For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ ചൊറിച്ചിലകറ്റും ഒറ്റമൂലികള്‍

ഈ പരിഹാരങ്ങള്‍ പെട്ടെന്ന് തന്നെ നിങ്ങളുടെ ചര്‍മ്മത്തിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നു

|

ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ചൊറിച്ചില്‍ ഉണ്ടാവാം. എന്നാല്‍ പലപ്പോഴും പല വിധത്തിലാണ് ഇത് നിങ്ങളില്‍ പ്രതിസന്ധി ഉണ്ടാക്കുന്നത്. ചിലര്‍ക്ക് അലര്‍ജിയും ഭക്ഷണത്തിലെ പ്രശ്‌നങ്ങളും എല്ലാമാണ് പലപ്പോഴും ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നത്. ചര്‍മ്മത്തിലെ ചൊറിച്ചില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം കാണിക്കുന്ന ഒന്ന് തന്നെയാണ്. അനാരോഗ്യകരമായ അസ്വസ്ഥതകള്‍ പല വിധത്തില്‍ ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കാം. ചിലര്‍ക്ക് അമിത സൂര്യപ്രകാശം ഏറ്റാല്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. പ്രാണികള്‍ കടിക്കുന്നതോ, വരണ്ട ചര്‍മ്മമോ എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

പല്ലിലെ കറയും വായ്‌നാറ്റവും അകറ്റും ഒരുമുറി നാരങ്ങപല്ലിലെ കറയും വായ്‌നാറ്റവും അകറ്റും ഒരുമുറി നാരങ്ങ

എന്നാല്‍ചര്‍മ്മത്തിലെ ചൊറിച്ചിലകറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും മുന്നിലാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നു. എന്തൊക്കെയാണ് ചര്‍മ്മത്തിലെ ചൊറിച്ചിലകറ്റി ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒറ്റമൂലികള്‍ എന്ന് നോക്കാം.

 ചെറു നാരങ്ങ

ചെറു നാരങ്ങ

നാരങ്ങ വെള്ളം ആരോഗ്യത്തിന് മാത്രമല്ല ചര്‍മസംരക്ഷണത്തിനും മികച്ച് നില്‍ക്കുന്ന ഒന്നാണ്. ചര്‍മത്തിലെ മാലിന്യങ്ങളെയും വിഷാംശങ്ങളെയും നീക്കം ചെയ്ത് ചര്‍മം ശുചിയാക്കിവെക്കാന്‍ ചെറുനാരങ്ങ സഹായിക്കും. വൈറ്റമിന്‍ സി അടങ്ങിയ ചെറുനാരങ്ങ ജ്യൂസില്‍ അല്‍പം തേന്‍ ഒഴിച്ച് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക. മാത്രമല്ല ഇത് കുടിക്കുകയും ചെയ്യാവുന്നതാണ്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ ഒലിവ് ഓയിലും നിങ്ങളുടെ ചൊറിച്ചലിന് നല്ല ആശ്വാസം നല്‍കും. ചൊറിച്ചിലും മുഖക്കുരുവും ഉള്ള ഭാഗത്ത് ഇത് പുരട്ടിയാല്‍ മതി. പെട്ടെന്ന് തന്നെ ആശ്വാസം നല്‍കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ബാക്ടീരിയകളെ കൊല്ലാന്‍ വെളുത്തുള്ളി മികച്ച വഴിയാണ്. വെളുത്തുള്ളി പേസ്റ്റ് ചര്‍മത്തില്‍ പുരട്ടുകയോ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം. ഇതിലൂടെയും ചൊറിച്ചിലിനെ നമുക്ക് പെട്ടെന്ന് പരിഹരിക്കാവുന്നതാണ്.

 വാള്‍നട്‌സ്

വാള്‍നട്‌സ്

ചര്‍മത്തെ മൃദുലമാക്കാന്‍ കഴിവുള്ള വാള്‍നട്‌സും നിങ്ങളുടെ ചൊറിച്ചല്‍ മാറ്റി തരും. ഇത് പൊടിച്ചെടുത്ത് അതിലേക്ക് വെളിച്ചെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം കൊണ്ട് ചൊറിച്ചിലുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. ഇത് പെട്ടെന്ന് ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കുന്ന മാര്‍്ഗങ്ങളില്‍ മികച്ചതാണ്.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

ചര്‍മത്തെ ശുചിയാക്കിവെക്കാന്‍ അത്യുത്തമ മാര്‍ഗമാണ് തണ്ണിമത്തന്‍. ചൂടുകാലം കൂടി ആയതിനാല്‍ തണ്ണിമത്തന്‍ നമ്മുടെ ചര്‍മ്മത്തിന് പല വിധത്തില്‍ ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ക്കുണ്ടാകുന്ന ചൊറിച്ചിലുകളും മുഖക്കുരുക്കളും മാറ്റുന്നു തണ്ണിമത്തന്‍.

റാസ്‌ബെറി

റാസ്‌ബെറി

ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിന്‍സും അടങ്ങിയ ഈ പഴം ചൊറിച്ചല്‍ അകറ്റാനുള്ള മികച്ച മരുന്നാണ്. ഇത് മുഖക്കുരു ഇല്ലാതാക്കുകയും ചെയ്യും. റാസ്‌ബെറിയുടെ ജ്യൂസ് കഴിച്ചാല്‍ മതി. മാത്രമല്ല ആരോഗ്യത്തിനും അത്യുത്തമമാണ്.

 തൈര്

തൈര്

ചൊറിച്ചലുള്ള ചര്‍മത്തില്‍ തൈര് ചേര്‍ക്കുന്നതും നല്ലതാണ്. ഇത് ചര്‍മത്തെ ക്ലീനാക്കിവെക്കുന്നു. ബാക്ടീരിയകളെ ഇല്ലാതാക്കി ചൊറിച്ചിലിന് പെട്ടെന്ന് പരിഹാരം കാണുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചൊറിച്ചിലിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ഇത് ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരും. ചൊറിച്ചലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളത്തില്‍ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ചൊറിച്ചലിന് ഒരു ശമനമുണ്ടാകും.

തുളസി

തുളസി

തുളസി ഔഷധഗുണങ്ങളുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇവ ചൊറിച്ചിലിനെ ഫലപ്രദമായി തന്നെ ഇല്ലാതാക്കുന്നു. തുളസി ചെടിയുടെ ഇല പേസ്റ്റാക്കി പുരട്ടുക. ചര്‍മത്തില്‍ കയറി കൂടുന്ന അണുക്കളെയെല്ലാം ഇത് നശിപ്പിക്കും.

ഉലുവ

ഉലുവ

ബാക്ടീരിയകളെ നശിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണിത്. ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ മറ്റാനുള്ള നല്ല മരുന്നാണ് ഉലുവ. ഉലുവ പേസ്റ്റാക്കി എടുത്ത് അതിലേക്ക് അല്‍പം തൈരും ചേര്‍ക്കുക. ചൊറിച്ചലുള്ള ഭാഗത്ത് പുരട്ടുക.

English summary

Effective Home Remedies To Get Rid Of Itching Skin

Effective Home Remedies To Get Rid Of Itching Skin read on to know more.
Story first published: Tuesday, April 10, 2018, 17:23 [IST]
X
Desktop Bottom Promotion