For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം പത്ത് കുറക്കാം ആയുര്‍വ്വേദത്തിലൂടെ

നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കള്‍ തന്നെയാണ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ പ്രായം കുറയ്ക്കുന്നത്

|

പ്രായാധിക്യം പലപ്പോഴും നമുക്ക് സമ്മാനിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളും ആരോഗ്യ പ്രശ്നങ്ങളും മാത്രമാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ആരോഗ്യം ഒരു പ്രധാന ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ പ്രായമാവാതിരിക്കുന്നതിനാണ് എപ്പോഴും നമ്മള്‍ ശ്രമിക്കേണ്ടത്. ശ്രമിച്ചു കൊണ്ടിരിക്കുന്നതും അതിന് വേണ്ടി തന്നെയാണ്. ആയുര്‍വ്വേദ വിധിപ്രകാരം നമുക്ക് പ്രായത്തെ കുറക്കാവുന്നതാണ്. ആയുര്‍വ്വേദമെന്ന ചികിത്സാ വിധി പലര്‍ക്കും ഇഷ്ടമാവാന്‍ കാരണം തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതു കൊണ്ടു തന്നെയാണ്. മാത്രമല്ല അകാല വാര്‍ദ്ധക്യത്തെ തടയാനും സൗന്ദര്യത്തെ യാതൊരു പ്രശ്നവും ഇല്ലാതെ സംരക്ഷിക്കാനും ആയുര്‍വ്വേദത്തിനുള്ള പ്രത്യേകി കഴിവ് എടുത്തു പറയേണ്ടതു തന്നെയാണ്.

സൗന്ദര്യസംരക്ഷണത്തിന് ആയുര്‍വ്വേദത്തിലുള്ള പങ്ക് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ആയുര്‍വ്വേദം വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെ ആയുര്‍വ്വേദ-പ്രകൃതി ദത്ത കൂട്ടുകളാണ് പ്രായം കുറയ്ക്കാന്‍ നമ്മളെ സഹായിക്കുന്നതെന്നു നോക്കാം. പലപ്പോഴും ഇത്തരം കൂട്ടുകള്‍ നമ്മുടെ ചുറ്റു വട്ടത്ത് സ്ഥിരമായി ലഭിയ്ക്കുന്നവ തന്നെയായിരിക്കും എന്നതാണ് സത്യം. ഇത് ഉപയോഗിക്കുന്നത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. എത്ര വലിയ പ്രശ്നങ്ങള്‍ക്കും ആയുര്‍വ്വേദത്തിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് ആയുര്‍വ്വേദത്തിനുള്ള പങ്ക് അത്രത്തോളം തന്നെ വലുതാണ്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് ഗുണങ്ങള്‍ മാത്രമാണ് നല്‍കുന്നത്. എങ്ങനെയെന്ന് നോക്കാം.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് തേന്‍. തേനിന് സൗന്ദര്യം മാത്രമല്ല ആരോഗ്യവും വളരെ ഗുണകരമായിരിക്കും. ആയുര്‍വ്വേദ കൂട്ടുകളില്‍ ഏറ്റവും മുന്‍പില്‍ എടുത്തു പറയേണ്ട പേരാണ് തേന്‍. ചുക്കില്ലാതെ കഷായമില്ലെന്നു പറയുന്ന കണക്കാണ് തേനില്‍ ആയുര്‍വ്വദം വഴിയുള്ള സൗന്ദര്യ സംരക്ഷണം. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട് എന്നത് തന്നെയാണ് തേനിനെ സൗന്ദര്യ സംരക്ഷണത്തിന്റെ രാജാവാക്കുന്നത്. തേന്‍ മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞു ഇത് പ്രായം കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

സ്ട്രോബെറി

സ്ട്രോബെറി

സ്ട്രോബെറി വിദേശിയാണെങ്കിലും പ്രകൃതിദത്തമായതു കൊണ്ടു തന്നെ പാര്‍ശ്വഫലത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. എപ്പോഴും അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സ്‌ട്രോബെറി. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കി പ്രായം കുറക്കുന്ന കാര്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സ്‌ട്രോബെറി. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് സ്ട്രോബെറി എന്നത് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ ഉപയോഗത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ ആവാം.

രസായനങ്ങള്‍

രസായനങ്ങള്‍

വിവിധ തരത്തിലുള്ള രസായനങ്ങള്‍ നമ്മള്‍ കഴിയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിനു വേണ്ടിയാണ് എന്നതാണ് കാര്യം. പക്ഷേ രസായനം ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിനും ചര്‍മ്മത്തിനും വളരെയേറെ മാറ്റം വരുത്തുന്നു. ഇത് പ്രായത്തെ കുറച്ച് ആരോഗ്യം നല്‍കുന്നു. മാത്രമല്ല ചര്‍മസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് രസായനങ്ങള്‍. ഇത് എല്ലാ വിധത്തിലും ചര്‍മത്തിന് ഗുണം നല്‍കുന്നു. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് എല്ലാ വിധത്തിലും സഹായിക്കുന്നു.

വിവിധ തരത്തിലുള്ള എണ്ണകള്‍

വിവിധ തരത്തിലുള്ള എണ്ണകള്‍

വിവിധ തരത്തിലുള്ള എണ്ണകള്‍ ധാരാളം ഉപയോഗിക്കുന്നത് നല്ലതാണ്. ബദാം ഓയില്‍, സാന്‍ഡല്‍വുഡ് ഓയില്‍, റോസ് വുഡ് ഓയില്‍ എന്നിവയെല്ലാം ദിവസവും ഉപയോഗിച്ചാല്‍ അകാല വാര്‍ദ്ധക്യം എന്ന വില്ലനെ തടയാം. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് മികച്ചതാണ്. ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും മിനുമിനുപ്പും നല്‍കുന്നതിന് വളരെയധികം സഹായിക്കുന്നു ഈ എണ്ണകള്‍ എല്ലാം തന്നെ. അതുകൊണ്ട് തന്നെ ശരീരത്തിനെ പ്രായമാകുന്നതിലേക്ക് തള്ളിവിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എല്ലാ വിധത്തിലും ഈ എണ്ണകള്‍ ഉപയോഗിക്കാം.

അശ്വഗന്ധം

അശ്വഗന്ധം

ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും അശ്വഗന്ധം വളരെ മികച്ചതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അശ്വഗന്ധം രസായനത്തിനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വെള്ളപ്പാണ്ട് പോലുള്ള ചര്‍മ്മ പ്രശ്നങ്ങളെ പ്രതിരോധിയ്ക്കാനും ഇത് ഉപയോഗിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ക്ക് പല വിധത്തില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

പാലും ബദാമും

പാലും ബദാമും

പ്രായം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് പാലും ബദാമും. പാലും ബദാമും മിക്‌സ് ചെയ്ത് ഇത് അരച്ച് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബദാം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റാക്കി പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് പ്രായമാകുന്നതിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്ക ആയുര്‍വ്വേദ മരുന്നുകളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ആയുര്‍വ്വേദക്കൂട്ടാണ്. മുടിയ്ക്കും ചര്‍മ്മത്തിനും ആരോഗ്യത്തിനും അത്രയേറെ ഗുണങ്ങളാണ് നെല്ലിക്ക ചെയ്യുന്നത് എന്നതാണ് കാര്യം. ഇത് പ്രായത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മസംരക്ഷണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഇത്.

 നാരങ്ങാ നീര്

നാരങ്ങാ നീര്

നാരങ്ങ നീര് കൊണ്ട് ചര്‍മ്മത്തിനും സൗന്ദര്യത്തിനും ഇത് സഹായകമാണ്. ഏത് ചര്‍മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. നാരങ്ങാ നീര് കൊണ്ടും ചര്‍മ്മപ്രശ്നങ്ങളേയും അകാലവാര്‍ദ്ധക്യത്തേയും ഇല്ലാതാക്കാം. നാരങ്ങാ നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. നാരങ്ങാ നീരും തേനും മിക്സ് ചെയ്ത് പുരട്ടുന്നത് ഇരട്ടി ഫലം തരും എന്നതാണ് കാര്യം. ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്നു നാരങ്ങ നീര്. സൗന്ദര്യത്തിന് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ച്യവനപ്രാശം

ച്യവനപ്രാശം

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ സഹായിക്കുന്ന ഒന്നാണ് ച്യവന പ്രാശ്യം. ച്യവനപ്രാശം എന്നും രാവിലെ ഒരു സ്പൂണ്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതും വാര്‍ദ്ധക്യസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് എല്ലാ വിധത്തിലും ഇത് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ച്യവന പ്രാശം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. എല്ലാ വിധത്തിലും ചര്‍മ്മത്തിന് സഹായിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കറ്റാര്‍ വാഴ സഹായിക്കുന്നു. വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ പിഴിഞ്ഞ് ചാറെടുത്ത് ഇത് ചര്‍മ്മത്തിലും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് പെട്ടെന്ന് തന്നെ അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

Best Ayurvedic Medicines To Fight Aging

Are you worried about aging? We have listed out some best natural medicines to fight aging.
Story first published: Saturday, April 28, 2018, 0:00 [IST]
X
Desktop Bottom Promotion