For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന് വെളുക്കാന്‍ പുതുവഴികള്‍

പുരുഷന്മാര്‍ക്ക് നിറം വര്‍ദ്ധിപ്പിയ്ക്കാനും നല്ല ചര്‍മത്തിനുമെല്ലാം സഹായിക്കുന്ന ചില വഴികളുണ്ട്.

|

സൗന്ദര്യസങ്കല്‍പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചര്‍മത്തിനുള്ള വെളുപ്പു നിറം. നിറം ഒരു പരിധി വരെ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നാണ്. പാരമ്പര്യമായി നിറമുള്ള ചര്‍മമുള്ളവരെങ്കില്‍ ഇത് അടുത്ത തലമുറയിലേയ്ക്കും കൈ മാറിയെത്തും. എന്നു കരുതി പാരമ്പര്യമായി നിറമുണ്ടെങ്കില്‍ നിറം ലഭിയ്ക്കണമെന്നും നിര്‍ബന്ധമില്ല.

പാരമ്പര്യത്തിനു പുറമേ ചര്‍മസംരക്ഷണം, വെയില്‍ പോലുള്ള അന്തരീക്ഷ ഘടകങ്ങളും ചര്‍മ നിറത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും എടുത്തു പറയണം. നല്ല രീതിയില്‍ ചര്‍മം സംരക്ഷിച്ചാല്‍ ഒരു പരിധി വരെ ചര്‍മസൗന്ദര്യം കാക്കാനും സാധിയ്ക്കും.

സ്ത്രീകള്‍ മാത്രമല്ല, നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന പുരുഷന്മാരും കുറവല്ല. ഇതുകൊണ്ടാണ് പുരുഷന്മാര്‍ക്കുള്ള വൈറ്റനിംഗ് ക്രീമുകള്‍ വരെ വിപണിയില്‍ എത്തിയിട്ടുള്ളത്.

സ്ത്രീകള്‍ക്കുള്ള സൗന്ദര്യ സംരക്ഷണ വഴികളും വെളുക്കാനുള്ള വഴികളുമൊന്നും അത്ര തന്നെ പുരുഷന്മാര്‍ക്കു ഫലിച്ചുവെന്നു വഹരില്ല. കാരണം ചര്‍മപ്രകൃതത്തിലെ വ്യത്യാസം തന്നെ. സ്ത്രീകളെ അപേക്ഷിച്ച് അല്‍പം കട്ടി കൂടിയ ചര്‍മമുള്ളവരാണ് പുരുഷന്മാര്‍. ഇതുകൊണ്ടുതന്നെ ചര്‍മസംരക്ഷണ വഴികളിലും ഈ വ്യത്യാസം കൊണ്ടുവരണം.

പുരുഷന്മാര്‍ക്ക് നിറം വര്‍ദ്ധിപ്പിയ്ക്കാനും നല്ല ചര്‍മത്തിനുമെല്ലാം സഹായിക്കുന്ന ചില വഴികളുണ്ട്. ചില വീട്ടുവൈദ്യങ്ങള്‍. യാതൊരു ദോഷവും വരുത്താത്ത വഴികള്‍. ഇത്തരം ചില വീട്ടുമരുന്നുകളെക്കുറിച്ചറിയൂ,

തേന്‍, നാരങ്ങാനീര്

തേന്‍, നാരങ്ങാനീര്

തേന്‍, നാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം പുരുഷന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. പുരുഷന്റെ അല്‍പം പരുക്കനായി ചര്‍മത്തിലേയ്ക്കിറങ്ങി നിറം നല്‍കാന്‍ സഹായിക്കുന്ന ഒരു കൂട്ട്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ചര്‍മകോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി വെളുപ്പു നല്‍കുന്നു. ഉള്ളില്‍ നിന്നും കോശങ്ങളെ വൃത്തിയാക്കുകയും ചെയ്യുന്നു. തേനും ചര്‍മത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. സ്വാഭാവികമായ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍.

തേന്‍

തേന്‍

1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്നു നാലു തവണയെങ്കിലും അടുപ്പിച്ചു ചെയ്യാം. മുഖത്തിന് നിറവും മൃദുത്വവും തിളക്കവുമെല്ലാം നല്‍കാന്‍ ഇത് സഹായിക്കും. മുഖക്കുരുവുള്ള പുരുഷന്മാര്‍ക്കും ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

കറ്റാര്‍ വാഴ, ഓറഞ്ച് നീര്

കറ്റാര്‍ വാഴ, ഓറഞ്ച് നീര്

കറ്റാര്‍ വാഴ, ഓറഞ്ച് നീര് എന്നിവ കലര്‍ത്തിയ മിശ്രിതവും പുരുഷചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണ്. ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ സി ചര്‍മത്തിന് നിറം നല്‍കും. ഇത് ചര്‍മകോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങിയാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മകോശങ്ങള്‍ വരണ്ടുപോകാതെ തടയാനും ഇത് നല്ലതാണ്. കറ്റാര്‍ വാഴയുടെ ജെല്‍ ചര്‍മത്തിന് മൃദുത്വം നല്‍കും. ചര്‍മത്തിലെ അലര്‍ജിയും അസ്വസ്ഥതകളുമെല്ലാം അകറ്റാനും ഇത് നല്ലതാണ്. ചര്‍മത്തിലെ അമിതമായ എണ്ണമയം നീക്കാനും ഇതു സഹായിക്കും.

കറ്റാര്‍ വാഴയും ഓറഞ്ചു നീരും

കറ്റാര്‍ വാഴയും ഓറഞ്ചു നീരും

കറ്റാര്‍ വാഴയും ഓറഞ്ചു നീരും തുല്യ അളവില്‍ കലര്‍ത്തുക. ഇത് ചര്‍മത്തില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്നുനാലു ദിവസം അടുപ്പിച്ചു ചെയ്യാം. ചര്‍മത്തിന് നിറം മാത്രമല്ല, ചര്‍മം ക്ലീനാക്കാനും മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ അകറ്റാനും മുഖത്തിന് തിളക്കം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

പഴം, തൈര്

പഴം, തൈര്

പഴം, തൈര് എന്നിവ കലര്‍ത്തിയ ഫേസ് പായ്ക്കും പുരുഷ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. പഴത്തില്‍ വൈറ്റമിന്‍, എ, ബി, സി, ഇ, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, എന്നിവയുണ്ട്. തൈരിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് യാതൊരു ദോഷവും വരുത്താതെ നിറം നല്‍കുന്ന ഒന്ന്. ചര്‍മം തിളങ്ങാനും മൃദുവാകാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

പുളിച്ച തൈരാണെങ്കില്‍

പുളിച്ച തൈരാണെങ്കില്‍

നല്ലപോലെ പഴുത്ത പഴം നല്ലപോലെ ഉടയ്ക്കുക. ഇതില്‍ പാകത്തിന് തൈരു ചേര്‍ക്കുക. നല്ല പുളിച്ച തൈരാണെങ്കില്‍ കൂടുതല്‍ നല്ലത്. ഇത് ബ്ലീ്ച്ചിംഗ് ഇഫക്ട് വര്‍ദ്ധിപ്പിയ്ക്കും. ഇത് മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്ത ശേഷം അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഇതു ചെയ്യുക. ഗുണം ലഭിയ്ക്കും.

പഞ്ചസാര, തേന്‍, നാരങ്ങാനീര്

പഞ്ചസാര, തേന്‍, നാരങ്ങാനീര്

പഞ്ചസാര, തേന്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ സ്‌ക്രബും പുരുഷ ചര്‍മത്തെ സഹായിക്കുന്ന ഒന്നാണ്. മുഖത്തെ ബ്ലാക് ഹെഡ്‌സും വരണ്ട ചര്‍മവുമെല്ലാം നീക്കി മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. തികച്ചും സ്വാഭാവികമായ ചര്‍മസംരക്ഷണ മാര്‍ഗം.

തേന്‍, പഞ്ചസാര

തേന്‍, പഞ്ചസാര

തുല്യ അളവില്‍ തേന്‍, പഞ്ചസാര എന്നിവയെടുക്കുക. ഇത് കലര്‍ത്തി മുഖത്ത് സര്‍കുലാറായി സ്‌ക്രബ് ചെയ്യാം. ഇത് ചര്‍മത്തിലെ മൃതകോശങ്ങളും ബ്ലാക്, വൈറ്റ് ഹെഡ്‌സുമെല്ലാം അകറ്റുന്നു. ചര്‍മത്തിന്റെ പരുക്കന്‍ സ്വഭാവം മാറ്റുന്നു. ചര്‍മത്തിന് നിറവും തിളക്കവുമെല്ലാം നല്‍കുകയും ചെയ്യുന്നു. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും പരീക്ഷിയ്ക്കുക. ഗുണമുണ്ടാകും.

വെളളം

വെളളം

ദിവസവും ധാരാളം വെളളം കുടിയ്ക്കുക. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ചര്‍മത്തിലെ അഴുക്കുകള്‍ നീക്കാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

മുഖം കഴുകണം

മുഖം കഴുകണം

മുഖം വൃത്തിയാക്കി വയ്ക്കുന്നത് തന്നെ പ്രധാനം. ദിവസവും ചുരുങ്ങിയത് രണ്ടു തവണയെങ്കിലും മുഖം കഴുകണം. വീര്യം കുറഞ്ഞ സോപ്പോ മറ്റോ ഉപയോഗിക്കുന്നതും നന്ന്. കെമിക്കലുകള്‍ അടങ്ങിയ സോപ്പുകള്‍ക്കും ക്രീമുകള്‍ക്കും പകരം പ്രകൃതിദത്ത മാര്‍ഗങ്ങളായിരിക്കും കൂടുതല്‍ നല്ലത്.

ഷേവിംഗിന് ശേഷം

ഷേവിംഗിന് ശേഷം

ഷേവിംഗിന് ശേഷം മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ആല്‍ക്കഹോള്‍ അടങ്ങിയ മോയിസ്ചറൈസറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മോയിസ്ചറൈസറല്ലെങ്കില്‍ ടോണര്‍ ഉപയോഗിക്കാം. എണ്ണമയമില്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

 സ്‌ക്രബ്

സ്‌ക്രബ്

ആഴ്ചയില്‍ ഒരിക്കലെങ്കിലും ചര്‍മം സ്‌ക്രബ് ചെയ്യേണ്ടത് അത്യാവശ്യം ചര്‍മത്തിന് മൃദുത്വം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് മൃതകോശങ്ങളെ അകറ്റും.ഫേസ് സ്‌ക്രബുകള്‍ ഉയോഗിക്കുമ്പോള്‍ കണ്‍തടവും കണ്‍പോളകളും ഒഴിവാക്കുകയും വേണം. ഷേവ് ചെയ്യുന്നതിന് മുന്‍പ് സ്‌ക്രബ് ചെയ്യുന്നത് ഷേവിംഗ് കൂടുതല്‍ എളുപ്പമാക്കും. റേസര്‍ കൊണ്ടുള്ള മുറിപ്പാടുകളും കുറയും.

English summary

Face Masks For Men To Get Fair Skin

Face Masks For Men To Get Fair Skin, read more to know about,
X
Desktop Bottom Promotion