Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ക്യാരറ്റ്നീര്,തേന്‍ മിശ്രിതം മുഖത്ത് 1ആഴ്ച പുരട്ട
ക്യാരറ്റ് നീര്, തേന്‍ മിശ്രിതം മുഖത്ത് 1 ആഴ്ച പുരട്ടൂ
സൗന്ദര്യം നേടാന്‍ പണം അധികം ചെലവാക്കണമെന്നില്ല. കൃത്രിമ വഴികള്‍ തേടണമെന്നുമില്ല. പലപ്പോഴും അടുക്കളയിലെ ചേരുവകള്‍ മതി, ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍.
സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം ഉപയോഗിയ്ക്കുന്നത് സാധാരണയാണ്. ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യ ഗുണങ്ങളും ഒത്തിണങ്ങിയതാണ് പല പച്ചക്കറികളും പഴ വര്‍ഗങ്ങളും.
സൗന്ദര്യ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വൈറ്റമിന്‍ എ, സി എന്നിവയടങ്ങിയ ഒന്നാണിത്. ബീറ്റാ കരോട്ടിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം നല്കാന് ഏറെ നല്ലതാണ് ക്യാരറ്റിലെ പല ഘടകങ്ങളും.
ക്യാരറ്റിനെ പോലെ തന്നെ ചര്‍മ, ആരോഗ്യ സംരക്ഷണത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് തേനും. ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഒന്നാണിത്.ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കാനും സഹായിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ പലപ്പോഴും നമ്മള് വളരെയധികം കഷ്ടപ്പെടാറുണ്ട്. എന്നാല്‍ തേന്‍ ഇതിന് നല്ലൊരു പരിഹാരമാണ്. പൊള്ളലേറ്റ ഭാഗത്ത് തേന്‍ പുരട്ടിയാല്‍ വേദന കുറയ്ക്കുകയും പാടുകള്‍ മാഞ്ഞുപോകുകയും ചെയ്യും. പൊള്ളിയ ഭാഗത്ത് സ്ഥിരമായി തേന്‍ പുരട്ടുക.

നിറം
ചര്‍മത്തിനു നിറം നല്‍കാനുളള മികച്ച ഒന്നാണ് തേനും ക്യാരറ്റ് നീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത്. ക്യാരറ്റ് മുഖത്തു സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കുന്നു. തേനും മുഖത്തിനു നിറം നല്കാന് ഏറെ നല്ലതാണ്. ഇതു രണ്ടും കലര്‍ത്തി അല്പനാള് അടുപ്പിച്ചു മുഖത്തു പുരട്ടാം. ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം കുടിയ്ക്കുന്നതും ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മാരോഗ്യത്തിനും നിറത്തിലും ഏറെ നല്ലതാണ്.

മുഖക്കുരു
മുഖക്കുരു പാടുകള്‍ മാറാനുള്ള നല്ലൊരു മാര്‍ഗമാണിത്. മുഖത്തെ എണ്ണമയം സ്വഭാവികമായി അകറ്റാന്‍ ഇതു സഹായിക്കുന്നതാണ് കാരണം. വൈറ്റമിന്‍ എ ആണ് ഇതിനായി സഹായിക്കുന്നത്. ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം. മുഖക്കുരു അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് ക്യാരറ്റും തേനും കലര്‍ന്ന മിശ്രിതം. ഇതു ദിവസവും പുരട്ടുന്നതു ഗുണം ചെയ്യും.

ചുളിവുകള്‍
തേനും ക്യാരറ്റും ചേര്‍ത്തു പുരട്ടുമ്പോള്‍ മുഖത്തെ ചുളിവുകള്‍ വരുന്നതു തടയാം, ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്തും. ക്യാരറ്റിലെ വൈറ്റമിന്‍ സി ചര്‍മത്തില്‍ കൊളാജന്‍ ഉല്പാദനത്തിന് സഹായിക്കുന്നു. കൊളാജന്‍ ചര്‍മത്തില്‍ ഇലാസ്റ്റിസിറ്റി നില നിര്തതാന് ഏറെ നല്ലതാണ്. വൈറ്റമിന്‍ എ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുന്നു. തേന്‍ ചുളിവുകള്‍ വരുന്നതു തടയും.ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള പ്രധാന വഴിയാണിത്.

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു വഴി
ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു വഴിയാണ് തേനും ക്യാരറ്റ് നീരും കലര്‍ന്ന മിശ്രിതം. ഡെര്‍മറ്റൈറ്റിസ് പോലുള്ള ചര്‍മരോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ക്യാരറ്റ് ജ്യൂസും തേനും കലര്‍ന്ന മിശ്രിതം. ദിവസവും പുരട്ടുന്നതും കുടിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു വഴിയാണിത്
മുഖത്തെ വരണ്ട ചര്‍മത്തിനുള്ള നല്ലൊരു വഴിയാണിത്.വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ് ക്യാരറ്റു തേനും കലര്‍ന്ന മിശ്രിതം. ക്യാരറ്റിലെ പൊട്ടാസ്യമാണ് ഗുണം നല്‍കുന്നത്.

തേനും ക്യാരറ്റും
ചര്‍മത്തിന് നിറം തിളക്കം നല്കാന് പറ്റിയൊരു വഴിയാണിത്. ചര്‍മത്തിന് തിളക്കം നല്കാന് തേനും ക്യാരറ്റും കലര്‍ന്ന മിശ്രിതത്തിന് സാധിയ്ക്കും. ക്യാരറ്റ് അരച്ചതില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസും തേനും കലര്‍ത്തി പുരട്ടാം. തേനിലെ ആന്റിഓക്സിഡന്റുകളും ബീറ്റാകരോട്ടിനുകളുമാണ് ഈ ഗുണം നല്‍കുന്നത്.



Click it and Unblock the Notifications
