For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കാന്‍ ഈ ചെറുപയര്‍ പായ്ക്ക്

പ്രായം കുറയ്ക്കാന്‍ ഈ ചെറുപയര്‍ പായ്ക്ക്

|

ഉള്ള വയസിനേക്കാള്‍ ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുകയെന്നതാണ് എല്ലാവരും ആഗ്രഹിയ്ക്കുക. ഇതിനായി വഴികള്‍ പലതും തേടുന്നവരുമുണ്ട്.

ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാന സ്ഥാനം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും ചര്‍മം അയഞ്ഞു തൂങ്ങൂന്നതുമാണ്. ഇതിനു പ്രായക്കൂടുതല്‍ പ്രധാന കാരണമാണ്. പ്രായമേറുന്തോറും ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ കുറവാണ് കാരണമാകുന്നത്. ചര്‍മത്തിലെ ജലാംശം കുറയുമ്പോള്‍ മുഖത്തു ചുളിവുകളും ഉണ്ടാകാറുണ്ട്. ഇതും മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒരു കാരണമാണ്.

പ്രായമേറിയാല്‍ ഇതെല്ലാം സ്വാഭാവികം. എന്നാല്‍ ചിലപ്പോള്‍ ചെറുപ്പത്തിലും ഇത്തരം കാര്യങ്ങള്‍ പലരേയും അലട്ടാറുണ്ട്. ഇതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. സ്‌ട്രെസ് ഒരു പ്രധാന കാരണം, വെള്ളം കുടി കുറയുന്നതും കാരണമാണ്, മുഖത്തു പരീക്ഷിയ്ക്കുന്ന കൃത്രിമ സൗന്ദര്യ മാര്‍ഗങ്ങളും അന്തരീക്ഷ മലിനീകരണവുമെല്ലാം മുഖത്തെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമാകാറുണ്ട്.

മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള ഒരു പിടി വീട്ടുവൈദ്യങ്ങളുണ്ട്. ഇവ ഉപയോഗിയ്ക്കുന്നത് യാതൊരു ദോഷവും വരുത്തില്ലെന്നു മാത്രമല്ല, ഫലം നല്‍കുകയും ചെയ്യും.

മുഖത്തു പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ചെറുപയര്‍ ഉപയോഗിച്ചുള്ള പ്രത്യേക പായ്ക്ക് ഏറെ ഗുണം നല്‍കും.പണ്ടുകാലം മുതല്‍ തന്നെ മുത്തശ്ശിമാര്‍ പരീക്ഷിച്ചിരുന്ന ഒരു സൗന്ദര്യ വിദ്യയാണ് ചെറുപയര്‍ പൊടി. ശരീരത്തില്‍ സോപ്പിനു പകരം ഇതുപയോഗിച്ചു കുളിയ്ക്കുന്നത് ഒരു പിടി സൗന്ദര്യ, ആരോഗ്യ ഗുണങ്ങള്‍ നല്‍കുമായിരുന്നു. നിറം നല്‍കാനും ചര്‍മത്തിലുണ്ടാകുന്ന കുറേയേറെ പ്രശ്‌നങ്ങള്‍ക്കും ചെറുപയര്‍ പൊടി ഏറെ നല്ലതാണ്.

പ്രായം കുറയ്ക്കാന്‍ ഈ ചെറുപയര്‍ പായ്ക്ക്

ചെറുപയര്‍ പൊടി, മുട്ട വെള്ള, തേന്‍, ചെറുനാരങ്ങ എന്നിവയാണ് ഈ പ്രത്യേക പായ്ക്കുണ്ടാക്കാന്‍ വേണ്ടത്.

ചെറുപയര്‍ പൊടിയ്ക്ക്‌

ചെറുപയര്‍ പൊടിയ്ക്ക്‌

ചെറുപയര്‍ പൊടിയ്ക്ക്‌

ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

മുട്ട വെള്ള

മുട്ട വെള്ള

മുട്ട വെള്ള നല്ലൊരു ഭക്ഷണം മാത്രമല്ല, സൗന്ദര്യ, മുടി സംരക്ഷണത്തിന് പറ്റിയ നല്ലൊരു പായ്ക്കു കൂടിയാണ്. മുട്ട വെള്ളയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകള്‍ ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്. കൂടാതെ മുട്ടയിലെ വൈറ്റമിന്‍ എ, കൊളാജന്‍ എന്നിവ ചര്‍മത്തിന് ഇറുക്കം നല്‍കാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും സഹായിക്കുന്നു. ചര്‍മ കോശങ്ങള്‍ സെബം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കുന്നതു തടയാനും ഇതു വഴി മുഖത്ത് അമിത എണ്ണമയം ഇല്ലാതിരിയ്ക്കാനും മുട്ട വെള്ള നല്ലതാണ്.

തേന്‍

തേന്‍

തേന്‍ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റിന്റെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതുപോലെ ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കി ചര്‍മത്തില്‍ ചുളിവുകള്‍ വരാതെയും ചര്‍മം അയഞ്ഞു തൂങ്ങാതെയും സഹായിക്കുന്നു ഇതിന് ആന്റി മൈക്രോബിയല്‍ ഗുണവുമുണ്ട്. ഇത് ചര്‍മത്തെ സൂര്യന്റെ രശ്മികളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന് തിളക്കവും മൃദുത്വവും നിറവും നല്‍കാന്‍ തേന്‍ ഏറെ നല്ലതാണ്. നല്ല ശുദ്ധമായ തേന്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

നാരങ്ങ

നാരങ്ങ

സൗന്ദര്യ സംരക്ഷണത്തിനു സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ചര്‍മത്തിന് വേണ്ട ഗുണങ്ങള്‍ നല്‍കുന്നത്. നല്ലൊരു ബ്ലീച്ചിംഗ ഏജന്റിന്റെ ഗുണം നല്‍കുന്ന ഇത് ചര്‍മത്തിന് നിറം നല്‍കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക ഇത് ആഴ്ന്നിറങ്ങി കോശങ്ങള്‍ വൃത്തിയ്ക്കുന്നു. മൃതകോശങ്ങള്‍ നീക്കുന്നതിനും ചര്‍മത്തിന് തിളക്കം നല്‍കുന്നതിനും ഇത് ഏറെ നല്ലതാണ്.

 ചെറുപയര്‍ പായ്ക്ക്‌

ചെറുപയര്‍ പായ്ക്ക്‌

പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേക ചെറുപയര്‍ പായ്ക്ക്‌

എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ഒരു മുട്ട വെള്ള എടുക്കുക. ഇതിലേയ്ക്ക അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിച്ച് ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ തേന്‍, പാകത്തിന് ചെറുപയര്‍ പൊടി എന്നിവയും ചേര്‍ത്തിളക്കി നല്ലൊരു മിശ്രിതമാക്കുക.

മുഖം

മുഖം

മുഖം ഇളംചൂടുവെള്ളം കൊണ്ടു കഴുകി തുടയ്ക്കുക. ലേശം ഈര്‍പ്പം മുഖത്തുണ്ടാകുന്നതു നല്ലതാണ്. ഈ മിശ്രിതം മുഖത്തു പുരട്ടുക. കണ്ണിനു താഴെയുള്ള ഭാഗം ഒഴിവാക്കുക. ഇത് മുഖത്തു പുരട്ടിയ ശേഷം സംസാരിയ്ക്കുകയോ ചിരിയ്ക്കുകയോ അരുത്. കാരണം ഇതു മുഖത്തു ചുളിവുകള്‍ വരാന്‍ കാരണമാകും. ഇത് ഉണങ്ങിക്കഴിയുമ്പോള്‍, അതായത് ഏകദേശം 20 മിനിറ്റു കഴിയുമ്പോള്‍ പതുക്കെ സ്‌ക്രബ് ചെയ്ത് ഇളംചൂടുവെള്ളം കൊണ്ടു കഴുകാം.

ആഴ്ചയില്‍

ആഴ്ചയില്‍

മുഖം തുടച്ച ശേഷം മോയിസ്ചറൈസര്‍ പുരട്ടുക. കാരണം ചെറുപയര്‍ പൊടി ചര്‍മത്തെ അല്‍പം വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ഇട വിട്ട ദിവസങ്ങളില്‍ പരീക്ഷിയ്ക്കാം.

ഈ പ്രത്യേക പായ്ക്ക്

ഈ പ്രത്യേക പായ്ക്ക്

ഈ പ്രത്യേക പായ്ക്ക് ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മം അയയാതിരിയ്ക്കാനും മാത്രമല്ല, ചര്‍മത്തിലെ പാടുകള്‍, കുത്തുകള്‍ എന്നിവയ്‌ക്കെല്ലാം ഉള്ളൊരു പരിഹാരമാണ്. ഇത് ചര്‍മത്തിന് നല്ല നിറം നല്‍കാനും സഹായിക്കും. ഏതു ചര്‍മമുള്ളവര്‍ക്കും ഏതു കാലാവസ്ഥയിലും ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി ചര്‍മം വെളുക്കാനും പല വിധത്തില്‍ ഉപയോഗിയ്ക്കാം. ഇത് പാലില്‍ കലര്‍ത്തി ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി തേയ്ക്കാം. തൈരില്‍ കലര്‍ത്തി പുരട്ടാം. ഇതും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും ചേര്‍ത്തു പുരട്ടാം. പഴുത്ത പപ്പായയും ചെറുപയര്‍ പൊടിയും ചേര്‍ത്തു പുരട്ടാം. നല്ല ശുദ്ധമായ ചെറുപയര്‍ പൊടി വേണം, ഉപയോഗിയ്ക്കാന്‍. വീട്ടില്‍ തന്നെ പൊടിച്ച് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

English summary

Home Made Green Gram Anti Ageing Face Pack

Home Made Green Gram Anti Ageing Face Pack, Read more to know about,
X
Desktop Bottom Promotion