For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ആപ്പിളുടച്ച് മുഖത്ത് തേക്കാം,രാവിലെയറിയാം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഓരോ ദിവസം ചെല്ലുന്തോറും ഉണ്ടാവുന്നത്. എന്നാല്‍ പല മാറ്റങ്ങളും ഇത്തരത്തില്‍ സൗന്ദര്യത്തിന് നല്‍കുന്നത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളാണ്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍.

ആപ്പിള്‍ കൊണ്ട് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും അല്‍പം മാറ്റമില്ലാതെ തന്നെ നമുക്ക് ആപ്പിള്‍ ഉപയോഗിക്കാവുന്നതാണ്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ ഉപയോഗിക്കുമ്പോള്‍ അത് ഏത് വിധത്തിലൊക്കെ ചര്‍മ്മത്തിന് വില്ലനായി മാറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു എന്ന് നോക്കാം. ആപ്പിള്‍ ഉടച്ച് ഇത് മുഖത്ത് തേച്ചാല്‍ അത് ചര്‍മ്മത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.

<strong>Most read: ലൈംഗികബന്ധത്തിന് ശേഷം വേദന; ക്യാന്‍സര്‍ സാധ്യത</strong>Most read: ലൈംഗികബന്ധത്തിന് ശേഷം വേദന; ക്യാന്‍സര്‍ സാധ്യത

ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ആപ്പിള്‍ കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന് ലഭിക്കുന്നു. ഇത് മുഖത്ത് തേക്കുന്നതിലൂടെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. രാത്രി കിടക്കും മുന്‍പ് ആപ്പിള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്നും ഉപയോഗിച്ചാല്‍ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കും എന്നും നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

സൗന്ദര്യസംരക്ഷണത്തിന് ആപ്പിള്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് ആപ്പിള്‍ മുറിച്ച് കുരുവെല്ലാം കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് മിക്‌സിയില്‍ എടുത്ത് അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് അഞ്ച് മുതല്‍ ഏഴ് വരെ മിനിട്ട് നല്ലതു പോലെ അരക്കുക. ഇത് ഒരു പാനില്‍ വെള്ളം ചൂടാക്കി അതില്‍ ഒരു പാത്രം വെച്ച് അതിനകത്ത് ഈ മിശ്രിതം ഇട്ട് നല്ലതു പോലെ ചൂടാക്കി എടുക്കുക. ആപ്പിള്‍ നൈറ്റ് ക്രീം തയ്യാര്‍. ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഇത് എങ്ങനെ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കണം എന്ന് നോക്കാം. അതിനായി മുഖവും കഴുത്തും നല്ലതു പോലെ കഴുകി വൃത്തിയാക്കുക. മുഖം ഉണങ്ങി കഴിഞ്ഞ ശേഷം കൈയ്യില്‍ അല്‍പം ക്രീം എടുത്ത് ഇത് മുഖത്ത് നല്ലതു പോലെ മുകളിലോട്ട് തേച്ച് പിടിപ്പിക്കുക. രാത്രി മുഴുവന്‍ ഇത് രാത്രിയില്‍ മുഖത്തുണ്ടാവണം. രാവിലെ എഴുന്നേറ്റ് ഇത് മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ നൈറ്റ്ക്രീം. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ മാര്‍ഗ്ഗം. ആപ്പിള്‍ വളരെയധികം സൗന്ദര്യസംരക്ഷണ ഉപാധിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്.

 ചര്‍മ്മം സോഫ്റ്റ് ആവാന്‍

ചര്‍മ്മം സോഫ്റ്റ് ആവാന്‍

ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആപ്പള്‍ ക്രീം. ഇത് സൗന്ദര്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന കഠിനമായ ചര്‍മ്മത്തിന് പരിഹാരം കണ്ട് ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ സൗന്ദര്യത്തിനുണ്ടാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് ഇത് നല്‍കുന്നത്.

ബ്ലാക്ക്‌ഹെഡ്‌സിന് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സിന് പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ ആപ്പിള്‍ കൊണ്ട് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനായ ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഈ ആപ്പിള്‍ ക്രീം മികച്ചതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ചര്‍മ്മത്തിനുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

ചര്‍മ്മത്തിന്റെ വരള്‍ച്ച

ചര്‍മ്മത്തിന്റെ വരള്‍ച്ച

ചര്‍മ്മത്തിന്റെ വരള്‍ച്ച പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ ആപ്പിള്‍ ക്രീം ഉപയോഗിക്കുന്നതിലൂടെ ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് ആപ്പിള്‍ നൈറ്റ് ക്രീം.

മുഖത്തെ കറുത്ത പുള്ളികള്‍ക്ക്

മുഖത്തെ കറുത്ത പുള്ളികള്‍ക്ക്

മുഖത്തെ കറുത്ത പുള്ളികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആപ്പിള്‍ നൈറ്റ് ക്രീം. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ സംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ആപ്പിള്‍ മികച്ചതാണ്. മുഖത്തെ കറുത്ത കുത്തുകള്‍ ഒഴിവാക്കുന്നതിന് ഈ നൈറ്റ് ക്രീം മുഖത്ത് തേച്ച് കിടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ചര്‍മ്മത്തിനുണ്ടാക്കുന്ന പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നു.

 ഫ്രക്കിള്‍സ് പരിഹാരം

ഫ്രക്കിള്‍സ് പരിഹാരം

ഫ്രക്കിള്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആപ്പിള്‍ നൈറ്റ് ക്രീം. ഇത് രാത്രി മുഖത്ത് തേച്ച് കിടക്കുന്നത് ഫ്രക്കിള്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ നൈറ്റ്ക്രീം വളരെ നല്ലതാണ്.

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്്‌സ്ചുറൈസര്‍ ആണ് ആപ്പിള്‍ക്രീം. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിനും നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് ഇത്.

English summary

DIY home made apple night cream benefits

You can make your own apple night cream, take a look.
X
Desktop Bottom Promotion