Latest Updates
-
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം
പ്രായം കുറയ്ക്കാന്‍ നാട്ടുകൂട്ട്
പ്രായം തോന്നിപ്പിയ്ക്കാത്ത ചര്‍മം പലരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ വളറെ അപൂര്‍വമായി മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യവും.
ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ ഭക്ഷണം മുതല്‍ പാരമ്പര്യം വരെയുള്ള പലതുമുണ്ട്. ചര്‍മസംരക്ഷണവും ഇതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്.
ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണുള്ളത്. ചര്‍മത്തില്‍ വീഴുന്ന ചുളിവുകളും ചര്‍മം അയഞ്ഞു തൂങ്ങുന്നത് തുടങ്ങിയവയാണ്. ഇത്തരം വഴികള്‍ക്കായി കൃത്രിമ വഴികള്‍ തേടിപ്പോകുന്നത് അത്ര ആശാസ്യമാകില്ല.
നമ്മുടെ ചുറ്റും പല വീട്ടുവൈദ്യങ്ങളുമുണ്ട്, ഇത്തരം ചര്‍മപ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിയുന്നത്. പ്രായക്കുറവു തോന്നിയ്ക്കാനും ഇത്തരം ചില ഫേസ്പായ്ക്കുകളുണ്ട്. വീട്ടില്‍ തന്നെ ഉപയോഗിയ്ക്കാവുന്ന തികച്ചും സുരക്ഷിതമായ വീട്ടുവൈദ്യങ്ങള്‍. ഇവയെക്കുറിച്ചറിയൂ,
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന പല കൂട്ടുകളുമുണ്ട്. തികച്ചും പ്രകൃതിദത്ത വഴികളിലൂടെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ചിലത്. ഇവയെക്കുറിച്ചറിയൂ,

മസൂര്‍ ദാല്‍
മസൂര്‍ ദാല്‍ അഥവാ ചുവന്ന പരിപ്പ് എന്നിവ ഉപയോഗിച്ച് ഒരു പ്രത്യേക കൂട്ടു തയ്യാറാക്കാം.മസൂര്‍ ദാല്‍ പൊടിച്ചതും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി ഇതില്‍ അല്‍പം പാല്‍ കലക്കി മുഖത്തു പുരട്ടാം. ഇത് അല്‍പനാള്‍ പുരട്ടുന്നത് ഗുണം ചെയ്യും.

തേന്‍
1സ്പൂണ്‍ ചന്ദനപ്പൊടി, കാല്‍ സ്പൂണ്‍ മഞ്ഞപ്പൊടി, 2ടേബിള്‍ സ്പൂണ്‍ പയറുപൊടി, 1 ടേബിള്‍ സ്പൂണ്‍ റെഡ് പരിപ്പ് പൊടി, അരക്കപ്പ് തേന്‍എന്നിവ ഉപയോഗിച്ച് ഒരു പ്രത്യേക കൂട്ടു തയ്യാറാക്കാം

നാരങ്ങ
മുഖത്തുണ്ടാകുന്ന ഏജ് സ്‌പോട്‌സ്, അതായത് പ്രായത്തിന്റെ ലക്ഷണം കാണിയ്ക്കുന്ന ചില പുള്ളികളും കുത്തുകളുമെല്ലാം ചര്‍മത്തിന് പ്രായമാകുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതിനുള്ള നല്ലൊരു പ്രതിവിധി നാരങ്ങാനീരാണ്. 1 ടീസ്പൂണ്‍ നാരങ്ങാനീര്, 1 ടീസ്പൂണ്‍ മുട്ടവെള്ള, അര ടീസ്പൂണ്‍ പാല്‍പ്പാട എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പസമയം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാാണ്.

വെളിച്ചെണ്ണ
വെളിച്ചെണ്ണ പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധിയാണ്. മുഖത്തെ ചുളിവുകള്‍, വരണ്ട സ്വഭാവം, അയഞ്ഞു തൂങ്ങിയ ചര്‍മം എന്നിവയ്‌ക്കെല്ലാം വെളിച്ചെണ്ണ മസാജ് ഗുണം ചെയ്യും. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇരുകൈകളിലുമായി എടുത്ത് മുഖത്തു പുരട്ടി താഴെ നിന്നും മുകളിലേയ്ക്കായി വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇത് മുഖത്തെ ഒരുമാതി പ്രശ്‌നങ്ങള്‍ക്കൊക്കെയുള്ള പരിഹാരമാണ്.

ഓട്‌സ്
ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, അരക്കപ്പ് ഓട്‌സ്, ആറു ടീസ്പൂണ്‍ തൈര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ മിക്‌സിയിലടിച്ചു കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.

കടലമാവ്
കാല്‍ കപ്പ് ചെറുപയര്‍ ,ഒരു സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ അരിപ്പൊടി, 5-8 ,, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, പാല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് പ്രായക്കുറവുളള ചര്‍മത്തിനു സഹായിക്കുന്ന ഒന്നാണ്.

മുട്ടവെള്ള, വെളിച്ചെണ്ണ, തേന്‍, പാല്‍
മുട്ടവെള്ള, വെളിച്ചെണ്ണ, തേന്‍, പാല്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുന്നതു ഗുണം നല്‍കും. നല്ലപോലെ മസാജ് ചെയ്ത് അര മണിക്കൂറിനു ശേഷം ഇളംചൂടുവെള്ളം കൊണ്ടു കഴുകുക.

വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍, ഷിയ ബട്ടര്‍
വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍, ഷിയ ബട്ടര്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യണം. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകുക.

കറ്റാര്‍ വാഴ ജെല്‍
അരക്കപ്പ് വെളിച്ചെണ്ണ, അരകപ്പ് കറ്റാര്‍ വാഴ ജെല്‍, ഒരു കുക്കുമ്പര്‍ എന്നിവ മിക്‌സിയിലടിച്ചു മുഖത്തു പുരട്ടാം. ഇത് ഫ്രിഡ്ജില്‍ സൂക്ഷിയ്ച്ചു വയ്ക്കാവുന്ന ഒന്നാണ്. ദിവസവും രണ്ടുനേരം ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

നല്ല ഭക്ഷണം, ധാരാളം വെള്ളം, മുഖം വൃത്തിയാക്കി വയ്ക്കുക
നല്ല ഭക്ഷണം, ധാരാളം വെള്ളം, മുഖം വൃത്തിയാക്കി വയ്ക്കുക. കെമിക്കലില്‍ നിന്നും സംരക്ഷണം തുടങ്ങിയവയെല്ലാം മുഖത്തെ പ്രായാധിക്യത്തില്‍ നിന്നും സംരക്ഷിയ്ക്കും. ഇതുപോലെ പുകവലി പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.
Read more at: https://malayalam.boldsky.com/beauty/skin-care/2018/home-remedies-reduce-ageing-your-skin/articlecontent-pf110730-018352.html



Click it and Unblock the Notifications











