For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിൽ വെച്ച് ഫേഷ്യൽ ചെയ്യാം

By Rajesh Mahe
|

ഫേഷ്യൽ ചെയ്യാൻ ഇനി സ്പാ വരെ പോകണം എന്നില്ല. നമുക്ക് വീട്ടിൽ വെച്ച് തന്നെ ഫേഷ്യൽ ചെയ്യാൻ സാധിക്കും.

j

മിക്കവാറും എല്ലാ സ്ത്രീകളും മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ഫേഷ്യൽ ചെയ്യാനായി സ്പായിൽ പോകാറുണ്ട്. ഈ ഒരു അധിക ചെലവ് നമുക്ക് കുറക്കാനും എങ്ങനെ ഫേഷ്യൽ സ്വന്തമായി ചെയ്യാം എന്നും നമുക്കിനി വായിക്കാം.

 സ്റ്റെപ് 1 : വൃത്തിയാക്കുക

സ്റ്റെപ് 1 : വൃത്തിയാക്കുക

ആദ്യമായി കൈകൾ നന്നായി വൃത്തിയാക്കുക , കാരണം കൈകൾ കൊണ്ടാണ് നമ്മൾ ഫേഷ്യൽ ചെയ്യാനായി പോകുന്നത്. കൈകളിലെ കീടാണുക്കൾ മുഖത്തെ ചർമ്മത്തിന് ദോഷകരമായി ബാധിക്കാനും ഇടയാക്കും. ഇളം ചൂടുവെള്ളവും ബാർ സോപ്പും ഉപയോഗിച്ച് നന്നായി കഴുകുക. ഫേഷ്യൽ ചെയ്യാൻ പ്രകൃതിദത്ത ഘടകങ്ങൾ മാത്രം ഉപയോഗിക്കാനാഗ്രഹിക്കുന്നെങ്കിൽ ശുദ്ധമായ തേൻ ഉപയോഗിച്ചു നിങ്ങൾക്ക് മുഖം വൃത്തിയാക്കാം. ഇതൊരു പരമ്പരാഗത മാർഗം അല്ലെങ്കിലും തേനിന് അതിന്റെതായ ഗുണം ഉണ്ട്, മാത്രമല്ല ഏതു തരം ചർമ്മത്തിനും ശുദ്ധമായ തേൻ ഉപയോഗിക്കാം.

മുഖം വൃത്തിയാക്കാൻ തേൻ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

മുഖത്തു തേൻ പുരട്ടുന്നതിനു മുന്നേ ഇളം ചൂടുവെള്ളത്തിൽ മുഖം നന്നായി കഴുകുകയും ഒരു മൈക്രോ ഫൈബർ ടവൽ ഉപയോഗിച്ച് തുടച്ചുനീക്കുകയും ചെയ്യണം. ഒരു ടേബിൾ സ്പൂൺ തേൻ എടുത്ത് മുഖത്തു വൃത്താകൃതിയിൽ പുരട്ടുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഉടൻ തന്നെ ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം അല്ലെങ്കിൽ ഒരു പത്തു മിനുട്ട് കഴിഞ്ഞതിനു ശേഷം കഴുകി കളയാം. കൂടുതൽ ആഴത്തില്‍ വൃത്തിയാകാൻ 10 മിനുട്ടിനു ശേഷം കഴുകുന്നതാണ് നല്ലത്.

 സ്റ്റെപ് 2 : നിങ്ങളുടെ മുടി കെട്ടിവെക്കുക.

സ്റ്റെപ് 2 : നിങ്ങളുടെ മുടി കെട്ടിവെക്കുക.

നിങ്ങളുടെ മുടി പിറകിലേക്ക് വൃത്തിയായിട്ട് കെട്ടി വെക്കുക, ഇതിനായി ഹെയർബാൻഡ് ഉപയോഗിക്കാം, ഫേഷ്യൽ ചെയ്ത് കഴിയുന്നത് വരെ നിങ്ങളുടെ മുഖത്തു വേറെ ഒരു തടസ്സങ്ങൾ ഒന്നും ഇല്ലാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

സ്റ്റെപ് 3 :നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യുക.

ഇനി നിങ്ങൾ നിങ്ങളുടെ മുഖം നന്നായി വൃത്തിയാക്കാൻ പോകുകയാണ്. നിങ്ങൾക്ക് പ്രകൃതിദത്ത ചേരുവകൾ ആയ പാലു പോലെയുള്ളവ ഉപയോഗിച്ചോ അതോ നിങ്ങളുടെ ചർമ്മത്തിന് ചേരുന്ന മേക്കപ്പ് ക്ലീനറോ ഇതിനായി ഉപയോഗിക്കാം. ചെറിയ ബോളുകൾ പോലെ ആക്കിയ കോട്ടൺ ഉപയോഗിച്ചു കണ്ണുകൾ, കവിൾ, ചുണ്ടുകൾ, മുഖം, കഴുത്ത് ഈ ഭാഗങ്ങളിൽ ഉള്ള മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്. പരുത്തി വളരെ പതുക്കെ വൃത്താകൃതിയിൽ ചർമ്മത്തിലൂടെ ചലിപ്പിച്ചു കണ്ണിനു ചുറ്റുമുള്ള മേക്കപ്പ് ഒഴിവാക്കാവുന്നതാണ്. ഇനി നിങ്ങൾക്ക് പ്രകൃതി ദത്തമായ ചേരുവകൾ ആണ് ഉപയോഗിക്കാൻ താൽപ്പര്യം എങ്കിൽ വെളിച്ചെണ്ണ ഒരു നല്ല മാർഗമാണ്, ഇത് ചർമ്മത്തിൽ നിന്നും മേക്കപ്പ് നീക്കം ചെയ്യുകയും ചർമ്മം കൂടുതൽ മൃദുലമാക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ എങ്ങനെ മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാനായി ഉപയോഗിക്കാം എന്ന് വായിക്കാം.

കുറച്ചുതുള്ളി വെളിച്ചെണ്ണയോ കട്ടയായ വെളിച്ചെണ്ണയോ ഇതിനായി ഉപയോഗിക്കാം , ഒരു കോട്ടൺ തുണിയോ മസ്ലിൻ തുണിയോ എടുത്ത് വെളിച്ചെണ്ണ നിങ്ങളുടെ മുഖത്തു മൃദുവായി തടവുക. ചർമ്മത്തെ കേടുവരുത്താത്ത രീതിയിൽ മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ല മാർഗമാണിത്.

 സ്റ്റെപ് 4 : നിർജീവമായ ചർമ്മകോശങ്ങളെ പുറംതള്ളുക :

സ്റ്റെപ് 4 : നിർജീവമായ ചർമ്മകോശങ്ങളെ പുറംതള്ളുക :

വളരെ പ്രാധാന്യമുള്ള ഒരു സ്റ്റെപ്ആണിത്, പുറം തൊലിയിലെ നിർജീവ കോശങ്ങളെ പുറംതള്ളുകയും വലിയ ചർമ്മ സുഷിരങ്ങൾ ഇല്ലാതാക്കുകയും ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാനും ഇതുകൊണ്ട് സാധിക്കും. നിങ്ങളുടെ ചർമ്മത്തിന് ചേരുന്ന ഏതെങ്കിലും എക്സ്ഫോളിയറ്റിംഗ് ബീഡ്‌സ് ഇതിനായി ഉപയോഗിക്കാം. കൈകളിൽ ഇത് കുറച്ചു എടുത്ത് വൃത്താകൃതിയിൽ നിങ്ങളുടെ മുഖത്തു മൃദുവായി തടവുക. അധികം ശക്തിയായി അമർത്തേണ്ട കാര്യം ഇല്ല, ഇനി അഥവാ നിങ്ങൾക്ക് എക്സ്ഫോളിയറ്റിംഗ് ബീഡ്‌സ് ലഭ്യമല്ലെങ്കിൽ പാലും കുറച്ചു പഞ്ചസാര തെറികളും ഉപയോഗിച്ച് ചെയ്താലും ഇതേ ഫലം കിട്ടും.

സ്റ്റെപ് 5 : ആവി കൊള്ളുക

വൃത്തിയുള്ള ഒരു തുണി തിളച്ചവെള്ളത്തിന്റെ ആവിയിൽ പിടിച്ച ശേഷം അത് നിങ്ങളുടെ മുഖത്തു ചുറ്റുക. 5 മിനുട്ടോളം നിങ്ങൾക്ക് ഈ തുണി മുഖത്തു വെക്കാവുന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്ക് മുഖം നേരിട്ട് ആവി കൊള്ളിക്കാവുന്നതും ആണ്, ഇങ്ങനെ ചെയ്യുമ്പോൾ ഒരു തുണി എടുത്ത് മുഖത്തു ചുറ്റി ആവി വെളിയിലേക്ക് പോകുന്നത് തടയാം. വെള്ളത്തിൽ അൽപ്പം റോസ്മേരി എന്ന ഇറ്റിച്ചാൽ കൂടുതൽ ഗുണം ചെയ്യും. നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മം ആണെങ്കിൽ ആവി കൊള്ളുന്നത് ഒഴിവാക്കാം.കാരണം അത് നിങ്ങൾക്ക് വിപരീത ഫലം ആണ് ഉണ്ടാക്കുക.

സ്റ്റെപ് 6 : മാസ്ക്

അടുത്തതായി നമ്മൾ മാസ്ക് ഉപയോഗിക്കാൻ പോകുന്നു. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു മാസ്ക് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

എണ്ണമയമുള്ള ചർമ്മം ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ ചർമ്മത്തിൽ നിന്ന് അധിക എണ്ണ വലിച്ചെടുക്കാൻ മണ്ണോ കളിമണ്ണോ ഉപയോഗിക്കാം

വരണ്ട ചർമ്മമുള്ളവരാണെങ്കിൽ ജലാംശം കൂടുതൽ ഉള്ളതോ ക്രീം കൊണ്ടുള്ളതോ ആയ മാസ്ക് ഉപയോഗിക്കാം.

കോമ്പൗണ്ട് ചർമ്മത്തിന് ഈ രണ്ട് ഘടകങ്ങളും ആവശ്യമാണ്.

കണ്ണിനു ചുറ്റുമുള്ള സ്ഥലത്തെ ഒഴിവാക്കിക്കൊണ്ട്, നിങ്ങളുടെ മുഖം ഒരു നേരിയ മാസ്കിൽ മൂടുക, ഇതേ സമയം നിങ്ങൾക്ക് കുക്കുമ്പർ സ്ലൈസ് ആയി കണ്ണിനു മുകളിൽ വെക്കാവുന്നതാണ്. ഇത് കണ്ണുകൾക്ക് തിളക്കം വർധിപ്പിക്കാൻ സഹായിക്കും. 15 മിനിട്ടുകൾക്ക് ശേഷം ധാരാളം വെള്ളം ഉപയോഗിച്ചു മാസ്ക് കഴുകിക്കളയാകുന്നതാണ്. മുഖം ഉണങ്ങാൻ അനുവദിക്കാം. സ്പായിൽ പോകാറുള്ളവർക്ക് അറിയാം ഫ്രൂട്ട് മാസ്കുകൾ ഉപയോഗിച്ചു സാധാരണ ഫേഷ്യൽ ചെയ്യാറുള്ളത്, ഇത് ഒരുപാടു പഴങ്ങളുടെ ഗുണം ഒരുമിച്ച് കിട്ടാൻ ഇടയാക്കുന്നു. ഇതും നിങ്ങൾക്ക് വീട്ടിൽ തന്നെ വച്ച് ചെയ്യാവുന്നതാണ്.

English summary

facials at home

,Here are some home made facial for glowing skin
Story first published: Tuesday, September 4, 2018, 23:45 [IST]
X
Desktop Bottom Promotion