For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 മാസത്തില്‍ വെളുക്കും തൈരു കൂട്ട്‌

1 മാസത്തില്‍ വെളുക്കും തൈരു കൂട്ട്‌

|

തൈര് നല്ല ആരോഗ്യ ഗുണമുള്ള ഒരു ഭക്ഷണ വസ്തുമാണ്. കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയുമെല്ലാം ഉത്തമ ഉറവിടം. വയറിന് ആരോഗ്യം നല്‍കുന്ന ഒന്ന്.

തൈരിന് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ മുടി സംരക്ഷണ ഗുണങ്ങളും ഏറെയുണ്ട്. ഇതിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിന്റെ ഗുണം നല്‍കുന്ന ഒന്നുമാണ്.

ചര്‍മം വെളുക്കാന്‍ വേണ്ടി ബുദ്ധിമുട്ടുന്നവരാണ് മിക്കാവറും പേരും. ചര്‍മത്തിന്റെ നിറം കുറേയെല്ലാം പാരമ്പര്യം അനുസരിച്ചാണെന്നു വേണം, പറയാന്‍. ഇതല്ലാതെ ചര്‍മസംരക്ഷണവും ഭക്ഷണവുമെല്ലാം ഒരു പരിധി വരെ സഹായകമാകും.

ചര്‍മത്തിന് വെളുപ്പു നിറം നല്‍കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക വസ്തുവാണ് തൈര്. ഇതിന്റെ അസിഡിക് സ്വാഭാവവും വൈറ്റമിന്‍ സിയുമെല്ലാം തന്നെ വെളുപ്പു നിറത്തിന് സഹായകമാണ.് തൈര് പല തരത്തിലും ചര്‍മസൗന്ദര്യത്തിനും നിറത്തിനുമായി ഉപയോഗിയ്ക്കാം.ചര്‍മത്തിന്റെ വരണ്ട സ്വാഭാവം മാറ്റുക, മുഖത്തെ ചുളിവുകള്‍ അകറ്റുക, പാടുകളും വടുക്കുളും മാറ്റുക, മുഖക്കുരു വരുന്നതു തടയുക, കണ്ണിനടിയിലെ ഡാര്‍ക് സര്‍ക്കിള്‍ മാറ്റുക, ചര്‍മത്തിലെ അലര്‍ജികള്‍ തടയുക, സണ്‍ബേണ്‍,സണ്‍ ടാന്‍ പോലുള്ളവയില്‍ നിന്നും സംരക്ഷണം നല്‍കുക തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ തൈരിനുണ്ട്.

അല്‍പം പുളിയുള്ള തൈരാണ് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്. ഇതിന് ബ്ലീച്ചിംഗ് ഇഫക്ട് കൂടുതലുണ്ടാകും. ഇതുകൊണ്ടാണ് പുളിയുള്ള തൈരു വേണമെന്നു പറയുന്നത്. കേടായ തൈര് മുഖത്തു പുരട്ടരുത്. ഇതു ചിലപ്പോള്‍ ചര്‍മത്തില്‍ അസ്വസ്ഥതയും അലര്‍ജിയുമെല്ലാം ഉണ്ടാക്കിയേക്കാം.

തൈരു ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ

തൈര്, ഒലീവ് ഓയില്‍

തൈര്, ഒലീവ് ഓയില്‍

തൈര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മം വെളുക്കുവാന്‍ ഏറെ നല്ലതാണ്. വരണ്ട ചര്‍മമുള്ളവര്‍ക്ക് പരീക്ഷിയ്ക്കാന്‍ പറ്റുന്ന ഒന്നാണ്.

നാരങ്ങാനീരും തൈരും തേനും

നാരങ്ങാനീരും തൈരും തേനും

നാരങ്ങാനീരും തൈരും തേനും കലര്‍ത്തി മിശ്രിതവും വെളുക്കാന്‍ ഏറെ നല്ലതാണ്. തൈരിന് സ്വാഭാവികമായ ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചെറുനാരങ്ങയിലെ സിട്രി്ക് ആസിഡും ഈ ഗുണം നല്‍കുന്നു. തേനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവ മൂന്നും ചേരുമ്പോള്‍ ചര്‍മം പെട്ടെന്നു വെളുക്കും.

തൈരില്‍ മഞ്ഞള്‍പ്പൊടി

തൈരില്‍ മഞ്ഞള്‍പ്പൊടി

തൈരില്‍ മഞ്ഞള്‍പ്പൊടി കലക്കി തേയ്ക്കുന്നതും ഏറെ നല്ലതാണ്. മഞ്ഞള്‍പ്പൊടിയും ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. തൈരില്‍ മഞ്ഞള്‍പ്പൊടി കലക്കി തേയ്ക്കുന്നതും ഏറെ നല്ലതാണ്. മഞ്ഞള്‍പ്പൊടിയും ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

ഓട്‌സും മുട്ടയുടെ വെള്ളയും തൈരും

ഓട്‌സും മുട്ടയുടെ വെള്ളയും തൈരും

ഓട്‌സും മുട്ടയുടെ വെള്ളയും തൈരും ചേര്‍ത്ത മിശ്രിതം മികച്ച എക്‌സ്‌ഫോലിയേറ്റ് വസ്തുവാണ്. ഇത് ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം. ചര്‍മത്തിലെ നീര്‍ജ്ജീവമായ കോശത്തെ നശിപ്പിക്കും.ഇത് ചര്‍മത്തിന് നിറം നല്‍കാനും ഏറെ നല്ലതാണ്‌

തൈരും തേനും തക്കാളി നീരും

തൈരും തേനും തക്കാളി നീരും

തൈരും തേനും തക്കാളി നീരും ചേര്‍ന്ന മിശ്രിതവും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവ മൂന്നും ചേരുമ്പോള്‍ ചര്‍മം പെട്ടെന്നു വെളുക്കും.ചര്‍മ്മം മൃദുവാകുകയും മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. തക്കാളി നീരും തൈരിനെപ്പോലെ ബ്ലീച്ചിംഗ് ഇഫക്ട് ഉള്ള ഒന്നു തന്നെയാണ്.

തൈരും തേനും

തൈരും തേനും

തൈരും തേനും മുഖത്തിന് ഏറെ നല്ലതാണ്. നിറം നല്‍കാന്‍ സഹായിക്കുന്ന ചേരുവകളാണ് ഇവ രണ്ടും. തൈരും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാന്‍ ശ്രമിക്കണം. തണുത്ത വെള്ളത്തില്‍ കഴുകിക്കളയാന്‍ ശ്രമിക്കണം. ഇത് ദിവസവും ചെയ്താല്‍ ചര്‍മ്മം മൃദുവാകുകയും മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. നല്ല നിറം ലഭിയ്ക്കുകയും ചെയ്യും.

തൈരും നാരങ്ങാനീരും

തൈരും നാരങ്ങാനീരും

തൈരും നാരങ്ങാനീരും ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയും തൈരിലെ ലാക്ടിക് ആസിഡും ഏറെ നല്ലതാണ.് തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്‌ക് ആണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

മുഖത്തിന് നിറവും തിളക്കവുമെല്ലാം നല്‍കുന്ന ഒന്നാണ് തൈര്, കറ്റാര്‍വാഴ പായ്ക്ക. കറ്റാര്‍ വാഴയിലെ പോഷകങ്ങള്‍ ചര്‍മത്തിന് പല ഗുണങ്ങളും നല്‍കുന്നു. കരുവാളിപ്പു മാറാനും ചര്‍മത്തിനു ഈര്‍പ്പം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ചെറുപയര്‍

ചെറുപയര്‍

നാല് ടീസ്പൂണ്‍ ചെറുപയര്‍ പൊടി എടുക്കുക ഇതില്‍ 20 മില്ലി തൈരും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിനും പുരട്ടുക. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം.ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

Read more about: beauty skincare
English summary

Effective Face Packs For A Fair Skin

Effective Face Packs For A Fair Skin, Read more to know about,
Story first published: Sunday, June 24, 2018, 12:44 [IST]
X
Desktop Bottom Promotion