For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ വെളിച്ചെണ്ണയില്‍ നാരങ്ങനീര്

വെളുക്കാന്‍ വെളിച്ചെണ്ണയില്‍ നാരങ്ങനീര്

|

വെളുപ്പ് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല വഴികളും നോക്കുന്നവരാണ് ഏറെപ്പേരും. വിപണിയില്‍ ഇതിനായി കൃത്രിമ വഴികള്‍ തേടി അപടകവും സ്‌കിന്‍ ക്യാന്‍സറടക്കമുള്ള പ്രശ്‌നങ്ങളും വരുത്തി വയ്ക്കുന്നവരുണ്ട്. കാരണം വെളുപ്പിയ്ക്കും എന്നവകാശപ്പെട്ട് ഇറങ്ങുന്ന പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും മുഖ്യ കൂട്ട് കെമിക്കലുകളാകും. ഇവയുടെ നിരന്തരമായ ഉപയോഗം ചര്‍മത്തിനു മാത്രമല്ല, ആരോഗ്യത്തിനു വരെ ദോഷം ചെയ്യുകയും ചെയ്യും.

വെളുത്ത നിറത്തിന് ഏറ്റവും നല്ലത് നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇവ ദോഷമുണ്ടാക്കില്ലെന്നു മാത്രമല്ല, പ്രയോജനം നല്‍കും, ചെലവും ഏറെ കുറവാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ളവയുമാണ്. തയ്യാറാക്കാനും ഉപയോഗിയ്ക്കാനുമെല്ലാം ഏറ്റവും എളുപ്പവും. ഈ പല കൂട്ടുകളും വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും നല്ല മരുന്നു കൂടിയാണ്.

പരമ്പരാഗത രീതികളനുസരിച്ച് ചില പ്രത്യേക രീതികളുണ്ട്, ചര്‍മത്തിന് വെളുപ്പു നിറം നല്‍കുന്നവ. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് ഫലം നല്‍കും, ഒരു ഗുണം മാത്രമല്ല, ഒന്നിലേറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.ഈ വഴികള്‍ കൃത്യമായി ചെയ്താല്‍ പാര്‍ശ്വ ഫലങ്ങളില്ലാത്ത പരിഹാരം ഉറപ്പുമാണ്.

നാരങ്ങാനീരും തേനും തക്കാളി നീരും

നാരങ്ങാനീരും തേനും തക്കാളി നീരും

നാരങ്ങാനീരും തേനും തക്കാളി നീരും കലര്‍ത്തിയ മിശ്രിതം നല്ല നിറം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. നാരങ്ങാനീരിലും തക്കാളി നീരിലും ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ചര്‍മത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് ചര്‍മത്തിന് നിറം നല്‍കാന്‍ തേനും ഏറെ നല്ലതാണ്.

മഞ്ഞളും പാലും

മഞ്ഞളും പാലും

മഞ്ഞളും പാല്‍പ്പാടയും, അല്ലെങ്കില്‍ മഞ്ഞളും പാലും ചേര്‍ത്തു മുഖത്തു തേയ്ക്കുന്നതും വെളുക്കാനുള്ള മറ്റൊരു വഴിയാണ്.ഇതില്‍ അല്‍പം നാരങ്ങാനീരു ചേര്‍ക്കുന്നതും ഏറ്റവും നല്ലതാണ്.വരണ്ട ചര്‍മമുളളവര്‍ക്ക് പാല്‍പ്പാടയാണ് ഏറെ നല്ലത്.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും മുഖത്തിന് നിറം നല്‍കുന്ന ഒന്നാണ്. ഇതില്‍ ഒരു നുള്ളു മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും. . ഓറഞ്ച് നീരും ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിലോ വെള്ളത്തിലോ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

നല്ല ശുദ്ധമായ ചന്ദനം

നല്ല ശുദ്ധമായ ചന്ദനം

നല്ല ശുദ്ധമായ ചന്ദനം പാലില്‍ അരച്ചു മുഖത്തു പുരട്ടി നോക്കൂ. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും. രക്തചന്ദനവും പാലും ചേര്‍ത്തു പുരട്ടുന്നത് മുഖത്തെ പാടുകള്‍ നീക്കുന്നതു സഹായിക്കും.

പുളിയുള്ള തൈരിന്

പുളിയുള്ള തൈരിന്

പുളിയുള്ള തൈരിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇത് മുഖചര്‍മത്തിന് നിറം നല്‍കാനും സഹായിക്കും ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഗുണം ലഭിയ്ക്കും.

പച്ചമഞ്ഞള്‍ പാലില്‍

പച്ചമഞ്ഞള്‍ പാലില്‍

പച്ചമഞ്ഞള്‍ പാലില്‍ അരച്ചു ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് മുഖത്തിനു നിറം നല്‍കും. മഞ്ഞള്‍പ്പൊടി തൈരിലോ പാലിലോ ചേര്‍ത്തു പുരട്ടുകയും ചെയ്യാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേര്‍ത്തിളക്കി പുരട്ടാം. ഇതും ചര്‍മത്തിനു നിറം നല്‍കും. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റ് ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് വെളുപ്പു നല്‍കാനും നല്ലതാണ്. ഇവ രണ്ടും ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ നല്ലതാണ്. വെളിച്ചെണ്ണയും നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ 4 ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള്, തേന്‍ 1 ടീസ്പൂണ്‍, തിളപ്പിയ്ക്കാത്ത പാല്‍ 1 ടീസ്പൂണ്‍, 2, 3തുള്ളി പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ നല്ലതാണെന്ന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു.

കടലമാവ്

കടലമാവ്

കടലമാവ് മുഖം വെളുക്കാന്‍ നല്ലതാണ്. ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇതില്‍ അല്‍പം തേനും നാരങ്ങാനീരും കലര്‍ത്തുകയും ചെയ്യാം

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില അരച്ചതില്‍ തേനും മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകലാനും സഹായിക്കും.ആര്യവേപ്പില അണുബാധകള്‍ തടയാന്‍ ഏറെ നല്ലതാണ്. ഇത് ആയുര്‍വേദത്തില്‍ പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന മരുന്നുമാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

നല്ലൊരു ബ്ലീച്ചിന്റെ ഗുണം നല്‍ുകന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ കൊണ്ട് മുഖം സ്‌ക്രബ് ചെയ്യാം. ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച മിശ്രിതങ്ങള്‍ ഉപയോഗിക്കാം.കടുത്ത ചൂടും സൂര്യപ്രകാശവുമെല്ലാം ചര്‍മത്തിന്റെ നിറം കെടുത്തുന്ന ഘടകങ്ങളാണ്. ഇതൊഴിവാക്കുകമുഖം ആഴ്ചയിലൊരിക്കല്‍ ആവി പിടിച്ച് സ്‌ക്രബര്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

Read more about: beauty skincare
English summary

Fair Skin Home Remedies For All Skin Types

Fair Skin Home Remedies For All Skin Types, Read more to know about,
X
Desktop Bottom Promotion