്ലാം ഏറ്റവും എളുപ്പവും. ഈ പല കൂട്ടുകളും വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും നല്ല മരുന്നു കൂടിയാണ്.

ചര്‍മം വെളുക്കാന്‍ പലരും പരീക്ഷിയ്ക്കാറുളള ഒന്നാണ് ബ്ലീച്ചുകള്‍. സാധാരണ കെമിക്കല്‍ അടങ്ങിയ ഇവ താല്‍ക്കാലിക ഗുണം നല്‍കിയാല്‍ തന്നെയും പല തരത്തിലുളള പാര്‍ശ്വഫലങ്ങളുണ്ടാക്കുകയും ചെയ്യും. ഇവയിലെ കെമിക്കലുകള്‍ ദോഷം വരുത്തുന്നതു തന്നെയാണ് കാരണം.

ഇതിനുള്ള പരിഹാരം തികച്ചും സ്വാഭാവിക വഴികള്‍ ഉപയോഗിച്ചു ബ്ലീച്ച് ചെയ്യുകയെന്നതാണ്. ഇതിനായുള്ള പല ചേരുവകളും നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കുകയും ചെയ്യാം. തികച്ചും പ്രകൃതി ദത്ത ബ്ലീച്ച് എന്നു വേണം, പറയാന്‍.

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. നാരങ്ങാനീരിന് പ്രകൃതിദത്ത ബ്ലീച്ചിംഗ് കഴിവുണ്ട്. ഇതും ഇതിലെ വൈറ്റമിന്‍ സിയും ചര്‍മത്തിനു വെളുപ്പു നല്‍കാന്‍ സഹായിക്കും. ഇതിനൊപ്പം മഞ്ഞള്‍ കൂടി ചേരുന്നത് ഫലം കൂടുതല്‍ ഉറപ്പു നല്‍കും.

നാരങ്ങാനീര്

നാരങ്ങാനീര്

നാരങ്ങാനീര് പ്രകൃതിദത്ത ബ്ലീച്ചാണെന്നു പറയാം. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഗുണങ്ങള്‍ നല്‍കുന്നത്. നാരങ്ങാനീരിനൊപ്പം പല ചേരുവകളും ചേര്‍ത്തു മുഖത്തു പുരട്ടാം. ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. നാരങ്ങാനീരിനൊപ്പം

മഞ്ഞള്‍ കൂടി ചേരുന്നത് ഫലം കൂടുതല്‍ ഉറപ്പു നല്‍കും.

പാലും നാരങ്ങാനീരും

പാലും നാരങ്ങാനീരും

പാലും നാരങ്ങാനീരും കലര്‍ന്ന മിശ്രിതവും ചര്‍മത്തിനു നല്ല ബ്ലീച്ച് ഇഫക്ട് നല്‍കും. രണ്ടു ടീസ്പൂണ്‍ പാലും, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീരും എടുക്കുക. ഇത് രണ്ടും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. പാലിനും ചര്‍മത്തിന് സ്വാഭാവിമായി ഈര്‍പ്പവും വെളുപ്പും നല്‍കാന്‍ കഴിയും. തിളപ്പിയ്ക്കാത്ത പാലാണ് കൂടുതല്‍ ഗുണകരം.

പാലിന്റെ പാട, മഞ്ഞള്‍ പൊടി

പാലിന്റെ പാട, മഞ്ഞള്‍ പൊടി

പാലിന്റെ പാട വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ കൂടി സഹായിക്കുന്ന ഒന്നാണ്. ഇതിനൊപ്പം നാരങ്ങാനീരു കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. പാലിന്റെ പാട എടുക്കുക. അതിലേക്ക് കുറച്ച് ചെറുനാരങ്ങ നീരും മഞ്ഞള്‍ പൊടിയും, ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം.

തക്കാളി

തക്കാളി

തക്കാളിയും ആസിഡ് ഗുണമുള്ളതു കൊണ്ടു തന്നെ ചര്‍മം വെളുക്കാന്‍ ഏറെ നല്ലതാണ്. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ഉപയോഗിച്ച് ക്രീം ആക്കാം. ഇതില്‍ ധാരാളം ആസിഡ് അടങ്ങിയതിനാല്‍ പെട്ടെന്ന് ഫലം ലഭിക്കും. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ അരച്ച്‌ ചെറുനാരങ്ങ നീരും അരിപ്പൊടിയും ചേര്‍ത്ത് പേസ്റ്റ് ആക്കാം. വീട്ടില്‍ നിന്ന് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഫേസ് ബ്ലീച് ക്രീമാണിത്.മുഖത്തിന് ഉപയോഗിയ്ക്കാവുന്ന തികച്ചും പ്രകൃതിദത്തമായ ഒന്നാണിത്.

ചന്ദന പൊടി,നാരങ്ങ

ചന്ദന പൊടി,നാരങ്ങ

2 ടേബിള്‍സ്‌പൂണ്‍ ചന്ദന പൊടി, 2 ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌, 2 ടേബിള്‍ സ്‌പൂണ്‍ കുക്കുമ്പര്‍ നീര്‌, 1 ടേബിള്‍ സ്‌പൂണ്‍ തക്കാളി നീര്‌ എന്നിവ നന്നായി കൂട്ടിയിളക്കിയതിന്‌ ശേഷം മുഖത്ത്‌ പുരട്ടുക. ഉണങ്ങിയതിന്‌ ശേഷം ഇളം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചര്‍മസംരക്ഷണത്തിനു പറ്റിയ മികച്ചൊരു വഴിയാണ്. ഇതില്‍ പല ചേരുവകളും ചേര്‍ത്തു പുരട്ടാം. നാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് നല്ലൊരു വഴിയാണ്. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേര്‍ത്തിളക്കി പുരട്ടാം. ഇതും ചര്‍മത്തിനു നിറം നല്‍കും. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റ് ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് വെളുപ്പു നല്‍കാനും നല്ലതാണ്. ഇവ രണ്ടും ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ നല്ലതാണ്.

English summary

Home Made Special Bleach For Fair Skin

Home Made Special Bleach For Fair Skin, Read more to know about,
Story first published: Sunday, August 19, 2018, 20:31 [IST]
X
Desktop Bottom Promotion