For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുളിവുകള്‍ മുഴുവന്‍ മാറാന്‍ ഈ തൈരു കൂട്ട്

ചുളിവുകള്‍ മുഴുവന്‍ മാറാന്‍ ഈ തൈരുകൂട്ട്

|

സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതുണ്ട്. നിറം, വരണ്ട ചര്‍മം, ചുളിവുകള്‍, പാടുകള്‍, കുത്തുകള്‍ എന്നിങ്ങനെ പോകുന്നു, ഇത്.

മുഖസൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് മുഖത്തു വരുന്ന ചുളിവുകള്‍. ചര്‍മത്തിന് അഭംഗി മാത്രമല്ല, പെട്ടെന്നു തന്നെ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നും കൂടിയാണിത്.

മുഖത്തെ ബാധിയ്ക്കുന്ന ചുളിവുകള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്. പ്രായം മുതല്‍ മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ വരെ. മോശം ഭക്ഷണ ശീലം, സ്‌ട്രെസ്, കെമിക്കലുകളുടെ ഉപയോഗം, പാരമ്പര്യം, മുഖത്തെ വരള്‍ച്ച തുടങ്ങിയ ഒരുപിടി പ്രശ്‌നങ്ങള്‍ മുഖചര്‍മത്തിലെ ചുളിുകള്‍ക്ക് കാരണമാകുന്നുണ്ട്.

പ്രായമേറുമ്പോള്‍ ചര്‍മത്തിലുള്ള കൊളാജന്‍ എന്ന ഘടകം കുറയും. ഇതാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചുളിവുകള്‍ അകറ്റുന്നതും. ചര്‍മത്തിന്റെ ഉള്ളിലെ പാളിയായ ഡെര്‍മിസിന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാതെ വരുന്നതാണ് ചുളിവുകള്‍ക്കു കാരണമാകുന്നത്. വരണ്ട ചര്‍മം, സ്‌ട്രെസ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകും. ഇതിനു പുറമെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസവസ്തുക്കള്‍, ഉറക്കക്കുറവ് തുടങ്ങിയ പല ഘടകങ്ങളും ഇതിന് കാരണമാകും.

മുഖത്തെ ബാധിയ്ക്കുന്ന ചുളിവുകള്‍ക്ക് പല പരിഹാരങ്ങളുമുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന, യാതൊരു ദോഷങ്ങളും വരുത്താത്ത ചില വീട്ടുവൈദ്യങ്ങള്‍. ഇത്തരം വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

കുക്കുമ്പര്‍, തൈര്

കുക്കുമ്പര്‍, തൈര്

കുക്കുമ്പര്‍, തൈര് എന്നിവ കലര്‍ന്ന മിശ്രിതം മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. കുക്കുമ്പറില്‍ ബി1, ബി2, ബി3, ബി5, ബി6, ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇത് മുഖത്തെ ചര്‍മം ഇറുക്കമുളളതാക്കാന്‍ നല്ലതാണ്. മുഖത്തിന് ഇൗര്‍പ്പം നല്‍കുകയും ചെയ്യുന്നു. തൈരിലെ വൈറ്റമിന്‍ ഇ കൂടിയാകുമ്പോള്‍ ഫലം ഇരട്ടിയ്ക്കും. കുക്കുമ്പര്‍ അരച്ച് ഇതില്‍ അല്‍പം പുളിയുളള തൈരു കൂടി കലര്‍ത്തി മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

പഴം

പഴം

നല്ലപോലെ പഴുത്ത പഴം മുഖത്തെ ചുളിവുകള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്. ഇതിനൊപ്പം തൈരും അല്‍പം ഓറഞ്ച് ജ്യൂസും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. മുഖത്തിന് നിറവും മൃദുത്വവും നല്‍കാനും ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുഖത്തെ ചുളിവുകള്‍ അകറ്റാനുള്ള ഏറ്റവും ഉത്തമമായ വഴിയാണ് കറ്റാര്‍ വാഴ. ഇത് വെറുതെ മുഖത്ത് അടുപ്പിച്ചു പുരട്ടിയാല്‍ തന്നെ ഗുണമുണ്ടാകും. ഇത് മുഖത്തിന് ഈര്‍പ്പം നല്‍കാനും ഇലാസ്റ്റിസിറ്റി നല്‍കാനുമെല്ലാം ഏറെ നല്ലതാണ്. കറ്റാര്‍ വാഴയ്‌ക്കൊപ്പം അല്‍പം തേന്‍ കൂടി ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.

 ഒലീവ് ഒായില്‍

ഒലീവ് ഒായില്‍

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറ്റവും നല്ലൊരു വഴിയാണ് ഒലീവ് ഒായില്‍. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തി പുരട്ടാം. ഒലീവ് ഓയില്‍ തനിയെ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതിലെ ഫാററി ആസിഡുകളും വൈറ്റമിനുകളുമെല്ലാം ഏറെ ഗുണം ചെയ്യും.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ മുഖത്തെ ചുളിവുകള്‍ നീക്കാന്‍ അത്യുത്തമമാണ്. ഇത് പൊട്ടിച്ചു മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇത് മുട്ടവെള്ളയുമായി കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. വൈറ്റമിന്‍ ഇ ഓയില്‍, പനിനീര്, മഞ്ഞള്‍, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ നല്ലതാണ്.

പപ്പായ, തേന്‍

പപ്പായ, തേന്‍

പപ്പായ, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതം മുഖത്തെ ചുളിവുകള്‍ നീക്കാന്‍ അത്യുത്തമമാണ്. മുഖത്തെ ഇലാസ്റ്റിസിറ്റി നില നിര്‍ത്തി മുഖത്തെ ചുളിവുകള്‍ നീക്കാന്‍ അത്യുത്തമമായ ഒന്നാണിത്. മുഖത്തിന് തിളക്കവും നിറവും നല്‍കാനും ഉത്തമമാണ്.

പാലില്‍ പഴം

പാലില്‍ പഴം

തിളപ്പിയ്ക്കാത്ത പാലില്‍ പഴം നല്ലപോലെ ഉടച്ചു ചേര്‍ത്തു മുഖത്തു പുരട്ടാം. അല്‍പം തേനും ചേര്‍ക്കാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. മുഖത്തിന് നിറവും മൃദുത്വവും നല്‍കുകയും ചെയ്യുന്നു.

മുട്ട

മുട്ട

മുട്ടവെള്ള, ഗ്ലിസറിന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്.മുട്ടയും തേനും കലര്‍ന്ന മിശ്രിതം മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖചര്‍മത്തിന് ഇറുക്കം നല്‍കാനും ഏറെ നല്ലതാണ്. ഒരു മുട്ടവെള്ളയും ഒരു സ്പൂണ്‍ തേനും കലര്‍ന്ന മിശ്രിതം മുഖത്തു തേയ്ക്കുക. ഇത് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. കഴുത്തിലും പുരട്ടാം. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഇത് ഏറെ ന്ല്ലതാണ്.

മുട്ടവെള്ളയും തൈരും

മുട്ടവെള്ളയും തൈരും

മുട്ടവെള്ളയും തൈരും കലര്‍ത്തിയ മിശ്രിതവും മുഖത്തിന് നല്ലതാണ്. മുട്ടവെള്ളയും ഒരു സ്പൂണ്‍ തൈരും കലര്‍ത്തിയ മിശ്രിതത്തില്‍ ലേശം ബ്രൗണ്‍ ഷുഗര്‍ ഇടുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുഖചര്‍മത്തിന് മുറുക്കം നല്‍കും.

ബദാം

ബദാം

ബദാം മറ്റൊരു വഴിയാണ്. മൂന്നുനാലു ബദാം പാലിലിട്ടു കുതിര്‍ത്തുക. ഇത് പിന്നീട് ഈ പാലില്‍ അരച്ചു മുഖത്തു പുരട്ടാം. ഇത് പതുക്കെ സ്‌ക്രബ് ചെയ്യണം ഉണങ്ങിക്കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ചു ചെയ്യാം. ബദാം, തേന്‍ മിശ്രിതവും മറ്റൊരു വഴിയാണ്. ബദാം കുതിര്‍ത്ത് അരച്ച് പാലില്‍ തേനും കലര്‍ത്തി മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്യുക. പിന്നീട് അല്‍പം കഴിയുമ്പോള്‍ കഴുകാം.

Read more about: beauty skincare
English summary

Home Made Face Packs To Reduce Wrinkles On Face

Home Made Face Packs To Reduce Wrinkles On Face, Read more to know about,
X
Desktop Bottom Promotion