Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
1ആഴ്ചയില്‍ വെളുക്കാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണ
കര്‍പ്പൂരവും വെളിച്ചെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,
വെളിച്ചെണ്ണ ധാരാളം ആരോഗ്യ, സൗന്ദര്യഗുണങ്ങളുളള ഒന്നാണ്. പല സൗന്ദര്യ, ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും ഇത് ഏറെ നല്ലതാണ്. തികച്ചും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴിയെന്നു വേണമെങ്കില്‍ പറയാം.
ഇതുപോലെയാണ് കര്‍പ്പൂരവും. സാധാരണ പൂജകള്‍ക്കായി ഉപയോഗിയ്ക്കുമെങ്കിലും ധാരാളം ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ ഇതിനുമുണ്ട്. പ്രത്യേകിച്ചും പച്ചക്കര്‍പ്പൂരം.
വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും കലര്‍ത്തി മുഖത്തു പുരട്ടുന്നതു നല്ലൊന്നാന്തരം സൗന്ദര്യസംരക്ഷണവഴിയാണ്. പല ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം.
കര്‍പ്പൂരവും വെളിച്ചെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

അലര്‍ജി
മുഖത്തുണ്ടാകുന്ന ചൊറിച്ചിലിനുളള നല്ലൊരു പരിഹാരമാണ് കര്‍പ്പൂരം കലര്‍ത്തിയ വെളിച്ചെണ്ണ. ഇത് ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ഇരുണ്ട പാടുകള്‍, കുത്തുകള്‍
മുഖത്തുണ്ടാകുന്ന ഇരുണ്ട പാടുകള്‍, കുത്തുകള്‍ എന്നിവയകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കര്‍പ്പൂരം ചാലിച്ച വെളിച്ചെണ്ണ മുഖത്തു പുരട്ടുന്നത്.

എക്സീമ, സോറിയാസിസ്
എക്സീമ, സോറിയാസിസ് പോലുളള ചര്‍മ പ്രശ്്നങ്ങള്‍ക്കും കര്‍പ്പൂരം കലര്‍ത്തിയ വെളിെേച്ചണ്ണ നല്ലൊരു മരുന്നു തന്നെയാണ്.

മുഖക്കുരു
മുഖക്കുരുവിനുളള നല്ലൊരു പരിഹാരമാണിത്. കര്പ്പൂരത്തിന് മരുന്നു ഗുണമുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു. മുഖക്കുരു മാറാന്‍ മാത്രമല്ല, മുഖക്കുരു പാടുകള്‍ കളയാനും കര്‍പ്പൂരം വെളിച്ചെണ്ണയില്‍ ചാലിച്ചു മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്.

വിഷജീവികളോ പ്രാണികളോ കടിച്ചാല്‍
ചര്‍മത്തില്‍ വിഷജീവികളോ പ്രാണികളോ കടിച്ചാല്‍ ഈ ഭാഗത്തു പുരട്ടാവുന്ന നല്ലൊരു മരുന്നു കൂടിയാണിത്. ഇത് വിഷാംശം ഉളളിലേയ്ക്കു പോകുന്നതു തടയും. വേദനയ്ക്കു ശമനം നല്‍കും.

വെളുപ്പു നല്കാന്
ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണ് കര്‍പ്പൂരം കലര്‍ന്ന വെളിച്ചെണ്ണ. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. കര്‍പ്പൂരം, ചന്ദനപ്പൊടി, കുങ്കുമപ്പൂ, പാല്‍പ്പാട എന്നിവ ചേര്‍ത്തരച്ച് മുഖത്തിടുന്നതും മുഖചര്‍മത്തിന് വെളുപ്പു നല്കാന് ഏറെ നല്ലതാണ്.

സുഷിരങ്ങള്‍
മുഖത്തുണ്ടാകുന്ന സുഷിരങ്ങള്‍ പലരുടേയും പ്രശ്നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരവും വെളിച്ചെണ്ണയും. ഇതു കലര്‍ത്തി മുഖത്തു പുരട്ടുന്നതു ഗുണം ചെയ്യും.

തിളക്കവും മൃദുത്വവും
മുഖത്തിന് തിളക്കവും മൃദുത്വവും നല്കാന് കര്‍പ്പൂരമിട്ട വെളിച്ചെണ്ണ ഏറെ നല്ലതാണ്. ഇത് മുഖത്തെ ചര്‍മകോശങ്ങള്‍ക്ക് പുതുമ നല്‍കാനും ഏറെ നല്ലതാണ്.

മുഖത്തുള്ള പാടുകളും വടുക്കളുമെല്ലാം മാറാന്‍
മുഖത്തുള്ള പാടുകളും വടുക്കളുമെല്ലാം മാറാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണയുപയോഗിച്ചു ദിവസവും മസാജ് ചെയ്യുന്നതു ഗുണം ചെയ്യും.

പച്ചവെളിച്ചെണ്ണയില് പച്ചക്കര്‍പ്പൂരം
പച്ചവെളിച്ചെണ്ണയില് പച്ചക്കര്‍പ്പൂരം കലര്‍ത്തിയാണ് ഇതുണ്ടാക്കേണ്ടത്. പച്ചവെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവുമാണ് കൂടുതല്‍ നല്ലത്. കര്‍പ്പൂരം അധികം വേണ്ട.

സെന്‍സിറ്റീവായ ചര്‍മമുള്ളവര്‍
സെന്‍സിറ്റീവായ ചര്‍മമുള്ളവര്‍ ശരീരത്തിന്റെ വേറെയേതെങ്കിലും ഭാഗത്ത് ഇതു പുരട്ടിയ ശേഷം പ്രശ്നമില്ലെങ്കില്‍ മാത്രം മുഖത്തു പുരട്ടുക. ഈ മിശ്രിതങ്ങള്‍ പുരട്ടി പത്തുപതിനഞ്ചു മിനിറ്റു കഴിയുമ്പോള്‍ കടലമാവോ ചെറുപയര്‍ പൊടിയോ പുരട്ടി കഴുകാം. ശേഷം വേണമെങ്കില്‍ മോയിസ്ചറൈസര്‍ പുരട്ടാം.



Click it and Unblock the Notifications
