For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാമ്പഴം കൊണ്ട് തയ്യാറാക്കാവുന്ന ഫേസ് പാക്കുകൾ :

|

'പഴങ്ങളുടെ രാജാവ്' എന്ന് മാമ്പഴത്തിനെ വിളിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മാമ്പഴത്തിന്റെ പല തരത്തിലുള്ള ഗുണങ്ങൾ കൊണ്ടാണ് അത്. നിങ്ങളുടെ നാവിന് രുചിയേകുക മാത്രമല്ല, ത്വക്കിന് ഗുണമേറ്റുവാനും മാമ്പഴം സഹായിക്കുന്നു. ചർമ്മത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്ന ഒരു പ്രധാന വസ്തുവാണ് മാമ്പഴം.

g

അതിനാൽ, ചർമ്മസംരക്ഷണത്തിനായി രാജാവിന് വഴിമാറിക്കൊടുക്കു. ഈ സ്വർഗ്ഗീയ പഴം ഉപയോഗിച്ച് ചർമ്മം സംരക്ഷിക്കുവാൻ തുടങ്ങുന്നതിനു മുൻപായി, മാമ്പഴം ഏതൊക്കെ രീതിയിൽ നിങ്ങളുടെ ചർമ്മത്തെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.

യു.വി.ബി (അൾട്രാ വയലറ്റ് ബി) റേഡിയേഷൻ തടയുന്നു :

യു.വി.ബി (അൾട്രാ വയലറ്റ് ബി) റേഡിയേഷൻ തടയുന്നു :

ആന്റിഓക്സിഡന്റുകൾ അടങ്ങിയ മാമ്പഴം നിങ്ങളുടെ ചർമ്മത്തെ പഴുപ്പിൽ നിന്നും വിണ്ടുകീറലിൽ നിന്നുമൊക്കെ സംരക്ഷിക്കുന്നു.

ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു :

ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു :

ചർമ്മത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി, ഈ, എന്നിവ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ബ്ലിയോമൈസിൻ എന്ന കാൻസറിന്റെ മരുന്ന് മൂലം വരുന്ന ജനിതക തകരാറ് പരിഹരിക്കുവാനും മാമ്പഴച്ചാർ സഹായിക്കുന്നു.

പൊള്ളൽ, വ്രണങ്ങൾ എന്നിവ അകറ്റുന്നു :

പൊള്ളൽ, വ്രണങ്ങൾ എന്നിവ അകറ്റുന്നു :

മാമ്പഴം പൊള്ളൽ മൂലമുള്ള വ്രണങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുന്നു. ഒരു പഠനം വ്യക്തമാക്കുന്നത് മാമ്പഴച്ചാറിന് പോളീഫിനോൾസിന്റെ സാന്നിധ്യം കാരണം വേദന അകറ്റുവാനും പൊള്ളൽ കരിച്ചുകളയുവാനും സാധിക്കുന്നു എന്നാണ്.

രോഗാണുക്കളും ഫംഗസ്സും നശിപ്പിക്കുവാൻ സാധിക്കുന്നു :

രോഗാണുക്കളും ഫംഗസ്സും നശിപ്പിക്കുവാൻ സാധിക്കുന്നു :

ഇതിനെയാണ് ഒന്നിൽ തന്നെ 3 ഗുണങ്ങൾ എന്ന് പറയുന്നത്. പഠനങ്ങൾ വ്യക്തമാക്കുന്നത് മാമ്പഴത്തിന് ചർമ്മത്തെ ബാധിക്കുന്ന രോഗാണുക്കളെയും ഫംഗസ്സിനെയും സൂക്ഷ്മാണുക്കളെയും നശിപ്പിക്കുവാനുള്ള ശക്തിയുണ്ട് എന്നാണ്. മാമ്പഴത്തിന്റെ തൊലിയിലും കുരുവിലും അടങ്ങിയിരിക്കുന്ന ഗല്ലാറ്റ്സ്, പ്രോആന്തോസയനിഡിൻ, ഗല്ലോടാന്നിൻസ് എന്നിവ ഫംഗൽ ബാധയെ ചെറുക്കുന്നു.

മറ്റൊരു പഠനം വ്യക്തമാക്കുന്നത്, മാമ്പഴ സത്ത് മുഖക്കുരുവിന് കാരണമാകുന്ന സ്റ്റഫിലോകോക്കസ് ഓറിയസ്, ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബസില്ലസ് സെറിയസ്, ശ്വാസകോശ, മൂത്രാശയ സംബന്ധമായ അണുബാധയ്ക്കും, എല്ലിനും സന്ധികൾക്കും വരുന്ന പ്രശ്നങ്ങൾക്കും കാരണമായ സ്യൂഡോമൊണാസ് ഏറുഗിനോസ, ഭക്ഷ്യവിഷബാധക്കും ശ്വാസസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായ എസ്ചെറിഷിയ കോലി എന്നീ ബാക്റ്റീരിയകളെ തടയുകയും നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.

ഇതൊക്കെക്കൊണ്ട് തന്നെ മാമ്പഴത്തിനെ പഴങ്ങളുടെ രാജാവെന്ന് വിളിക്കുന്നതിൽ ഒരത്ഭുതവുമില്ല. മാമ്പഴം നിങ്ങളുടെ ചർമ്മത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന് മനസ്സിലാക്കിയ സ്ഥിതിക്ക്, എളുപ്പത്തിൽ തയ്യാറാക്കി പരീക്ഷിക്കാവുന്ന ചില മാമ്പഴ ഫേസ് പാക്കുകളെ നമുക്ക് പരിചയപ്പെടാം.

 മാംമ്പഴ ഫേസ് മാസ്‌ക്കുകൾ

മാംമ്പഴ ഫേസ് മാസ്‌ക്കുകൾ

തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചർമ്മത്തിനായി 10 മാമ്പഴ ഫേസ് പാക്കുകൾ

മാമ്പഴ-മുൾട്ടാണി മിട്ടി ഫേസ് പാക്ക് : തിളങ്ങുന്ന ചർമ്മത്തിന്

മാമ്പഴ-അവക്കാഡോ ഫേസ് പാക്ക് : ജലാംശം നിലനിർത്തുവാൻ

മാമ്പഴ - ഓട്ട്സ്പൊടി ഫേസ് മാസ്‌ക് : ചർമ്മകാന്തിക്ക്

മാമ്പഴ-പനിനീർ ഫേസ് മാസ്‌ക് : മൃദുല ചർമ്മത്തിന്

മാമ്പഴ-മുൾട്ടാണി മിട്ടി ഫേസ് പാക്ക് : തിളങ്ങുന്ന ചർമ്മത്തിന് :

മാമ്പഴ-മുൾട്ടാണി മിട്ടി ഫേസ് പാക്ക് : തിളങ്ങുന്ന ചർമ്മത്തിന് :

ആവശ്യമുള്ള സാധനങ്ങൾ -

1 പഴുത്ത മാമ്പഴം

1 ടീസ്പൂൺ തൈര്

3 ടീസ്പൂൺ ഫുള്ളേഴ്‌സ് എർത്ത് (ഒരുതരം മണ്ണ്)

നിങ്ങൾ ചെയ്യേണ്ടത് -

മാമ്പഴ മിശ്രിതം നന്നായി യോജിപ്പിക്കുക.

അതിലേക്ക് ഫുള്ളേഴ്‌സ് എർത്ത് തൈര് ചേർത്ത് കുഴച്ച് യോജിപ്പിക്കുക.

മുഖം കഴുകിയതിന് ശേഷം അത് മുഖത്ത് പുരട്ടുക.

ഉണങ്ങാനായി 20 മിനിറ്റു നേരം വയ്ക്കുക.

ശേഷം കഴുകി കളയുക.

ഇത് എങ്ങിനെ ഗുണം ചെയ്യുന്നു :

മാമ്പഴം ചർമ്മം മൃദുലമാക്കുന്നു. മുൾട്ടാണി മിട്ടി ചർമ്മത്തിലെ അഴുക്കും എണ്ണമയവും കളയുന്നു. ഇത് നിങ്ങളുടെ ചർമ്മം തെളിച്ചമുള്ളതാക്കുന്നു. ഈ ഫേസ്മാസ്ക് വേനൽക്കാലത്താണ് കൂടുതൽ ഫലവത്താകുക.

മാമ്പഴ-അവക്കാഡോ ഫേസ് പാക്ക് : ജലാംശം നിലനിർത്തുവാൻ

മാമ്പഴ-അവക്കാഡോ ഫേസ് പാക്ക് : ജലാംശം നിലനിർത്തുവാൻ

ആവശ്യമുള്ള സാധനങ്ങൾ :

1. പഴുത്ത മാംങ്ങ

2 ടേബിൾസ്പൂൺ ഉടച്ച അവൊക്കാഡോ

2 ടേബിൾസ്പൂൺ തേൻ

നിങ്ങൾ ചെയ്യേണ്ടത് :

മാങ്ങ കഷണങ്ങളാക്കിയിട്ട് ഉടയ്ക്കുക.

അതിലേക്ക് അവൊക്കാഡോയും തേനും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലുമായി പുരട്ടുക.

ഉണങ്ങി, കുറച്ചു സമായത്തിനുശേഷം കഴുകിക്കളയുക.

ഇത് എങ്ങിനെ ഗുണം ചെയ്യുന്നു :

ഇത് നിങ്ങളുടെ ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനും ചർമ്മം മൃദുവാകുവാനും സഹായിക്കുന്നു.

മുഖത്തെ കുരുക്കളും പാടുകളും അകറ്റുവാൻ തേൻ സഹായിക്കുന്നു.

മൃദുല ചർമത്തെ മയപ്പെടുത്തുവാനും, ചർമ്മത്തിലെ അടഞ്ഞുകിടക്കുന്ന സുഷിരങ്ങൾ തുറക്കുവാനും മാമ്പഴവും അവൊക്കാഡോയും സഹായിക്കുന്നു.

മാമ്പഴ - ഓട്ട്സ്പൊടി ഫേസ് മാസ്‌ക് : ചർമ്മകാന്തിക്ക്

മാമ്പഴ - ഓട്ട്സ്പൊടി ഫേസ് മാസ്‌ക് : ചർമ്മകാന്തിക്ക്

ആവശ്യമുള്ള സാധനങ്ങൾ :

1 പഴുത്ത മാമ്പഴം

3 ടീസ്പൂൺ ഓട്ട്സ് പൊടി

7-8 ബദാം (ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചത്)

2 ടീസ്പൂൺ പാൽ

നിങ്ങൾ ചെയ്യേണ്ടത് :

മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉടയ്ക്കുക.

ഓട്ട്സ് പൊടിയ്ക്കുക. ബദാം കുഴമ്പ് പരുവത്തിൽ അരയ്ക്കുക.

ഈ ചേരുവകൾ എല്ലാം ഒരുമിച്ച് പാല് ചേർത്ത് യോജിപ്പിക്കുക.

ഈ മിശൃതം മുഖത്തും കഴുത്തിലും പുരട്ടുക.

ഇത് എങ്ങിനെ ഗുണം ചെയ്യുന്നു:

ഈ ഫേസ് പാക്ക് നിർജ്ജീവമായ ചർമ്മ കോശങ്ങളെ നീക്കം ചെയ്യുന്നു.

മാങ്ങ ചർമ്മത്തെ മൃദുലമാക്കുമ്പോൾ ഓട്ട്സ് പൊടിയും ബദാമും ചർമ്മം വൃത്തിയാക്കുന്നു.

പാൽ നിറം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.

ഈ ഫേസ് മാസ്‌ക്ക് ഉപയോഗിച്ചതിനുശേഷം നിങ്ങളുടെ ചർമ്മം തിളങ്ങുമെന്ന കാര്യം തീർച്ചയാണ്.

 മാമ്പഴ-പനിനീർ ഫേസ് മാസ്‌ക് : മൃദുല ചർമ്മത്തിന്

മാമ്പഴ-പനിനീർ ഫേസ് മാസ്‌ക് : മൃദുല ചർമ്മത്തിന്

ആവശ്യമുള്ള സാധനങ്ങൾ :

1 പഴുത്ത മാമ്പഴം

2 ടീസ്പൂൺ മുൾട്ടാണി മിട്ടി

2 ടീസ്പൂൺ തൈര്

2 ടീസ്പൂൺ പനിനീർ

നിങ്ങൾ ചെയ്യേണ്ടത് :

മാമ്പഴം കഷണങ്ങളായി മുറിച്ച് ഉടച്ച് കുഴമ്പ് പരുവത്തിലാക്കുക.

അതിലേക്ക് മുൾട്ടാണി മിട്ടിയും പനിനീരും, ഒപ്പം തൈരും ഒഴിച്ച് നന്നായി യോജിപ്പിക്കുക.

ഈ മിശൃതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക.

ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

ഇത് എങ്ങിനെ ഗുണം ചെയ്യുന്നു:

ചൂടുകാലത്ത് ഉണ്ടാകുന്ന മുഖത്തെ എരിച്ചിൽ അകറ്റുവാൻ പനിനീർ സഹായിക്കുന്നു.

ഈ ഫേസ് പാക്ക് മുഖത്തെ ജലാംശം നിലനിർത്തുവാനും യുവത്വം കാത്തുസൂക്ഷിക്കുവാനും സഹായിക്കുന്നു.

മൃദുല ചർമ്മത്തിൽ ഉത്തമമാണ് ഈ ഫേസ് പാക്ക്.

English summary

best-homemade-mango-face-packs-for-healthy-skin

Let us see how mango help your skin to glow ,
X
Desktop Bottom Promotion