Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിന് ജ്യൂസുകൾ
ചർമ്മപ്രശനങ്ങളെപ്പറ്റി പരാതി പറയുന്നത് ഇനി നിർത്താം.കാരണം ഇവയ്ക്കു പരിഹാരമായി ജ്യൂസുകൾ ഉണ്ട്.

നിങ്ങളുടെ ചർമ്മപ്രശനങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസിനെപ്പറ്റി ചുവടെ പ്രതിപാദിക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്
ചർമ്മത്തിന് അത്ഭുതങ്ങൾ നൽകുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.
ഇതിന് ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം ഉണ്ട്.കൂടാതെ ധാരാളം ഇരുമ്പ്,പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ഈ പച്ചക്കറി ജ്യൂസിൽ വിറ്റാമിനുകളായ എ, സി, കെ, കോപ്പർ, മഗ്നീഷ്യം, ഫോളിക് ആസിഡ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ബീറ്റ്‌റൂട്ട് ജ്യൂസ് മറ്റു ചേരുവകളുമായി നേർപ്പിച്ച ശേഷം ദിവസവും കുടിക്കുന്നത് ചർമ്മത്തിലെ പ്രശനങ്ങൾ,വീക്കം,കുരുക്കൾ എന്നിവ നീക്കാൻ സഹായിക്കും.

കാരറ്റ് ജ്യൂസ്
കാരറ്റ് കണ്ണുകൾക്ക് നല്ലതാണെന്നു പണ്ട് മുതൽക്കേ പറഞ്ഞു കേൾക്കുന്നതാണ്.അതിനപ്പുറം ഇത് ചർമ്മത്തിനും മികച്ചതാണ്.
മുഖക്കുരു, ചുളിവുകൾ, നിറവ്യത്യാസം , ചർമ്മപ്രശനങ്ങൾ എന്നിവയെ ചെറുക്കാൻ കാരറ്റിലെ വിറ്റാമിൻ എ ക്ക് കഴിയും.ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വിസർജ്ജത്തെ സഹായിക്കുക വഴി വയറിനെ വൃത്തിയാക്കുന്നു. നിങ്ങളുടെ ചർമ്മത്തെ മെച്ചപ്പെടുത്തുന്നത്തിനും കാരറ്റ് സഹായിക്കുന്നു.
കാരറ്റിലെ വിറ്റാമിൻ സി,പൊട്ടാസ്യം എന്നിവ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും പുതിയ കോശങ്ങൾ രൂപപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു.
ദിവസവും കെ=രാവിലെ കാരറ്റ് ജ്യൂസ് കുടിക്കുന്നത് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ നിങ്ങളെ സഹായിക്കും.

ഓറഞ്ച് ജ്യൂസ്
നിങ്ങൾക്ക് ഊർജ്ജം നല്കാൻ ഒരു ഗ്ലാസ് ഓറഞ്ചു ജ്യൂസിന് പകരം മറ്റൊന്നും ഉണ്ടാകില്ല.ഇത് ചർമ്മത്തെ സംരക്ഷിക്കുകയും നിങ്ങളുടെ മൂഡ് ഉണർത്തുകയും ചെയ്യും.
സിട്രിക് ആസിഡ് നിറഞ്ഞ ഓറഞ്ച് ജ്യൂസ് ചർമ്മത്തിന്റെ കൊളാജൻ സംരക്ഷണം ഉറപ്പു നൽകുന്നു.മുഖക്കുരു അകറ്റുക,നിറവ്യത്യാസം നീക്കുക,ചർമ്മത്തിന് ദൃഡതയും സ്മൂത്തും നൽകുക,സൂര്യാഘാതം തടയുക,ജലാംശം നിലനിർത്തുക എന്നിവയും ഓറഞ്ചു ജ്യൂസ് നമുക്കായി ചെയ്യുന്നുണ്ട്.
ഇതിലെ ആന്റി ഓക്സിഡന്റുകള് ചുളിവുകൾ ,പ്രായമാകൽ എന്നിവ തടയുന്നു.

ആപ്പിൾ ജ്യൂസ്
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ കാണേണ്ടതില്ല എന്ന് നാം കേട്ടിട്ടുണ്ട്.അതെ ദിവസവും ആപ്പിൾ കഴിച്ചാൽ ഇനി ചർമ്മ പ്രശനങ്ങളും ഉണ്ടാകില്ല.
കൊളാജൻ ധാരാളം അടങ്ങിയിരിക്കുന്ന ആപ്പിൾ ചർമ്മത്തിന് തിളക്കവും ഇലാസ്തികതയും നൽകുന്നു.
ഇതിലെ ആന്റി ഓക്‌സിഡന്റുകൾ പ്രായമായാൽ,ചുളിവുകൾ ചർമ്മത്തിലെ കോശങ്ങളുടെ നാശം എന്നിവ അകറ്റുന്നു.
ദിവസവും ആപ്പിൾ ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകും.

വെള്ളരിക്ക ജ്യൂസ്
വെള്ളരിക്ക വയറിന് വളരെ നല്ലതാണ്.ഇത് ജലാംശം നിലനിര്ത്തുകയും ദാഹം അകറ്റുകയും ചെയ്യുന്നു.
വെള്ളരിക്കയിൽ ധാരാളം ജലാംശം ഉള്ളതിനാൽ ഇത് ചർമ്മത്തിന് പോഷകവും ജലാംശവും നൽകും.ഇതിലെ സിലിക്ക പോഷകങ്ങൾ നൽകുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.
ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, ബയോട്ടിൻ, വിറ്റാമിനുകൾ എ, ബി 1, സി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി വെള്ളരിക്ക ജ്യൂസ് കുടിക്കുക.

ചീര ജ്യൂസ്
ചീര ചർമ്മത്തിന് വളരെ മികച്ചതാണ് എങ്ങനെയെന്ന് അറിയാമോ?
മികച്ച ചർമ്മത്തിനാവശ്യമായ വിറ്റാമിൻ കെ,അയൺ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.വിറ്റാമിനുകൾ സി, ഇ, മാംഗനീസ് എന്നിവപോലുള്ള പോഷകഘടകങ്ങൾ അടങ്ങിയ ആന്റിഓക്സിഡന്റുകളാണ് ചർമ്മത്തെ സ്വതന്ത്രമായ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുന്നതും.
ഇത് വളരെ രുചികരമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് കഴിക്കാവുന്നതാണ്.നാരങ്ങാ,ഈന്തപ്പഴം തുടങ്ങിയവ ചേർത്ത് കൂടുതൽ രുചികരമാക്കാവുന്നതാണ്.

തക്കാളി ജ്യൂസ്
ചർമ്മത്തിൽ മാജിക് സൃഷ്ടിക്കുന്ന ഭക്ഷണപദാർത്ഥമാണ് തക്കാളി.
തക്കാളി ജ്യൂസ് കുടിക്കുന്നത് വഴി നിറവ്യത്യസം,കുരുക്കൾ,പ്രായമായാൽ എന്നിവ തടയുന്നു.ഇത് നമ്മുടെ ചർമ്മത്തെ തണുപ്പിക്കുന്നു.ലൈക്കോപ്പിൻ എന്ന ആന്റി ഓക്സിഡന്റ് ഇതിൽ അടങ്ങിയിരിക്കുന്നു.ഇത് പ്രകൃതിദത്ത സൺസ്‌ക്രീൻ ആയി പ്രവർത്തിക്കുന്നു.
തക്കാളിയിലെ വിറ്റാമിൻ സി ക്യാൻസറിൽ നിന്നും മറ്റു പ്രശനങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.

ഇഞ്ചി ജ്യൂസ്
ഭക്ഷണത്തിലും പാനീയങ്ങളിലും രുചി പകരുന്ന ഒന്നാണ് ഇഞ്ചി.ഇത് ചർമ്മത്തിനും മികച്ചതാണ്.ഇതിന്റെ പ്രത്യേക ഗന്ധവും രുചിയും പലർക്കും ഇഷ്ടമാണ്.
പല ചർമ്മ പ്രശ്‌നങ്ങൾ അകറ്റാനും ഇഞ്ചി ഉത്തമമാണ്.
കാരണം ഇതിൽ ഏതാണ്ട് 40 ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് അകാലത്തിൽ പ്രായമാകൽ, അയഞ്ഞ ചർമ്മം, മുഖക്കുരു പാടുകൾ എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
ഇത് ചർമ്മകോശങ്ങളിലെ വിഷവസ്തുക്കളെ കുറയ്ക്കുന്നു, രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ചർമ്മത്തിൽ കൂടുതൽ പോഷകങ്ങൾ നൽകാൻ സഹായിക്കുകയും, ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.അതിനാൽ സാധിക്കുമ്പോഴെല്ലാം ഇഞ്ചി ജ്യൂസ് കുടിക്കുക

ബ്രോക്കോളി ജ്യൂസ്
ധാരാളം നാരുകൾ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി.ഇതിലെ വിറ്റാമിൻ സി ചർമ്മത്തിന് വളരെ ഗുണകരമാണ്.ഇത് ചർമ്മത്തെ മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
ബ്രോക്കോളിയിൽ ഗ്ലൂക്കോറാപാനിൻ എന്ന ഒരു വസ്തു അടങ്ങിയിരിക്കുന്നു.ഇത് ചർമ്മപ്രശനങ്ങളെ പരിഹരിക്കുന്നു.

കാലേ ജ്യൂസ്
പച്ചനിറമുള്ള വിലയുള്ള പച്ചക്കറിയായ ഇത് ചർമ്മത്തിന് വളരെ മികച്ചതാണ്.ഇത് നിങ്ങളുടെ ചർമ്മത്തിന് അത്ഭുതങ്ങൾ സമ്മാനിക്കും.
ഇത് ആന്റി ഇൻഫ്ളമേറ്ററി ആണ്.ഇതിലെ വിറ്റാമിൻ
എ, സി, കെ, ഇ, ബി 1, ബി 2, ബി 3,കാൽസ്യം എന്നിവ ചർമ്മപ്രശനങ്ങളും കേടുപാടുകളും അകറ്റി ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
ശരീരത്തിലെ വിഷാംശങ്ങൾ അകറ്റാൻ ഇത് രാവിലെ കുടിക്കുന്നത് നല്ലതാണ്.

പാഴ്സ്ലി ജ്യൂസ്
ഔഷധങ്ങൾ മുറിവുകൾ ഉണക്കാൻ മികച്ചതാണ്.പാഴ്സ്ലി നിങ്ങളുടെ ചർമ്മത്തെ സുഖപ്പെടുത്തുന്നു.മിന്റി ന്റേതുപോലുള്ള ഗന്ധവും ഫ്‌ളേവരും നിങ്ങൾക്ക് വളരെ ഇഷ്ടപ്പെടും.
ഇതിലെ വിറ്റാമിൻ എ,സി എന്നിവ ചർമ്മത്തിനു ആരോഗ്യം നൽകും.ഇതിലെ വിറ്റാമിൻ കെ മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്തുന്നു.
കോശങ്ങൾ പുനരുജ്ജീവിപ്പിക്കാനും കേടുപാടുകൾ പരിഹരിക്കാനും മികച്ച ചർമ്മത്തിനും ഉത്തമം ആയതിനാൽ പാഴ്സ്ലി ജ്യൂസ് ദിവസവും കുടിക്കുക.

മധുര നാരങ്ങാ ജ്യൂസ്
മധുര നാരങ്ങാ ജ്യൂസ് ഉണർവ് നൽകുന്ന ഒന്നാണ്.ഇതിന്റെ രുചിയും മണവും നിങ്ങളുടെ നാവിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു.ഇത് ചർമ്മത്തിനും വളരെ മികച്ച ഒന്നാണ്.
ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സി യും ധാരാളം അടങ്ങിയിരിക്കുന്ന ഈ നാരങ്ങാ ചർമ്മത്തിനും വളരെ മികച്ചതാണ്.ഇതിന്റെ ആന്റി ബാക്റ്റീരിയൽ ഗുണം ചർമ്മത്തിനുണ്ടാകാവുന്ന അണുബാധയിൽ നിന്നും സംരക്ഷിക്കുന്നു.



Click it and Unblock the Notifications