Latest Updates
-
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ!
വെളുപ്പു നിറത്തിന് കടലമാവും തൈരും
വെളുപ്പു നിറത്തിന് കടലമാവും തൈരും
ചര്‍മത്തിന് വെളുപ്പു നിറം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇത് സ്ത്രീ പുരുഷ വ്യത്യാസമന്യേ എന്നു പറയുകയും വേണം.
വെളുക്കാന്‍ കൃത്രിമ വഴികള്‍ തേടുന്നവരാണ് മിക്കവാറും പേര്. ഇതിനായി മുഖത്തു നടത്തുന്ന പല പരീക്ഷണങ്ങളും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നതാണ് പതിവ്. ഇതിനുള്ള പ്രതിവിധിയാണ് നാടന്‍ വഴികള്‍ പരീക്ഷിയ്ക്കുന്നത്.
ചര്‍മത്തിന് നിറം വരുത്താനുളള പ്രധാനപ്പെട്ട ഒരു വഴിയാണ് കടലമാവ്. കടലമാവ് നിറം വരുത്താന്‍ മാത്രമല്ല, പല ചര്‍മ പ്രശ്നങ്ങള്‍ക്കും കടലമാവ് നല്ലൊരു മരുന്നാണ്.
ചര്‍മം വെളുക്കാന്‍ കടലമാവ് പല തരത്തിലും ഉപയോഗിയ്ക്കാം. ഇതുകൊണ്ടു പല തരത്തിലുള്ള ഫേസ് പായ്ക്കുകളും ഉണ്ടാക്കാം. കടലമാവ് ചര്‍മത്തിലെ പിഎച്ച് തോത് ശരിയായി നില നിര്‍ത്താന്‍ സഹായിക്കുന്നു. മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷനും ഇതെക്കുറിച്ചു കൂടുതലറിയൂ,

കടലമാവ്, തൈര്
കടലമാവ്, തൈര് എന്നിവ കലര്‍ത്തി ഫേസ് മാസ്കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ കടലമാവ്, തൈര് എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്നു നാലു ദിവസം ചെയ്യുന്നത് ചര്‍മത്തിന് നിറം നല്‍കും.

കടലമാവ്, പാല്
കടലമാവ്, പാല് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്കുന്ന ഒന്നാണ്. ഇതു ചര്‍മത്തിന് നിറം മാത്രമല്ല, മുഖത്തിന്റെ ടോണ്‍ നന്നാക്കുകയും ചെയ്യും. പാല് ചര്‍മത്തിനു ഈര്‍പ്പം നല്‍കാനും നല്ലതാണ്. പാലും കടലമാവും കലര്‍ത്തി മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകാം. ചര്‍മത്തിന് നിറവും മൃദുത്വവും ലഭിയ്ക്കും.

കടലമാവ്, നാരങ്ങാനീര്
കടലമാവ്, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. നാരങ്ങാനീരിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിലെ വൈറ്റമിന്‍ സി ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ നല്ലതാണ്. ഇതും ചര്‍മത്തിനു നിറം നല്കുന്നു. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകാം. ഇത് ചര്‍മത്തിനു നിറം നല്‍കും.

മഞ്ഞള്‍പ്പൊടി, കടലമാവ്
മഞ്ഞള്‍പ്പൊടി, കടലമാവ് എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തു പുരട്ടിയാല്‍ നിറം നല്കുന്ന ഒന്നാണ്. മഞ്ഞള്‍ മുഖത്തിനു നിറം നല്കുന്ന ഒന്നാണ്. കടലമാവും ചര്‍മത്തിനു നിറം നല്‍കും.

കടലമാവ്, ഉലുവാപ്പൊടി
കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു സ്ക്രബ് ചെയ്താല്‍ മുഖത്തു വളരുന്ന രോമങ്ങള്‍ നീങ്ങിക്കിട്ടും.കടലമാവ്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള ഒരു പ്രതിവിധിയാണ്.കടലമാവ് അല്പം പാലുമായി കലര്‍ത്തി മുഖത്തെ പാടുകളില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഇത്തരം പാടുകള്‍ അകലാന്‍ സഹായിക്കും. ഇത് സ്ഥിരമായി ചെയ്താലേ പ്രയോജനം ലഭിയ്ക്കൂ.

മുഖത്തെ വുടക്കളും കലകളുമെല്ലാം മാറാന്‍
മുഖത്തെ വുടക്കളും കലകളുമെല്ലാം മാറാന്‍ കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും. ഇത് ഉണങ്ങുമ്പോള്‍ ചൂടുവെള്ളമുപയോഗിച്ചു കഴുകിക്കളയുക.

കറുത്ത നിറം
കഴുത്തിലും കക്ഷത്തിലുമെല്ലാമുള്ള കറുത്ത നിറം അകറ്റാന്‍ കടലമാവിനു സാധിയ്ക്കും. കടലമാവ് തൈര്, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതിനു ശേഷം എള്ളെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യാം.

ബ്ലാക്ക് ഹെഡ്സ്
ബ്ലാക്ക് ഹെഡ്സ് അകറ്റാനും കടലമാവ് മിശ്രിതം ഏറെ ന്ല്ലതാണ്. 4 ടേബിള്‍ സ്പൂണ്‍ കടലമാവ്, 2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതു ഗുണം നല്‍കും. ഇതു പുരട്ടി 20 മിനിറ്റു കഴിഞ്ഞാല്‍ പതുക്കെ നനച്ചു സ്ക്രബ് ചെയ്ത് ഇളംചൂടുവെളളം കൊണ്ടു കഴുകാം.

ബദാം
കടലമാവ്, ബദാം പൊടിച്ചത്, പാല്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മുഖത്തിനു നിറം നല്‍കാനും പാടുകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

കടലമാവ്, മഞ്ഞള്‍, പാല്‍പ്പാട
കടലമാവ്, മഞ്ഞള്‍, പാല്‍പ്പാട എന്നിവ കലര്‍ത്തി പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് സ്വാഭാവികമായ എണ്ണമയം നല്‍കും.ഇത് ചര്‍മത്തിനു നിറം നല്‍കും.



Click it and Unblock the Notifications