For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാരറ്റ്നീര്,തേന്‍ മിശ്രിതം മുഖത്ത് 1ആഴ്ച പുരട്ട

ക്യാരറ്റ് നീര്, തേന്‍ മിശ്രിതം മുഖത്ത് 1 ആഴ്ച പുരട്ടൂ

|

സൗന്ദര്യം നേടാന്‍ പണം അധികം ചെലവാക്കണമെന്നില്ല. കൃത്രിമ വഴികള്‍ തേടണമെന്നുമില്ല. പലപ്പോഴും അടുക്കളയിലെ ചേരുവകള്‍ മതി, ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം ഉപയോഗിയ്ക്കുന്നത് സാധാരണയാണ്. ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യ ഗുണങ്ങളും ഒത്തിണങ്ങിയതാണ് പല പച്ചക്കറികളും പഴ വര്‍ഗങ്ങളും.

സൗന്ദര്യ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വൈറ്റമിന്‍ എ, സി എന്നിവയടങ്ങിയ ഒന്നാണിത്. ബീറ്റാ കരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഏറെ നല്ലതാണ് ക്യാരറ്റിലെ പല ഘടകങ്ങളും.

ക്യാരറ്റിനെ പോലെ തന്നെ ചര്‍മ, ആരോഗ്യ സംരക്ഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് തേനും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒന്നാണിത്.ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കാനും സഹായിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ പലപ്പോഴും നമ്മള്‍ വളരെയധികം കഷ്ടപ്പെടാറുണ്ട്. എന്നാല്‍ തേന്‍ ഇതിന് നല്ലൊരു പരിഹാരമാണ്. പൊള്ളലേറ്റ ഭാഗത്ത് തേന്‍ പുരട്ടിയാല്‍ വേദന കുറയ്ക്കുകയും പാടുകള്‍ മാഞ്ഞുപോകുകയും ചെയ്യും. പൊള്ളിയ ഭാഗത്ത് സ്ഥിരമായി തേന്‍ പുരട്ടുക.

നിറം

നിറം

ചര്‍മത്തിനു നിറം നല്‍കാനുളള മികച്ച ഒന്നാണ് തേനും ക്യാരറ്റ് നീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത്. ക്യാരറ്റ് മുഖത്തു സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കുന്നു. തേനും മുഖത്തിനു നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ഇതു രണ്ടും കലര്‍ത്തി അല്‍പനാള്‍ അടുപ്പിച്ചു മുഖത്തു പുരട്ടാം. ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം കുടിയ്ക്കുന്നതും ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മാരോഗ്യത്തിനും നിറത്തിലും ഏറെ നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പാടുകള്‍ മാറാനുള്ള നല്ലൊരു മാര്‍ഗമാണിത്. മുഖത്തെ എണ്ണമയം സ്വഭാവികമായി അകറ്റാന്‍ ഇതു സഹായിക്കുന്നതാണ് കാരണം. വൈറ്റമിന്‍ എ ആണ് ഇതിനായി സഹായിക്കുന്നത്. ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം. മുഖക്കുരു അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം. ഇതു ദിവസവും പുരട്ടുന്നതു ഗുണം ചെയ്യും.

ചുളിവുകള്‍

ചുളിവുകള്‍

തേനും ക്യാരറ്റും ചേര്‍ത്തു പുരട്ടുമ്പോള്‍ മുഖത്തെ ചുളിവുകള്‍ വരുന്നതു തടയാം, ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്തും. ക്യാരറ്റിലെ വൈറ്റമിന്‍ സി ചര്‍മത്തില്‍ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. കൊളാജന്‍ ചര്‍മത്തില്‍ ഇലാസ്റ്റിസിറ്റി നില നിര്‍തതാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ എ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുന്നു. തേന്‍ ചുളിവുകള്‍ വരുന്നതു തടയും.ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള പ്രധാന വഴിയാണിത്.

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു വഴി

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു വഴി

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു വഴിയാണ് തേനും ക്യാരറ്റ് നീരും കലര്‍ന്ന മിശ്രിതം. ഡെര്‍മറ്റൈറ്റിസ് പോലുള്ള ചര്‍മരോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ക്യാരറ്റ് ജ്യൂസും തേനും കലര്‍ന്ന മിശ്രിതം. ദിവസവും പുരട്ടുന്നതും കുടിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു വഴിയാണിത്

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു വഴിയാണിത്

മുഖത്തെ വരണ്ട ചര്‍മത്തിനുള്ള നല്ലൊരു വഴിയാണിത്.വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ് ക്യാരറ്റു തേനും കലര്‍ന്ന മിശ്രിതം. ക്യാരറ്റിലെ പൊട്ടാസ്യമാണ് ഗുണം നല്‍കുന്നത്.

തേനും ക്യാരറ്റും

തേനും ക്യാരറ്റും

ചര്‍മത്തിന് നിറം തിളക്കം നല്‍കാന്‍ പറ്റിയൊരു വഴിയാണിത്. ചര്‍മത്തിന് തിളക്കം നല്‍കാന്‍ തേനും ക്യാരറ്റും കലര്‍ന്ന മിശ്രിതത്തിന് സാധിയ്ക്കും. ക്യാരറ്റ് അരച്ചതില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസും തേനും കലര്‍ത്തി പുരട്ടാം. തേനിലെ ആന്റിഓക്‌സിഡന്റുകളും ബീറ്റാകരോട്ടിനുകളുമാണ് ഈ ഗുണം നല്‍കുന്നത്.

English summary

carrot and honey mixture for Beauty Benefits

carrot and honey mixture for Beauty Benefits, read more to know about
Story first published: Monday, August 13, 2018, 20:35 [IST]
X
Desktop Bottom Promotion