For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെയിലേറ്റു കരുവാളിച്ച മുഖത്തിന് നിറം നിമിഷത്തില്‍

|

വേനല്‍ക്കാലമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മപ്രശ്‌നങ്ങളും പതിവ്.പ്രത്യേകിച്ചും വെയിലേറ്റു കരുവാളിയ്ക്കുന്ന ചര്‍മം.

പുറത്തിറങ്ങിയാല്‍ പ്രധാന പ്രശ്‌നം വെയിലേറ്റ് മുഖവും കയ്യുമെല്ലാം കരുവാളിയ്ക്കുന്നതു തന്നെയാണ്. സണ്‍ടാന്‍ എന്നു പറയാം. ചര്‍മം കറുപ്പിയ്ക്കുന്ന, സൗന്ദര്യം കുറയ്ക്കുന്ന ഇത് പലര്‍ക്കുമൊരു പ്രശ്‌നമാണ്.

വെയിലു കൊണ്ടില്ലെങ്കില്‍ വൈറ്റമിന്‍ ഡി കുറവ്, കൊണ്ടാലോ സണ്‍ടാന്‍ എന്നതാണ് അവസ്ഥ. സണ്‍ടാന്‍ കൂടുതല്‍ ബാധിയ്ക്കുന്നത് സെന്‍സിറ്റീവായ ചര്‍മമുള്ളവരെയാണ്. ഇത് ചര്‍മത്തിന് കരുവാളിപ്പു മാത്രമല്ല, നീറ്റലും പൊള്ളലേല്‍ക്കുന്നതുപോലുള്ള തോന്നലുമുണ്ടാക്കുന്നു.

സണ്‍ടാന്‍ അഥവാ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് നിമിഷം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മിശ്രിതത്തെക്കുറിച്ചറിയൂ,

കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര്

കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര്

കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവയാണ് ഇതിനു വേണ്ടത്.

കടലമാവ്

കടലമാവ്

കടലമാവ് ചര്‍മത്തിന് സ്വാഭാവികമായി നിറം നല്‍കുന്ന ഒന്നാണ്. പല പ്രകൃതിദത്ത സൗന്ദര്യചേരുവകളിലും ഉപയോഗിയ്ക്കുന്ന ഒന്നാണിത്.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടിയും ചര്‍മത്തിന് നിറം നല്‍കാന്‍ പൊതുവെ ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കപ്പെടുന്ന ഒന്നാണ്. മഞ്ഞള്‍പ്പൊടിയും കടലമാവും ചേര്‍ന്നാല്‍ ഗുണം ഇരട്ടിയാകും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ഇത് സണ്‍ടാന്‍ മാറാന്‍ പെട്ടെന്നു സഹായിക്കുകയും ചെയ്യും.

തൈരും

തൈരും

തൈരും ഇതുപോലെ ചര്‍മത്തിന് ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് ബ്ലീച്ചിംഗ് ഗുണമുളള ഒന്നാണ്. തൈരും ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും.

തേന്‍

തേന്‍

തേന്‍ ചര്‍മത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കും. സൂര്യവെളിച്ചം ചര്‍മത്തില്‍ നിന്നും ജലാംശം വലിച്ചെടുക്കുന്ന ഒന്നാണ്. ഇതിനൊരു പ്രതിവിധിയാണ് തേന്‍.

ചേരുവ

ചേരുവ

ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടീസ്പൂണ്‍ തേന്‍ എന്നീ അളവിലാണ് ചേരുവകളെടുക്കേണ്ടത്.

പുരട്ടിപ്പിടിപ്പിയ്ക്കുക

പുരട്ടിപ്പിടിപ്പിയ്ക്കുക

ഇവയെല്ലാം കൂടിക്കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. കട്ടയില്ലാതെ വേണം മിശ്രിതമാക്കാന്‍.ഇത് കരുവാളിച്ച ഭാഗത്തു നല്ലപോലെ പുരട്ടിപ്പിടിപ്പിയ്ക്കുക.

അര മണിക്കൂര്‍

അര മണിക്കൂര്‍

അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.

 ചര്‍മത്തിന് നിറം

ചര്‍മത്തിന് നിറം

മുഖത്തും കയ്യിലും മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗം കരുവാളിച്ചാലും ഈ വഴി പരീക്ഷിയ്ക്കാം.നിമിഷനേരത്തിനുള്ളില്‍ കരുവാളിപ്പു മാറി ചര്‍മത്തിന് നിറം ലഭിയ്ക്കും.

Read more about: beauty skincare
English summary

Home Made Mixture To Avoid Suntan

Home Made Mixture To Avoid Suntan, read more to know about,
Story first published: Monday, April 2, 2018, 21:51 [IST]
X
Desktop Bottom Promotion