Latest Updates
-
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി! -
കത്രീന കൈഫിന്റെ ശരീരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച; പ്രസവശേഷം തടി കുറയ്ക്കാൻ സെലിബ്രിറ്റികൾ പിന്തുടരുന്ന വഴികൾ ഇതാ -
ചൊവ്വ കർക്കടകത്തിലേക്ക്: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ!
1 സ്പൂണ്‍ ഉലുവയില്‍ മുഖത്തെ ചുളിവു പോകും
ഭക്ഷണവസ്തു മാത്രമല്ല, പല സൗന്ദര്യപ്രശ്നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഉലുവ.
മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. പ്രായക്കൂടുതല്‍ മുതല്‍ മുഖത്തുപയോഗിയ്ക്കുന്ന ക്രീമുകള്‍ വരെ ഇതിനു കാരണമാകാറുണ്ട്.
മുഖത്തെ ചുളിവുകള്‍ക്ക് ഏറ്റവും നല്ല പരിഹാരം വീട്ടുവൈദ്യങ്ങളാണ്. തികച്ചും പ്രകൃതിദത്തമായ ചില വഴികള്‍ മുഖത്തെ ചുളിവുകളകററാന് നല്ലതാണ.
ഇത്തരം സ്വാഭാവിക വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. ഭക്ഷണവസ്തു മാത്രമല്ല, പല സൗന്ദര്യപ്രശ്നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഉലുവ. ഉലുവ ഏതെല്ലാം വിധത്തില്‍ സൗന്ദര്യം വര്ദ്ധിപ്പിയ്ക്കുന്നുവെന്നറിയൂ,

പാല്
ചര്‍മ്മത്തിലെ ചുളിവുകള്‍ തികച്ചും അരോചകമാണ്. ഉലുവ, ചൂടുള്ള പാല്, തേന്‍ എന്നിവ ഉപയോഗിച്ച് ഒരു ഫേസ്പായ്ക്ക് തയ്യാറാക്കുക. ഇത് മുഖത്ത് തേച്ച് 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.

ഉലുവ വെള്ളം
ചര്‍മത്തെ ഉള്ളില്‍ നിന്നും വൃത്തിയാക്കാന്‍
വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ വെള്ളം. ഇത് വെറും വയറ്റില്‍ എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

തേനില്‍
ഉലുവ തരിതരിയായി പൊടിച്ചത് അല്പം തേനില്‍ കലക്കി നല്ലൊരു പ്രകൃതിദത്ത സ്ക്രബറായി ഉപയോഗിയ്ക്കാം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

ഉലുവ
ഉലുവ അരച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ചൂടുവെള്ളവും തേനും
ഉലുവ പൊടിച്ച് അതില്‍ അല്പം ചൂടുവെള്ളവും
തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പ്രശ്നമുള്ള ഭാഗങ്ങളില്‍ തേയ്ക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് ഉണങ്ങാനനുവദിക്കുക. ഏകദേശം 20 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക. ചര്‍മ്മത്തിലെ സുഷിരം അടഞ്ഞുണ്ടാകുന്ന മുഖക്കുരുവും ഉലുവ കൊണ്ട് ഭേദമാക്കാം.

മഞ്ഞള്‍പ്പൊടിയും പാലും
ഉലുവ കുതിര്‍ത്ത് അരച്ച് ഇതില്‍ മഞ്ഞള്‍പ്പൊടിയും പാലും ചേര്‍ത്തിളക്കി കണ്ണിനു താഴെ പുരട്ടുന്നത് ഡാര്‍ക് സര്കിള്സ് അഥവാ കണ്ണിനടിയിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്.

മഞ്ഞള്‍പ്പൊടിയും ഉലുവ പൊടിച്ചതും
മഞ്ഞള്‍പ്പൊടിയും ഉലുവ പൊടിച്ചതും ചേര്‍ത്തിളക്കുക. ഇതില്‍ പാകത്തിനു വെള്ളം ചേര്‍ത്ത് മുഖത്തു പുരട്ടി സ്ക്രബ് ചെയ്യാം. ഇത് മൃതകോശങ്ങള്‍ നീക്കും. മുഖത്തെ രോമങ്ങള്‍ നീക്കുകയും ചെയ്യും. സ്വാഭാവിക ബ്ലീച്ച് എന്നു വേണമെങ്കില്‍ പറയാം.

ഉലുവയുടെ ഇല
ഉലുവയുടെ ഇല അരച്ചു മുഖത്തിടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.



Click it and Unblock the Notifications
