For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം 3ദിവസം

എന്തൊക്കെയാണ് കാരണങ്ങള്‍ എന്നും പരിഹാരമെന്നും നോക്കാം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയുള്ളവരാണ് ഇന്നത്തെ കാലത്ത് പലരും. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് പലപ്പോഴും പല വിധത്തില്‍ നമ്മുടെ മുഖത്തിന് അല്‍പം കോട്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. കണ്ണിനു താഴെയുള്ള കറുപ്പ് തന്നെയാണ് പലപ്പോഴും വെല്ലുവിളിയാവുന്നത്. എന്നാല്‍ ഇനി കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. കണ്ണിനു താഴെ കറുപ്പ് വന്നാല്‍ അത് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് വില്ലനാണ്. കാരണം കണ്ണിനു താഴെയുള്ള കറുപ്പുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പെണ്‍കുട്ടികളെ ചില്ലറയല്ല പ്രതിസന്ധിയിലാക്കുന്നത്. ആരോഗ്യകരമായ പ്രശ്‌നങ്ങളും ഇതിന്റെ പിന്നിലുണ്ടാകും.

എന്നാല്‍ കണ്ണിനു താഴെയുള്ള കറുപ്പിന്റെ കാരണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ഇതെങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമുള്ളൂ. പലപ്പോഴും കണ്ണിനു താഴെയുള്ള കറുപ്പ് നിറം ആരോഗ്യത്തിനെ കൂടി പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ മുഖത്ത് നോക്കുമ്പോള്‍ വിടര്‍ന്നിരിക്കേണ്ട കണ്ണിനു താഴെ കറുപ്പ് നിറം പടര്‍ന്ന് കിടക്കുമ്പോള്‍ അത് പലപ്പോഴും പ്രശ്‌നം തന്നെയാണ്. പരിഹാരം കാണുന്നതിന് മുന്‍പ് കാരണങ്ങള്‍ തന്നെയാണ് അറിയേണ്ടത്. എന്നാല്‍ മാത്രമേ ഇത് എങ്ങനെ മാറ്റണം എന്ന് അറിയുകയുള്ളൂ. ഇത് കൃത്യമായി അറിഞ്ഞാല്‍ അത് എല്ലാ വിധത്തിലും ചര്‍മസംരക്ഷണത്തിന് സഹായിക്കുകയുള്ളൂ.

തലമുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ മുടിവളരുമോ?തലമുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ മുടിവളരുമോ?

മുഖത്ത് പെട്ടെന്ന് തന്നെ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് കണ്ണുകള്‍. കണ്ണുകള്‍ പല വിധത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അതിനെ പരിഹരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെയാണ് കാരണങ്ങള്‍ എന്നും പരിഹാരമെന്നും നോക്കാം. എന്നാല്‍ മാത്രമേ കണ്ണ് സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

പാരമ്പര്യം

പാരമ്പര്യം

ചിലര്‍ക്ക് പാരമ്പര്യമായി തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് അച്ഛനും അമ്മയ്ക്കും ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത് പലപ്പോഴും മക്കളിലേക്കും പകരാവുന്നതാണ്. അതുകൊണ്ട് തന്നെ കണ്ണിനു താഴെയുള്ള കറുപ്പിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് പാരമ്പര്യം.

 ഉറക്കമിളക്കുന്നത്

ഉറക്കമിളക്കുന്നത്

ഉറക്കമിളക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ദീര്‍ഘനേരം ഉറങ്ങാതിരിയ്ക്കുന്നത് കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകും. കണ്ണിനു താഴെ രക്തയോട്ടം കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.

എക്‌സിമയുടെ തുടക്കം

എക്‌സിമയുടെ തുടക്കം

എക്‌സിമ പോലുള്ള ചര്‍മ്മ രോഗത്തിന് മുന്നോടിയായും പലപ്പോഴും കണ്ണിനു താഴെ കറുപ്പ് പടരാറുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മ രോഗമെന്ന അവസ്ഥയെയും തള്ളിക്കളയാനാവില്ല.

പ്രായം കൂടുന്നത്

പ്രായം കൂടുന്നത്

പ്രായം കൂടുന്തോറും കണ്ണിനു താഴെ കറുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നതാണ് ഇതിന് കാരണം.

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവാണ് മറ്റൊരു പ്രശ്‌നം. ഇതും കണ്ണിനു താഴെയുള്ള കറുപ്പിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പോഷകക്കുറവ് കാരണം കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകും.

 മദ്യപാനം പുകവലി

മദ്യപാനം പുകവലി

മദ്യപാനവും പുകവലിയും ഉണ്ടെങ്കില്‍ ആദ്യം അത് മനസ്സിലാകുന്നത് നമ്മുടെ കണ്ണിലാണ്. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവരില്‍ കണ്ണിനു താഴെ കറുപ്പ് കണ്ടാല്‍ അതിശയിക്കേണ്ട കാര്യമില്ല. ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ കണ്ണിനു താഴെ കറുപ്പ് വരാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കണ്ണിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇതിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്താണെന്ന് നോക്കാം.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. കണ്ണിനു താഴെ ബദാം ഓയില്‍ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. രാത്രി ചെയ്ത ശേഷം രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. ഇത് മൂന്ന് ദിവസം കൃത്യമായി ചെയ്താല്‍ മതി കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാവുന്നതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. ചര്‍മത്തിലെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജെല്‍ കണ്ണിനു താഴെ തേച്ച് പിടിപ്പിച്ച് ഇത് പന്ത്രണ്ട് മിനിട്ടിനു ശേഷം കോട്ടണ്‍ ഉപയോഗിച്ച് തുടച്ച് കളയണം. ഇത്തരത്തില്‍ ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുപ്പിനെ പരിഹരിക്കാന്‍ സഹായിക്കുന്നു. ഇത് ഒരു മൂന്ന് ദിവസം തുടര്‍ച്ചയായി കിടക്കാന്‍ പോവുന്നതിന് മുന്‍പ് ചെയ്ത് നോക്കൂ. മുഖത്തിന് തിളക്കം നല്‍കുന്നതിനും കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗറും നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തില്‍ പ്രതിസന്ധിയെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു. മാത്രമല്ല കണ്ണിനു താഴെ നല്ലതു പോലെ ഇത് തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും കറുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല വിധത്തില്‍ ഇത് ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു. ആപ്പിള്‍സിഡാര്‍ വിനീഗര്‍ തേച്ച് പിടിപ്പിച്ച ശേഷം നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം ആണ് കഴുകിക്കളയേണ്ടത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഏത് ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് കണ്ണിനു താഴെ തടവുന്നത് കണ്‍തടങ്ങളിലെ കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. കിടക്കാന്‍ നേരം ഇത്തരത്തില്‍ ചെയ്ത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അത് കഴുകിക്കളഞ്ഞാല്‍ മതി. ഇത് ചര്‍മ്മത്തിന് താഴെയുള്ള കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പലവിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഉള്ള ഒറ്റമൂലിയാണ് വെളിച്ചെണ്ണ.

ആവണക്കെണ്ണ

ആവണക്കെണ്ണ

സൗന്ദര്യസംരക്ഷണത്തിന്റെ വെല്ലുവിളിയെ മറികടക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. പലപ്പോഴും ചര്‍മ്മത്തിന് വില്ലനാവുന്ന കറുത്ത പാടുകള്‍ക്ക് പരിഹാരം കാണാന്‍ ആവണക്കെണ്ണ നമുക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കണം. അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ നമുക്ക് കാര്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ഉപയോഗിച്ചും കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ നമുക്ക് പരിഹാരം കാണാവുന്നതാണ്. കണ്‍തടത്തിലെ കറുപ്പിനെ അകറ്റുന്നതിന് കുക്കുമ്പര്‍ ഉപയോഗിക്കാം. ഏത് വിധത്തിലും ചര്‍മ്മത്തില്‍ ഉള്ള കറുപ്പിനെ പിടിച്ചെടുക്കാന്‍ കുക്കുമ്പര്‍ നല്ലൊരു മാര്‍ഗ്ഗമാണ്. ഇത് പെട്ടെന്ന് തന്നെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. രണ്ട് നേരങ്ങളിലായി മൂന്ന് ദിവസം ഇത് ചെയ്താല്‍ തന്നെ നമുക്ക് മാറ്റങ്ങള്‍ തിരിച്ചറിയാവുന്നതാണ്.

English summary

Best Home Remedies To Remove Dark Circles Under Eye

Best home remedies to remove dark circles under eye, read on to know more.
X
Desktop Bottom Promotion