For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 സ്പൂണ്‍ ഉലുവയില്‍ മുഖത്തെ ചുളിവു പോകും

ഭക്ഷണവസ്തു മാത്രമല്ല, പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഉലുവ.

|

മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. പ്രായക്കൂടുതല്‍ മുതല്‍ മുഖത്തുപയോഗിയ്ക്കുന്ന ക്രീമുകള്‍ വരെ ഇതിനു കാരണമാകാറുണ്ട്.

മുഖത്തെ ചുളിവുകള്‍ക്ക് ഏറ്റവും നല്ല പരിഹാരം വീട്ടുവൈദ്യങ്ങളാണ്. തികച്ചും പ്രകൃതിദത്തമായ ചില വഴികള്‍ മുഖത്തെ ചുളിവുകളകററാന്‍ നല്ലതാണ.

ഇത്തരം സ്വാഭാവിക വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. ഭക്ഷണവസ്തു മാത്രമല്ല, പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഉലുവ. ഉലുവ ഏതെല്ലാം വിധത്തില്‍ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നറിയൂ,

പാല്‍

പാല്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ തികച്ചും അരോചകമാണ്. ഉലുവ, ചൂടുള്ള പാല്‍, തേന്‍ എന്നിവ ഉപയോഗിച്ച് ഒരു ഫേസ്പായ്ക്ക് തയ്യാറാക്കുക. ഇത് മുഖത്ത് തേച്ച് 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.

ഉലുവ വെള്ളം

ഉലുവ വെള്ളം

ചര്‍മത്തെ ഉള്ളില്‍ നിന്നും വൃത്തിയാക്കാന്‍

വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ വെള്ളം. ഇത് വെറും വയറ്റില്‍ എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്കും. ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

തേനില്‍

തേനില്‍

ഉലുവ തരിതരിയായി പൊടിച്ചത് അല്‍പം തേനില്‍ കലക്കി നല്ലൊരു പ്രകൃതിദത്ത സ്‌ക്രബറായി ഉപയോഗിയ്ക്കാം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

ഉലുവ

ഉലുവ

ഉലുവ അരച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ചൂടുവെള്ളവും തേനും

ചൂടുവെള്ളവും തേനും

ഉലുവ പൊടിച്ച് അതില്‍ അല്‍പം ചൂടുവെള്ളവും

തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പ്രശ്നമുള്ള ഭാഗങ്ങളില്‍ തേയ്ക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് ഉണങ്ങാനനുവദിക്കുക. ഏകദേശം 20 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക. ചര്‍മ്മത്തിലെ സുഷിരം അടഞ്ഞുണ്ടാകുന്ന മുഖക്കുരുവും ഉലുവ കൊണ്ട് ഭേദമാക്കാം.

മഞ്ഞള്‍പ്പൊടിയും പാലും

മഞ്ഞള്‍പ്പൊടിയും പാലും

ഉലുവ കുതിര്‍ത്ത് അരച്ച് ഇതില്‍ മഞ്ഞള്‍പ്പൊടിയും പാലും ചേര്‍ത്തിളക്കി കണ്ണിനു താഴെ പുരട്ടുന്നത് ഡാര്‍ക് സര്‍കിള്‍സ് അഥവാ കണ്ണിനടിയിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്.

മഞ്ഞള്‍പ്പൊടിയും ഉലുവ പൊടിച്ചതും

മഞ്ഞള്‍പ്പൊടിയും ഉലുവ പൊടിച്ചതും

മഞ്ഞള്‍പ്പൊടിയും ഉലുവ പൊടിച്ചതും ചേര്‍ത്തിളക്കുക. ഇതില്‍ പാകത്തിനു വെള്ളം ചേര്‍ത്ത് മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്യാം. ഇത് മൃതകോശങ്ങള്‍ നീക്കും. മുഖത്തെ രോമങ്ങള്‍ നീക്കുകയും ചെയ്യും. സ്വാഭാവിക ബ്ലീച്ച് എന്നു വേണമെങ്കില്‍ പറയാം.

ഉലുവയുടെ ഇല

ഉലുവയുടെ ഇല

ഉലുവയുടെ ഇല അരച്ചു മുഖത്തിടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.

English summary

Fenugreek Seeds For Wrinkles On Face

Fenugreek Seeds For Wrinkles On Face, read more to know about
X
Desktop Bottom Promotion