For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം 10 കുറയ്ക്കും ഒലീവ് ഓയില്‍ തെറാപ്പി

പ്രായം 10 കുറയ്ക്കും ഒലീവ് ഓയില്‍ തെറാപ്പി

|

ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. പ്രായമേറുമ്പോള്‍ ഇതു സാധാരണയുമാണ്. ചര്‍മ കോശങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന കൊളാജന്‍ ഉല്‍പാദനം കുറയുന്നതാണ് ഇതിനു കാരണമാകുന്നത്.

പ്രായമേറുന്നതല്ലാതെയും ചര്‍മത്തില്‍ ചെറുപ്പത്തില്‍ തന്നെ ചുളിവുകള്‍ വീഴാന്‍ മറ്റു കാരണങ്ങളുമുണ്ട്. പുകവലി, സ്‌ട്രെസ്, ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍, അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്.

ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് സ്വാഭാവികമായും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും. അകാല വാര്‍ദ്ധക്യത്തിന് ഇടയാക്കും. ഇതുകൊണ്ടു തന്നെ മുഖത്തു ചുളിവുകള്‍ വീഴാതിരിയ്ക്കാനും ഉള്ള ചുളിവുകള്‍ നീക്കാനും ശ്രദ്ധ വേണം.

മുഖത്തെ ഇത്തരം ചുളിവുകള്‍ നീക്കാന്‍ കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കുന്നത് ഗുണത്തേക്കാളേറെ പലപ്പോഴും ദോഷം വരുത്തും. താല്‍ക്കാലിക ഗുണം ലഭിയ്ക്കുമെങ്കിലും അല്‍പം കഴിയുമ്പോള്‍ ഇത് മുഖത്തിന് മറ്റു പല ദോഷങ്ങളും വരുത്തും. ഇതിനുള്ള പരിഹാരം തികച്ചും സ്വാഭാവികമായ വഴി ഉപയോഗിയ്ക്കുകയെന്നതാണ്.

മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ട ഒരു ഉല്‍പന്നമാണ് ഒലീവ് ഓയില്‍. ഇതിനു മാത്രമല്ല, ആരോഗ്യത്തിനു സഹായിക്കുന്നതു പോലെ തന്നെ ചര്‍മസൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതിലെ കൊഴുപ്പ് ചര്‍മ കോശങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറാന്‍ ഇതു സഹായിക്കുന്നു.

ഒലീവ് ഓയില്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് ചര്‍മത്തിന് ചെറുപ്പം നല്‍കുന്നു, ചുളിവുകള്‍ ഒഴിവാക്കുന്നു. വരണ്ട ചര്‍മം ഒഴിവാക്കുന്നു. ഇത്തരം ചില രീതികളെക്കുറിച്ചറിയൂ,

എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ്

എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ്

എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയിലാണ് ചര്‍മ സംരക്ഷണത്തിന് ഉപയോഗിയ്‌ക്കേണ്ടത്. ഇതാണ് ശുദ്ധമായതും കൂടുതല്‍ ഗുണം നല്‍കുന്നതും. ഇതു കൊണ്ട് ഉപയോഗിയ്ക്കാവുന്ന ഏറ്റവും ലളിതമായ വഴി അല്‍പം ഒലിവ് ഓയില്‍ കയ്യിലെടുത്ത് മുഖത്തു 15 മിനിറ്റു നേരം സര്‍ക്കുലാര്‍ രീതിയില്‍ മസാജ് ചെയ്യുകയെന്നതാണ്. രാത്രി കിടക്കാന്‍ നേരത്ത് ഇതു ചെയ്യുന്നതാണ് ഏറ്റവും നല്ലത്. എണ്ണമയമില്ലാത്ത ചര്‍മത്തിനാണ് ഇതു ഗുണകരം.

കടലമാവ്, ഒലീവ് ഓയില്‍, പനിനീര്

കടലമാവ്, ഒലീവ് ഓയില്‍, പനിനീര്

കടലമാവ്, ഒലീവ് ഓയില്‍, പനിനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും നല്ലൊന്നാന്തരം ആന്റി ഏജിംഗ് പായ്ക്കാണ്. ഇവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകി കളയാം. ഇതും മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഒലീവ് ഓയില്‍, പച്ചപ്പാല്‍

ഒലീവ് ഓയില്‍, പച്ചപ്പാല്‍

ഒലീവ് ഓയില്‍, പച്ചപ്പാല്‍ എന്നിവ കലര്‍ത്തിയ ഫേസ് മാസ്‌കും ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ നീക്കാനും ഏറെ നല്ലതാണ്. പാല്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ഒലീവ് ഓയിലും പാലും കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

ഒലീവ് ഓയില്‍, മുട്ട വെള്ള

ഒലീവ് ഓയില്‍, മുട്ട വെള്ള

ഒലീവ് ഓയില്‍, മുട്ട വെള്ള എന്നിവ കലര്‍ത്തിയും ആന്റി ഏജിംഗ് മാസ്‌കുണ്ടാക്കാം. മുട്ട വെള്ളയും ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ അകറ്റാനും സഹായിക്കും. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇതില്‍ അല്‍പം നാരങ്ങാനീരു കൂടി കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

ഒലീവ് ഓയില്‍ പോലെയാണ് വൈറ്റമിന്‍ ഇ ഓയിലും. വൈറ്റമിന്‍ ഇ ഓയില്‍ ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ നീക്കാനും ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണ വസ്തുക്കളും ഈ ഗുണം നല്‍കും. വൈറ്റമിന്‍ ഇ മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങാന്‍ സാധിയ്ക്കും. ഇതും ഒലീവ് ഓയിലും കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

ചെറുപയര്‍ പൊടിയും ഒലീവ് ഓയിലും

ചെറുപയര്‍ പൊടിയും ഒലീവ് ഓയിലും

മുഖത്തെ ചുളിവുകള്‍ അകറ്റാനും മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും സഹായിക്കുന്ന ഒരു ഫേസ് മാസ്‌ക്കാണ് ചെറുപയര്‍ പൊടിയും ഒലീവ് ഓയിലും ഇതിനൊപ്പം മുട്ട വെള്ള, നാരങ്ങാനീര് എന്നിവ കലര്‍ത്തിയതും. ഇവയെല്ലാ കലര്‍ത്തി യോജിപ്പിച്ച് മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകി മുഖത്തു മോയിസ്ചറൈസര്‍ പുരട്ടാം.

ഒലീവ് ഓയില്‍, നാരങ്ങാനീര്, തേന്‍

ഒലീവ് ഓയില്‍, നാരങ്ങാനീര്, തേന്‍

ഒലീവ് ഓയില്‍, നാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മിശ്രിതവും മുഖത്തെ ചുളിവു നീക്കാനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ഇത് മുഖത്തിന്റെ ഇരുണ്ട നിറം നീക്കി മുഖത്തിന് നിറം നല്‍കാനും സഹായകമാകും. ഇതും ആഴ്ചയില്‍ മുന്നു നാലു തവണയെങ്കിലും ചെയ്യുക.

ഒലീവ് ഓയില്‍, ജോജോബ ഓയില്‍

ഒലീവ് ഓയില്‍, ജോജോബ ഓയില്‍

ഒലീവ് ഓയില്‍, ജോജോബ ഓയില്‍ എന്നിവയടങ്ങിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ജൊജോബ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു മസാജ് ചെയ്യാം ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുകയും ചെയ്യുക. ഇതും മുഖത്തെ ചുളിവുകള്‍ നീക്കി ചര്‍മത്തിന് പ്രായക്കുറവു നല്‍കുന്ന ഒന്നാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പൊടിച്ചതും ഒലീവ് ഓയിലും കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കി പ്രായക്കുറവ് തോന്നിപ്പിയ്ക്കാനുളള എളുപ്പ വഴിയാണ്. ഇതും ഇടയ്‌ക്കെല്ലാം ചെയ്യുന്നതു ഗുണം നല്‍കും.

ഒലീവ് ഓയില്‍, തേന്‍, ഗ്ലിസറിന്‍

ഒലീവ് ഓയില്‍, തേന്‍, ഗ്ലിസറിന്‍

ഒലീവ് ഓയില്‍, തേന്‍, ഗ്ലിസറിന്‍ എന്നിവയടങ്ങിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കും. ഇവ കലര്‍ത്തി പുരട്ടി മുഖത്തു മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ദിപ്പിയ്ക്കും. ഇതു വഴി മുഖത്തെ ചുളിവുകള്‍ നീക്കി പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഒലീവ് ഓയിലും തക്കാളി നീരും

ഒലീവ് ഓയിലും തക്കാളി നീരും

എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഒലീവ് ഓയിലും തക്കാളി നീരും ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും അല്‍പ നാള്‍ അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

English summary

Home Made Olive Oil Anti Ageing Face Masks

Home Made Olive Oil Anti Ageing Face Masks, Read more to know about,
Story first published: Thursday, August 30, 2018, 15:08 [IST]
X
Desktop Bottom Promotion