Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
പാലില്‍ അല്പം ഉപ്പ്, പ്രായം 10 കുറയും
പ്രായമായാലും പ്രായക്കുറവു തോന്നമെന്ന് ആഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗവും. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നതാണ് വാസ്തവം. ഉള്ള പ്രായം തോന്നിപ്പിയ്ക്കുന്നവരുണ്ട്, ഉള്ള പ്രായം പോലും തോന്നിപ്പിയ്ക്കാത്തവരുമുണ്ട്, ഉള്ളതിനേക്കാള്‍ പ്രായം തോന്നുന്നവരും സാധാരണയാണ്.
പ്രായക്കൂടുതല്‍ പ്രധാനമായും നമ്മുടെ ചര്‍മത്തിലാണ് പ്രത്യക്ഷപ്പെടുക. ചര്‍മം അയഞ്ഞു തൂങ്ങുക, ഏജ് സ്പോട്സ് എന്നറിയപ്പെടുന്ന ചില കുത്തുകള്‍ പ്രത്യക്ഷപ്പെടുക, ചര്‍മത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രായമേറുന്നുവെന്നു സൂചിപ്പിയ്ക്കുന്ന ലക്ഷണങ്ങള്‍.പ്രായമേറുമ്പോള്‍ ചര്‍മത്തിലുള്ള കൊളാജന്‍ എന്ന ഘടകം കുറയും. ഇതാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചുളിവുകള്‍ അകറ്റുന്നതും. ചര്‍മത്തിന്റെ ഉള്ളിലെ പാളിയായ ഡെര്‍മിസിന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാതെ വരുന്നതാണ് ചുളിവുകള്‍ക്കു കാരണമാകുന്നത്.
വരണ്ട ചര്‍മം, സ്ട്രെസ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകും. ഇതിനു പുറമെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസവസ്തുക്കള്‍, ഉറക്കക്കുറവ് തുടങ്ങിയ പല ഘടകങ്ങളും ഇതിന് കാരണമാകും.
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരാണ് ഭൂരഭാഗവും. ഇതിനായി ആന്റിഏജിംഗ് ക്രീം എന്ന പേരില്‍ ലഭിയ്ക്കുന്ന ക്രീമുകളടക്കം ഉപയോഗിയ്ക്കുന്നവര്‍.
എന്നാല്‍ ഇത്തരം ക്രീമുകള്‍ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷങ്ങളാണ് വരുത്തി വയ്ക്കുക.ഇതിനായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം ചില പ്രത്യേക വീട്ടുമരുന്നുകളെക്കുറിച്ചറിയൂ,

പനിനീര്
മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് പനിനീര് അഥവാ റോസ് വാട്ടര്‍. ഇത് ചര്‍മത്തിന് മുറുക്കമേകുവാനും ഏറെ നല്ലതാണ്. 2 ടീസ്പൂണ്‍ പനിനീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, അര ടീസ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യാം. ഇത് മുഖത്തെ ചുളിവുകള്‍ നീക്കി മുഖചര്‍മത്തിന് ഇറുക്കം നല്‍കും. മുഖത്തിന് മൃദുത്വവും യുവത്വവും നല്‍കും.

പനിനീര്, പഴം
പനിനീര്, പഴം എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇതിനൊപ്പം അല്പം തൈര്, തേന്‍ എന്നിവ കൂടി വേണം. പഴുത്ത പഴം നല്ലപോലെ ഉടച്ച് ഇതില്‍ തേന്‍, തൈര്, പനിനീര് എന്നിവ കലര്‍ത്തി ഇളക്കുക. ഇത് മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. പിന്നീട് അര മണിക്കൂര്‍ കഴിയുമ്പോല്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒന്നു രണ്ടു തവണയെങ്കിലും ചെയ്യുന്നത് നല്ലതാണ്.

ഗ്രീന്‍ ടീ, ചെറുനാരങ്ങാനീര്
ഗ്രീന്‍ ടീ, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കുന്നതിനും മുഖത്തിന് പ്രായക്കുറവു തോന്നിയ്ക്കുന്നതിനും നല്ലതാണ്. ഗ്രീന്‍ ടീ തയ്യാറാക്കി ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. പിന്നീട് ഇതില്‍ അല്പം നാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് അര മണിക്കൂര്‍ ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യുന്നതു ഗുണം നല്‍കും.

പാലും ഉപ്പും
പാലും ഉപ്പും കലര്‍ന്ന മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് കാല് കപ്പ് പാലില്‍ 1 ടീസ്പൂണ്‍ കല്ലുപ്പു ചേര്‍ത്തിളക്കുക. ഇത് ഒരു പഞ്ഞി ഉപയോഗിച്ച് മുഖത്തു പുരട്ടാം. ഇത് പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ കുറച്ചു നാള് അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും. തിളപ്പിയ്ക്കാത്ത പാലാണ് ഇതിന് ഏറെ നല്ലത്.

പപ്പായ, തേന്‍
പപ്പായ, തേന്‍ എന്നിവ കലര്‍ത്തിയ ഫേസ്മാസ്കും മുഖത്തെ ചുളിവുകളും പാടുകളും നീക്കാന്‍ ഏറെ നല്ലതാണ്. പഴുത്ത പപ്പായയില്‍ തേന്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ഏറെ നല്ലതാണ്.

ഉലുവ
ഉലുവ കുതിര്‍ത്തി അരച്ചു മുഖത്തിടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള മറ്റൊരു പ്രകൃതിദത്ത വൈദ്യമാണ്. ഇതിലെ വൈറ്റമിന്‍ ബി 3, നിയാസിന് എ്ന്നിവ ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ത്ത് ചര്‍മത്തിന്റെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്.

കരിമ്പ് നീരും മഞ്ഞള്‍പ്പൊടിയും
കരിമ്പ് നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം ചെയ്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.മുഖത്തിന് നിറവും തിളക്കവും നല്‍കാനും ഇത് നല്ലതാണ്.

കറ്റാര്‍ വാഴ ജെല്‍
കറ്റാര്‍ വാഴ ജെല്‍ ഇതിനു പറ്റിയ നല്ലൊരു വഴിയാണ്. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇതില്‍ തേന്‍ ചേര്‍ത്തും ഉപയോഗിയ്ക്കാം. ഇത് ദിവസവും അടുപ്പിച്ചു ചെയ്യുക. ചര്‍മം മൃദുവാകുകകും ചെയ്യും.

വെളിച്ചെണ്ണയും നാരങഅങാനീരും
വെളിച്ചെണ്ണയും നാരങഅങാനീരും നല്ല വഴിയാണ്. വെളിച്ചെണ്ണയില്‍ നാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്പം കഴിയുമ്പോള്‍ കഴുകാം. അടുപ്പിച്ചു ചെയ്താല്‍ മുഖത്തെ ചുളിവുകള്‍ നീളും

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ ചര്‍മത്തിലെ ചുളിവകറ്റാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ഇത് കഴിയ്ക്കുന്നതും അടുപ്പിച്ചു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ഗുണം നല്‍കുന്നത്.



Click it and Unblock the Notifications