For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ പാടുകള്‍ മാറ്റും എളുപ്പമാര്‍ഗ്ഗം

|

സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന ഒന്നാണ് മുഖത്തെ പാടുകളും കറുത്ത കുത്തുകളും എല്ലാം. എന്നാല്‍ പലപ്പോഴും ഇതിനെ പൂര്‍ണമായും മാറ്റുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു പോവുന്നു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ കാര്യത്തിലും വളരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. കാരണം പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മള്‍ അനുഭവിക്കുന്നു. കാരണം പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ പല വിധത്തില്‍ നമ്മുടെ സൗന്ദര്യത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. കറുത്ത പാടുകളും, സണ്‍ സ്പോട്ടുകളും, ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങളും നിങ്ങളുടെ മുഖത്തും, കയ്യിലും, ചുമലുകളിലും പ്രത്യക്ഷപ്പെടാം. സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന സ്ത്രീകള്‍ക്ക് മുഖത്ത് ഇത്തരത്തില്‍ തവിട്ട് നിറമുള്ള പാടുകള്‍ ഉണ്ടാകുന്നത് ഏറെ വിഷമം ഉണ്ടാക്കും. ഇവ നീക്കം ചെയ്യുന്നതിന് അല്പം സമയമെടുക്കുമെങ്കിലും അത് ഏറെ പ്രയാസമുള്ള ഒന്നല്ല.വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരക്രിയകള്‍ വഴി ഇത്തരം പാടുകളെ അകറ്റി മുഖ സൗന്ദര്യം വീണ്ടെടുക്കാം

മുഖത്തുണ്ടാവുന്ന ചെറിയ പാടുകള്‍ പോലും പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്നതാണ്. അതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള വഴികള്‍ തേടുന്ന അവസ്ഥയില്‍ അത് ചര്‍മ്മത്തിന് ദോഷം ചെയ്യില്ലെന്ന് ഉറപ്പ് വരുത്തണം. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്താണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം.

<strong>ഉരുളക്കിഴങ്ങ് പേസ്റ്റും നാരങ്ങ നീരും മുഖത്ത്</strong>ഉരുളക്കിഴങ്ങ് പേസ്റ്റും നാരങ്ങ നീരും മുഖത്ത്

പ്രായമാകാന്‍ തുടങ്ങുന്നതിലൂടെ അത് ആദ്യം ബാധിക്കുക ചര്‍മ്മത്തെയാണ്. കാരണം ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളും മറ്റും പല വിധത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇനി പറയുന്നത്. പ്രകൃതിദത്തമായതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല. ഇത് പല വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

കറുവപ്പട്ടയും തേനും

കറുവപ്പട്ടയും തേനും

സൗന്ദര്യ പ്രശ്‌നങ്ങളില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ തേന്‍ മികച്ച ഒറ്റമൂലിയാണ്. ഇത് ഏത് വിധത്തിലും എത്ര വലിയ സൗന്ദര്യ പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു. മുഖത്തെ ചുളിവുകളും മറ്റ് പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ടയും തേനും. ആരോഗ്യകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുവപ്പട്ടയും തേനും. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നില്‍ തന്നെയാണ്. മുഖക്കുരുവുണ്ടാക്കുന്ന ഫംഗസ് പ്രശ്നങ്ങളേയും മറ്റും ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട്. എന്നാല്‍ കറുവപ്പട്ടയോടും തേനിനോടും ഒപ്പം അല്‍പം ജാതിയ്ക്ക കൂടി ചേരുമ്പോള്‍ ഇതൊരു ഉഗ്രന്‍ ഫേസ്പാക്ക് ആയി മാറുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത് ഇവയെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തിന് തിളക്കവും പാടുകളില്‍ നിന്ന് പരിഹാരം നല്‍കുന്നു. ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് പെട്ടെന്ന് തന്നെ മുകളില്‍ പറഞ്ഞ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മഞ്ഞള്‍ കറ്റാര്‍വാഴ ഫേസ്പാക്ക്

മഞ്ഞള്‍ കറ്റാര്‍വാഴ ഫേസ്പാക്ക്

സൗന്ദര്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞളും കറ്റാര്‍ വാഴയും. ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ നീരും അല്‍പം മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകി കളയു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മുഖത്തെ ചുളിവുകളും മറ്റും അകറ്റി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 പാലും തേനും

പാലും തേനും

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് പാലും തേനും. പാലും തേനും മിക്‌സ് ചെയ്ത് ഇത് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. പാലും തേനും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലൊരു മുതല്‍ക്കൂട്ടാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ഇത് ഏത് പാടിനും പരിഹാരം കാണുന്നതിന് സഹായിക്കുക. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുഖക്കുരു പാടുകള്‍ പോലു വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നതിന് കഴിയുന്നു.

 പഴവും ആവക്കാഡോയും ഫേസ്പാക്ക്

പഴവും ആവക്കാഡോയും ഫേസ്പാക്ക്

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പഴവും ആവക്കാഡോയും വളരെ നല്ലതാണ.് രണ്ടും കൂടി മിക്സ് ചെയ്ത് പേസ്റ്റ് ആക്കി മുഖത്ത് പുരട്ടുക. നല്ലതുപോലെ മുഖം വൃത്തിയാക്കിയതിനു ശേഷം മാത്രമേ മുഖത്ത് ഇവ പുരട്ടാവൂ. നമ്മുടെ നാട്ടില്‍ സ്ഥിരമായി കിട്ടുന്ന ഒന്നല്ലെങ്കിലും ആവക്കാഡോ സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അത്രക്കധികം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ പഴവും ആവക്കാഡോയും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്. ഏത് വിധത്തിലും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തേന്‍-പപ്പായ മാസ്‌ക്

തേന്‍-പപ്പായ മാസ്‌ക്

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. തേന്‍ പപ്പായയും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗമുള്ളതാണ്. തേന്‍ പപ്പായയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖത്ത് മാത്രമല്ല കഴുത്തിലും ഇത് പുരട്ടാവുന്നതാണ്. കഴുത്തിലെ കറുപ്പകറ്റാനും തിളക്കം വര്‍ദ്ധിപ്പിക്കാനും ഈ മാസ്‌ക് സഹായിക്കും. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം.

Read more about: skin care beauty
English summary

facepack removes acne scars and wrinkles

we have listed some facepack to remove acne scars and wrinkles, take a look
X
Desktop Bottom Promotion