Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ദിവസവും ബദാം ഓയില്‍ മസ്സാജ് നിറം ഗ്യാരണ്ടി
എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആല്‍മണ്ട് ഓയില്‍
ആരോഗ്യസംരക്ഷണം മാത്രമല്ല സൗന്ദര്യസംരക്ഷണവും ഇന്നത്തെ കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പലപ്പോഴും ചര്‍മ്മത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിച്ച് അത് കൂടുതല്‍ പ്രശ്നത്തിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്കി അകാല വാര്‍ദ്ധക്യമെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. സൗന്ദര്യസംരക്ഷണം ഒരു വെല്ലുവിളിയായി മാറുമ്പോള്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ബദാം ഓയില്‍.
ബദാം ഓയില്‍ കൊണ്ട് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. പ്രധാനമായും ചര്‍മ്മത്തില്‍ വാര്‍ദ്ധക്യം തലപൊക്കുമ്പോള്‍ തന്നെ അതിനെ ഇല്ലാതാക്കാനും ചര്മ്മത്തന് തിളക്കവും നിറവും നല്‍കുന്നതിനും സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍. ബദാം ഓയില്‍ ഉപയോഗിച്ച് നമ്മളെ വലക്കുന്ന പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.
എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഞൊടിയിട കൊണ്ട് പരിഹാരം കാണാന്‍ ബദാം ഓയിലിന് കഴിയുന്നു. ബദാം ഓയില്‍ കൊണ്ട് അകാല വാര്‍ദ്ധക്യത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം. അതിലുപരി ചര്‍മ്മത്തിന് നല്കുന്ന മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

അകാല വാര്ദ്ധക്യത്തിന് പരിഹാരം
വാര്‍ദ്ധക്യ സംബന്ധമായ ലക്ഷണങ്ങള്‍ ആദ്യം കണ്ടു തുടങ്ങുന്നത് ചര്‍മ്മത്തിലാണ്. ചര്‍മ്മത്തിലെ ചുളിവുകളും മറ്റും കണ്ടെത്തിയാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബദാം ഓയില്‍. ബദാം ഓയില്‍ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ പ്രായാധിക്യം മൂലമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ദിവസവും കിടക്കാന്‍ പോവുന്നതിന് മുന്‍പ് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് പല വിധത്തില്‍ ഗുണം നല്കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തില്‍ ഇടക്കിടെയുണ്ടാവുന്ന ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇതിലുള്ള സിങ്ക് ആണ് ഇത്തരത്തില്‍ ചര്‍മ്മത്തിലെ അലര്‍ജിയും ചൊറിച്ചിലും ഇല്ലാതാക്കുന്നത്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് സത്യം.

സോറിയാസിസ് പരിഹാരം
ചര്‍മ്മ രോഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സോറിയാസിസ്. അതിന് പരിഹാരം കാണാ ചര്‍മരോഗ വിദഗ്ധനെ കാണും മുന്‍പ് അല്പം ബദാം ഓയില്‍ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. എക്സിമ, സോറിയാസിസ് എന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

സണ്‍ടാന്‍
സണ്‍ടാന്‍ ചര്‍മസംരക്ഷണത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഒന്നാണ്. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു ആല്‍മണ്ട് ഓയില്‍. ഇതില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങളെ അകറ്റി ചര്‍മ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നു.

ഡാര്‍ക്ക് സര്‍ക്കിള്‍സ്
കണ്ണിനു താഴെയുള്ള കറുത്ത പാടുകളാണ് മറ്റൊന്ന്. അതിന് പരിഹാരം കാണുന്നതിന് ആല്‍മണ്ട് ഓയില്‍ ഒരു പഞ്ഞിയില്‍ എടുത്ത് കണ്ണിന് താഴെ വെക്കുക. ഇത് ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നല്കുന്നു. പെട്ടെന്ന് തന്നെ ഇതിന്റെ ഫലം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

കക്ഷത്തിലെ കറുപ്പ്
കക്ഷത്തിലെ കറുപ്പും സൗന്ദര്യസംരക്ഷണത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പ്രധാനമായും ആല്‍മണ്ട് ഓയില്‍. ഇത് കക്ഷത്തില്‍ കിടക്കാന്‍ പോവുന്നതിന് മുന്‍പ് തേച്ച് പിടിപ്പിക്കാം. ഇത് കക്ഷത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിനെ ക്ലീന്‍ ചെയ്യുന്നു
പല വിധത്തില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന്റെ പ്രധാന പ്രശ്നം അഴുക്കും പൊടിയും തന്നെയാണ്. ഇതിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ആല്‍മണ്ട് ഓയില്‍. ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന് ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഒറ്റരാത്രി കൊണ്ട് പരിഹാരം കാണാന്‍ സഹായിക്കുന്നു ആല്‍മണ്ട് ഓയില്‍. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് തേക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖക്കുരുവിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന് തിളക്കം
ചര്‍മ്മത്തിന് തിളക്കം നല്കുന്ന കാര്യത്തിലും മുന്നിലാണ് ആല്‍മണ്ട് ഓയില്‍. ദിവസവും ഒരു പത്ത് മിനിട്ടെങ്കിലും ഇത് തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് പല വിധത്തില്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ പല പ്രശ്നങ്ങള്‍ക്കും അവസാന വാക്കാണ് ആല്‍മണ്ട് ഓയില്‍.

മുഖത്തെ കറുത്ത കുത്തുകള്‍
മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകളും പുള്ളികളും ഇല്ലാതാക്കുന്ന കാര്യത്തിലും മുന്നിലാണ് ആല്‍മണ്ട് ഓയില്‍. ഇത് കൊണ്ട് എല്ലാ വിധത്തിലുള്ള സൗന്ദര്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.



Click it and Unblock the Notifications