Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
പോയ നീറം വീണ്ടെടുക്കാന്‍ 1സ്പൂണ്‍ കാപ്പിപ്പൊടി
മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഇനി കാപ്പിയിലൂടെ ചില പണികളുണ്ട്
നിറം കുറവാണ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള് അവലംബിക്കുന്നു. ഇത്തരം പരിഹാര മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും നമ്മളെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ ഉപയോഗിക്കണം. അതിന് കാപ്പിപ്പൊടി ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ.് നിങ്ങളുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാന്‍ കാപ്പി പൊടി ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ്. ഇതിലൂടെ സൗന്ദര്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് തരണം ചെയ്യാവുന്നതാണ്.
സൗന്ദര്യത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്ക്കുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് നിറം തന്നെയാണ്. നിറം അല്പം കുറഞ്ഞാലോ കറുത്ത് പാടുകള്‍ വന്നാലോ അത് നമ്മളെ അലോസരപ്പെടുത്തുന്നതിന് കണക്കില്ല. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരമായി കണ്ണില്‍ കാണുന്ന ക്രീമുകളും മറ്റും വാങ്ങിത്തേച്ച് പണി കിട്ടുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. അതിനായി അല്പം കാപ്പി മതി. കാപ്പിയിലൂടെ നമുക്ക് നഷ്ടപ്പെട്ട നിറം മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചു പിടിയ്ക്കാം.
കാപ്പി പൊടി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലി വിധത്തിലും ചര്‍മസംരക്ഷണത്തിന് വളരെ മികച്ചതാണ്. നിറം വര്‍ദ്ധിപ്പിക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എങ്ങനെയെല്ലാം കാപ്പി ഉപയോഗിക്കാം എന്ന് നോക്കാം. ഇത് പല വിധത്തില്‍ നമ്മുടെ സൗന്ദര്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ കാപ്പി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. കാപ്പിയുടെ കൂടെ പല കൂട്ടുകളും ചേര്‍ന്നാലാണ് ഇത് സംഭവിയ്ക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

കാപ്പി തേന്‍
സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍. തേനില്‍ അല്പം കാപ്പി ചേരുമ്പോള്‍ അത്പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളും നല്കുന്നു. പല വിധത്തില്‍ ഇത് സൗന്ദര്യത്തെ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കാപ്പി തേന്‍ മിശ്രിതം.

ഉപയോഗിക്കേണ്ട വിധം
അതിനായി ഒരു ടീസ്പൂണ്‍ കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് അത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്സിഡന്റാണ് മുഖത്തിനും ചര്‍മ്മത്തിനും നിറം നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ നമുക്ക് സൗന്ദര്യസംരക്ഷണത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

കാപ്പി, തൈര്, ഓട്സ്
സൗന്ദര്യസംരക്ഷണ്ത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് കാപ്പിയും തൈരും. ഇത് മുഖത്തെ കറുത്ത പുള്ളികളും പാടുകളും പര്‍ണമായും മാറ്റുന്നു. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നല്കുന്നു.

ഉപയോഗിക്കേണ്ട വിധം
കാപ്പി തൈര് ഓട്സ് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ പോയ നിറം തിരിച്ച് വരും.

കാപ്പിയും ഒലീവ് ഓയിലും
ഒലീവ് ഓയില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതില്‍ അല്പം ഒലീവ് ഓയില്‍ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുഖത്തിന് തിളക്കം നല്കി മൃദുവാക്കുന്നു ചര്‍മ്മം.

ഉപയോഗിക്കേണ്ട വിധം
ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കാപ്പിയില്‍ നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ചര്‍മത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്.

കാപ്പിയും കൊക്കോപൗഡറും
ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് ഈ മിശ്രിതം. ഇത് ചര്‍മ്മം വരണ്ടതാവുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ നഷ്ടപ്പെട്ട നിറം തിരിച്ചെടുക്കുന്നതിനും മികട്ടതാണ്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.

ഉപയോഗിക്കേണ്ട വിധം
കാപ്പിപ്പൊടിയും കൊക്കോ പൗഡറും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും കൈയ്യിലും തേച്ച് പിടിപ്പിക്കാം. അല്പം തേനും ഇതില്‍ മിക്സ് ചെയ്യാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

കാപ്പി, നാരങ്ങ, തേന്‍
ഏത് സൗന്ദര്യ പ്രശ്നത്തിനും പകരം വെക്കാനില്ലാത്ത ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനാണ് കാപ്പിയും നാരങ്ങ നീരും ഉപയോഗിക്കുന്നത്. ഇത് മിക്സ് ചെയ്ത് ഫേസ്പാക്ക് ആയി ഉപയോഗിച്ചാല്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം
കാപ്പിയും നാരങ്ങയും തേനും തുല്യ അളവിലെടുത്ത് നന്നായി മിക്സ് ചെയ്യുക. വിറ്റാമിന്‍ സിയാണ് നാരങ്ങ എന്നത് കൊണ്ട് തന്നെ അത്രയേറെ ഗുണങ്ങളാണ് ഇതിലുള്ളത്. ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

കാപ്പിയും വെളിച്ചെണ്ണയും
ചര്‍മ്മത്തിന് തെളിച്ചവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കാപ്പിയും വെളിച്ചെണ്ണയും, പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. എല്ലാ വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കാപ്പിയും വെൡച്ചെണ്ണയും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം
കാപ്പിയില്‍ അല്പം വെളിച്ചെണ്ണ മിക്സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കി ചര്‍മ്മത്തിന് വില്ലനാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കാപ്പിയും വെളിച്ചെണ്ണയും ഉപയോഗിക്കാം.



Click it and Unblock the Notifications











