For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലിലും തിളങ്ങും ചര്‍മം

By Samuel P Mohan
|

വേനല്‍ക്കാലം അടുത്തെത്തിയിരിക്കുന്നു. നിങ്ങളുടെ ചര്‍മ്മപരിചരണത്തിനായി ക്രീമുകള്‍ തിരയാന്‍ സമയമായിരിക്കുന്നു. നിങ്ങള്‍ എത്ര മാത്രം തയ്യാറെടുത്താലും വേനല്‍ക്കാലത്തെ ചൂട് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും.

എന്നാല്‍ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ ജലാംശയം നില നിര്‍ത്താന്‍ നിങ്ങള്‍ക്കു തന്നെ കഴിയും. അതിനായി നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച ചേരുവകള്‍ നിങ്ങള്‍ തന്നെ കണ്ടെത്തണം. ഇവിടെ നിങ്ങള്‍ക്കു തന്നെ വീട്ടിലിരുന്ന ചെയ്യാന്‍ സാധിക്കുന്ന സൗന്ദര്യ സ്‌ക്രബ്ബറുകളുടെ പട്ടിക ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഈ സ്‌ക്രബ്ബറുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിക്കുക.

 ലാവെന്‍ഡര്‍ എസന്‍ഷ്യല്‍ ഓയില്‍, ഓട്ട്മീല്‍ ആന്റ് ഒലിവ് ഓയില്‍

ലാവെന്‍ഡര്‍ എസന്‍ഷ്യല്‍ ഓയില്‍, ഓട്ട്മീല്‍ ആന്റ് ഒലിവ് ഓയില്‍

- ഒരു ടീസ്പൂണ്‍ ഓട്ട്മീല്‍ ഓയില്‍, 2 ടീസ്പൂണ്‍ ഒവില് ഓയില്‍ 3-4 തുളളി ലാവെന്‍ഡര്‍ എസണ്‍ഷ്യല്‍ ഓയില്‍ എന്നിവ ഒരു ബൗളില്‍ എടുക്കുക.

- സ്‌ക്രബ്ബ് പോലെ ആകുന്നതു വരെ നന്നായി മിക്‌സ് ചെയ്യുക.

- ഇനി നനവുളള ചര്‍മ്മത്തില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക.

-5-10 മിനിറ്റിനു ശേഷം വെളളത്തില്‍ മുഖം കഴുകുക.

ഓറഞ്ച് പീല്‍ പൗഡറും വെളിച്ചെണ്ണയും

ഓറഞ്ച് പീല്‍ പൗഡറും വെളിച്ചെണ്ണയും

-1/2 ടീസ്പൂണ്‍ ഓറഞ്ച് പീല്‍ പൊടി, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ മിശ്രിതമാക്കുക.

- ഈറന്‍ മുഖത്ത് ഈ സ്‌ക്രബ്ബര്‍ പുരട്ടുക.

- കുറച്ചു മിനിറ്റുകള്‍ക്കു ശേഷം തണുത്ത വെളളത്തില്‍ മുഖം കഴുകുക.

- ചര്‍മ്മം വരണ്ടതിനു ശേഷം മെച്ചപ്പെട്ട ഫലങ്ങള്‍ക്കായി ടോണര്‍ പുരട്ടുക.

പഞ്ചസാര, നാരങ്ങ നീര്, റോസ് എസണ്‍ഷ്യല്‍ ഓയില്‍

പഞ്ചസാര, നാരങ്ങ നീര്, റോസ് എസണ്‍ഷ്യല്‍ ഓയില്‍

- ഒരു ബൗളില്‍ 1/2 ടീസ്പൂണ്‍ പഞ്ചസാര, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 3-4 തുളളി റോസ് എസണ്‍ഷ്യല്‍ ഓയില്‍ എന്നിവ എടുക്കുക.

- പേസ്റ്റ് രൂപത്തില്‍ ആകുന്നതു വരെ നന്നായി ഇളക്കുക.

- ഇതു മുഖത്ത് പുരട്ടി കുറച്ചു നേരം കഴിയുമ്പോള്‍ ചെറുതായി മസാജ് ചെയ്യുക.

- അതിനു ശേഷം ചെറു ചൂടു വെളളത്തില്‍ കഴുകിക്കളയുക.

അരിപ്പൊടി, പാല്‍, റോസ് വാട്ടര്‍

അരിപ്പൊടി, പാല്‍, റോസ് വാട്ടര്‍

- ഒരു ടീസ്പൂണ്‍ അരിപ്പൊടി, 1/2 ടീസ്പൂണ്‍ പാല്‍, 1/2 ടീ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ എടുക്കുക.

- ഇത് മിശ്രിതമാക്കിയതിനു ശേഷം മുഖത്തേക്ക് കുറച്ചു നേരം മസാജ് ചെയ്യുക.

- ചെയ്തു കഴിഞ്ഞാല്‍ ഏതാനും മിനിറ്റുകള്‍ അങ്ങനെ വയ്ക്കുക.

- അതിനു ശേഷം വെളളത്തില്‍ കഴുകി കളയുക.

കോക്കോ പൗഡറും തേനും

കോക്കോ പൗഡറും തേനും

- 1/2 ടീസ്പൂണ്‍ കോക്കോ പൗഡര്‍, 1 ടീസ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കുക.

- ഇളം ചൂടു വെളളം കൊണ്ട് കഴുകുന്നതിനു മുന്‍പ് ചെറുയായി മുഖത്ത് മസാജ് ചെയ്യുക.

- ചര്‍മ്മം വരണ്ടതിനു ശേഷം ടോണ്‍ ഉപയോഗിക്കുക.

കോഫി ഗ്രൗണ്ട്‌സും ബദാം എണ്ണയും

കോഫി ഗ്രൗണ്ട്‌സും ബദാം എണ്ണയും

- 1/2 ടീസ്പൂണ്‍ കോഫി ഗ്രൗണ്ട്‌സും 1 ടീസ്പൂണ്‍ ബദാം എണ്ണയും ഒരു ബ്ബൗളില്‍ എടുക്കുക.

- അത് നന്നായി ഇളക്കുക.

- അല്‍പം നനഞ്ഞ മുഖത്ത് ഇത് പുരട്ടുക, അതിനു ശേഷം ചെറുതായി മസാജ് ചെയ്യുക.

- ഇനി ഇളം ചൂടു വെളളത്തില്‍ കഴുകി കളയുക.

ബ്രൗണ്‍ ഷുഗറും ഷീ ബട്ടറും

ബ്രൗണ്‍ ഷുഗറും ഷീ ബട്ടറും

-1/2 ടീസ്പൂണ്‍ ബ്രൗണ്‍ ഷുഗറും, 1/2 ടീ സ്പൂണ്‍ ഷീ ബട്ടറും മിശ്രിതമാക്കുക.

- മുഖത്ത് പുരട്ടിയതിനു ശേഷം 5-10 മിനിറ്റ് മസാജ് ചെയ്യുക.

- അവസാനം ഇളം ചൂടുവെളളത്തില്‍ മുഖം കഴുകുക.

Read more about: skincare beauty
English summary

Home Made Face Scrubs To Get Your Skin Ready For Summer

Home Made Face Scrubs To Get Your Skin Ready For Summer, read more to know about
Story first published: Friday, March 2, 2018, 19:38 [IST]
X
Desktop Bottom Promotion