For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കാന്‍ വെളിച്ചെണ്ണയും പച്ചപ്പാലും

പ്രായം കുറയ്ക്കാന്‍ വെളിച്ചെണ്ണയും പച്ചപ്പാലും

|

ചര്‍മ, മുടി സംരക്ഷണത്തിന് ഏറെ സഹായകമാണ് വെളിച്ചെണ്ണ. പണ്ടുകാലം മുതല്‍ തന്നെ നാം ഉപയോഗിച്ചു പോരുന്ന ഒന്നാണ്. ഭക്ഷണത്തിനും ഒപ്പം ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ സഹായകമായ ഒന്നാണിത്.

വെളിച്ചെണ്ണയിലെ ആരോഗ്യകരമായ കൊഴുപ്പാണ് ഇത്തരം ആരോഗ്യ ,സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നത്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയ ഇത് ആരോഗ്യ, ചര്‍മ, മുടി സംരക്ഷണത്തിന് ഒരുപോലെ ചേര്‍ന്ന ഒന്നുമാണ്.

ചര്‍മത്തിലെ ചൊറിച്ചില്‍, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. ഇതു കൂടാതെ ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. ഇതിലെ മോണാസാച്വറേറ്റഡ് കൊഴുപ്പാണ് ഈ ഗുണം നല്‍കുന്നത്.

ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതിലൊന്നാണ് വെളിച്ചെണ്ണ. ചര്‍മം വെളുപ്പിയ്ക്കാനുള്ള പല വഴികളും വെളിച്ചെണ്ണയില്‍ മറ്റു ചില ചേരുവകള്‍ ചേര്‍ത്തുണ്ടാക്കാം.

വെളിച്ചെണ്ണ പോലെ തന്നെ ചര്‍മ സംരക്ഷണത്തിന് ഏറെ സഹായമായ ഒന്നാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മത്തില്‍ നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണിത്

വെളിച്ചെണ്ണയ്‌ക്കൊപ്പം നാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് പല ചര്‍മ സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

 മുഖം വെളുക്കാന്‍

മുഖം വെളുക്കാന്‍

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞു മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് വെളിച്ചെണ്ണയ്‌ക്കൊപ്പം ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. മുഖം വെളുക്കാന്‍ സഹായിക്കും. മുഖം വെളുക്കാനുള്ള സ്വാഭാവിക വഴിയാണിത്.

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം നല്‍കാനുളള നല്ലൊരു വഴിയാണ് ഇത്. നാരങ്ങാനീരും മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണയും ഇത് നല്ലതാണ്. നാരങ്ങാനീരും വെളിച്ചെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടി ദിവസവും മസാജ് ചെയ്യുന്നത് മുഖത്തിന് തിളക്കം ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു, മുഖത്തുണ്ടാകുന്ന അലര്‍ജി, ചൊറിച്ചില്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നാരങ്ങാനീരും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം. നാരങ്ങാനീര് ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി അഴുക്കുകള്‍ നീക്കുന്നു. ഇത് മുഖത്തെ എണ്ണമയവും കുറയ്ക്കുന്നു. ഇതും വെളിച്ചെണ്ണയും ചേരുന്നതു മുഖത്തെ മുഖക്കുരുവും മറ്റും മാറാനുള്ള നല്ലൊരു വഴിയാണ്.

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കുന്നതിനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണയും നാരങ്ങാനീരും വെളിച്ചെണ്ണയിലെ സ്വാഭാവിക ഘടകങ്ങള്‍ മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നു. ഇതു വഴി പ്രായക്കുറവിനും സഹായിക്കുന്ന ഒന്നാണ്.

തേനില്‍

തേനില്‍

വെളിച്ചെണ്ണ വെളുക്കാനും മറ്റു പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പല തരത്തില്‍ ഉപയോഗിയ്ക്കുന്നുണ്ട്.വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു

കഴിഞ്ഞ് കഴുകി കളയുക

മുട്ട

മുട്ട

ചര്‍മത്തിന് പ്രോട്ടീനും അത്യാവശ്യമായ ഒന്നാണ്. മുട്ടയുടെ മഞ്ഞയും വെളളയും വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക ഇതില്‍ ഒരു സ്പൂണ്‍ നാരങ്ങ നിര് 5 തുളളി വെളിച്ചണ്ണ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചതിന് ശേഷം മുഖത്ത് പുരട്ടുക .

പാലുമായി ചേര്‍ത്ത്

പാലുമായി ചേര്‍ത്ത്

തിളപ്പിയ്ക്കാത്ത പാലും മുഖത്തെ സൗന്ദര്യത്തിന് ഏറെ നല്ലതാണ്. തിളപ്പിയ്ക്കാത്ത പാലുമായി ചേര്‍ത്ത് വെളിച്ചണ്ണ മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പസമയം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖത്തിന് നിറം നല്‍കും. മുഖത്തെ ചുളിവുകള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണയും മഞ്ഞളും

വെളിച്ചെണ്ണയും മഞ്ഞളും

വെളിച്ചെണ്ണയും മഞ്ഞളും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്ന നല്ലൊരു വഴിയാണ്.രോമം നീക്കാനും മുഖക്കുരു മാറാനുമെല്ലാം ഇത് ഏറെ നല്ലതാണ്. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണിത്. വെളിച്ചെണ്ണയില്‍ നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിയ്ക്കും,

.

English summary

Coconut Oil Remedy For Various Skin Problems

Coconut Oil Remedy For Various Skin Problems, read more to know about
Story first published: Wednesday, August 15, 2018, 16:00 [IST]
X
Desktop Bottom Promotion