For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചർമം തിളങ്ങാൻ പപ്പായ

|

പപ്പായക്ക് നിങ്ങളുടെ ചർമ്മത്തെ അവഗണിക്കാനാകില്ല. സജീവമായ എൻസൈമുകൾ ഉള്ളതുകൊണ്ട് ഇത് മുഖക്കുരു കുറയ്ക്കുകയും, നിറവ്യത്യാസം അകറ്റുകയും , ചുളിവുകൾ മായ്ക്കുകയും ചെയ്യുന്നു.

ad

ചർമ്മത്തിനു പപ്പായ നൽകുന്ന ഗുണങ്ങൾ അറിയുക.

ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നു ;പപ്പായയുടെ ഗുണങ്ങൾ

ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നു ;പപ്പായയുടെ ഗുണങ്ങൾ

പപ്പായ വരണ്ട ചർമ്മമുള്ളവർക്ക് ഒരു അനുഗ്രഹമാണ് . മുഖത്തുപയോഗിക്കുന്ന പപ്പായ പാക്ക് ഉപയോഗിച്ച് ചർമ്മത്തെ മൃദുലമാക്കാം . പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമ്മത്തിന് ചുളിവുകളുള്ളതുമായ എല്ലാ അംശങ്ങളും നീക്കം ചെയ്യുകയും ഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.

നിങ്ങൾക്ക് ആവശ്യമുള്ളവ

1 ടേബിൾ സ്പൂൺ പപ്പായ ഉടച്ചത്

1 ടീസ്പൂണ് തേന്

നിങ്ങൾ ചെയ്യേണ്ടത്

1. പപ്പായ, തേൻ എന്നിവ യോജിപ്പിക്കുക .

2. ഇത് മുഖത്ത് മാസ്ക് ആയി ഉപയോഗിക്കാം. 30 മിനിറ്റ് നേരം മുഖത്തു പുരട്ടി വച്ചിരിക്കുക

3 തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

നിറവ്യത്യാസം അകറ്റുന്നു

നിറവ്യത്യാസം അകറ്റുന്നു

മുഖക്കുരു പോയ പാട് ഉണ്ടെങ്കിൽ, അല്ലെങ്കിൽ അസമമായ നിറവ്യത്യാസം ഉണ്ടെങ്കിൽ, പപ്പായ നിങ്ങളുടെ രക്ഷയ്ക്കായി ഉപയോഗിക്കാം . പപ്പായ , നിറവ്യത്യാസം നീക്കം ചെയ്യാൻ സഹായിക്കുന്നതിനൊപ്പം ചർമ്മത്തിന് സൗന്ദര്യവും നൽകുo .

നിങ്ങള്ക്ക് ആവശ്യമുള്ളവ

1 സ്പൂൺ പപ്പായ നീര്

കോട്ടൺ ബോൾസ്

നിങ്ങൾ ചെയ്യേണ്ടത്

1. പപ്പായ നീരിൽ കോട്ടൺ ബോൾസ് മുക്കി വയ്ക്കുക വയ്ക്കുക.

2. പ്രശനമുള്ള പ്രദേശങ്ങളിൽ ഇത് പ്രയോഗിക്കുക.

ഇത് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

ചുവടെയുള്ള രീതി ഉപയോഗിച്ച് നിങ്ങൾക്ക് ചർമ്മത്തിന്റെ ടോൺ ലൈറ്റു ചെയ്യാം:

നിങ്ങള്ക്ക് ആവശ്യമുള്ളവ

1/4 കപ്പ് പപ്പായ പൾപ്പ്

1 ടേബിൾ സ്പൂൺ തേൻ

1/2 ടീസ്പൂൺ നാരങ്ങ നീര്

നിങ്ങൾ ചെയ്യേണ്ടത്

1. പപ്പായ പൾപ്പ് കട്ടയില്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക

2 നാരങ്ങ നീര്, തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കുക.

3. മുഖം കഴുകി വൃത്തിയാക്കുക.

4 ഈ പേസ്റ്റ് മുഖത്തെ മാസ്ക് ആക്കി പുരട്ടി 15-20 മിനുട്ട് കഴിഞ്ഞു കഴുകിക്കളയുക.

5. മാസ്ക് തുടയ്ക്കുന്നതിന് ചൂടുവെള്ളം ഉപയോഗിക്കുക.

6 തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഉണക്കുക

7. മികച്ച ഫലം ലഭിക്കാനായി ആഴ്ചയിൽ ഒരിക്കൽ ഈ പ്രക്രിയ പിന്തുടരുക.

ചുളിവുകൾ അകറ്റുന്നു

ചുളിവുകൾ അകറ്റുന്നു

പപ്പായ തൊലി പ്രായമാകൽ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. ചിലർഇത് റേറ്റിൻ എ പോലെ ഫലപ്രദമാണെന്ന് അവകാശപ്പെടുന്നു. ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് മൃത കോശങ്ങളെ നീക്കം ചെയ്യുന്ന എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു . ഇത് ചുളിവുകൾ, പ്രായമാകൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

നിങ്ങള്ക്ക് ആവശ്യം ഉള്ളവ

പപ്പായ തൊലി

നിങ്ങൾ ചെയ്യേണ്ടത്

1. മുഖത്തും കഴുത്തിലും പപ്പായ തൊലി തേയ്ക്കുക.

20 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

കണ്ണിനടിയിലെ കറുത്ത പാടുകൾ കുറയ്ക്കുന്നു

കണ്ണിനടിയിലെ കറുത്ത പാടുകൾ കുറയ്ക്കുന്നു

പച്ച പപ്പായ പൾപ്പ് ഉപയോഗിക്കുന്നത് കണ്ണിനടിയിലെ കറുത്ത പാടുകൾ ഒഴിവാക്കാൻ നല്ല വഴിയാണ്. ഇത് പ്രകൃതിദത്ത ബ്ലീച്ചർ ഏജന്റ് ആയതിനാൽ ചർമ്മത്തിലെ മാലിന്യങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.

നിങ്ങള്ക്ക് ആവശ്യമുള്ളവ

1/4 കപ്പ് പച്ച പപ്പായ അരച്ചത്

നിങ്ങൾ ചെയ്യേണ്ടത്

കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗത്തു ഈ പേസ്റ്റ് പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക .

2. നിങ്ങളുടെ വിരൽത്തുമ്പു കൊണ്ട് സൌമ്യമായി ഉരസിയ ശേഷം വൃത്തിയാക്കിയ ഒരു തുണികൊണ്ട് തുടച്ചുമാറ്റുക.

3 ചൂട് വെള്ളത്തിൽ കഴുകാം.

4. ദിവസവും ഇത് ചെയ്താൽ ഇരുണ്ട പാടുകൾ മാറും .

എക്സെമയും സോറിയാസിസും ചികിത്സിക്കാൻ മികച്ചതാണ്

എക്സെമയും സോറിയാസിസും ചികിത്സിക്കാൻ മികച്ചതാണ്

നമ്മുടെ പൂർവ്വികർ പാടുകൾ ശമിപ്പിക്കാനും പൊള്ളലിനും ചർമ്മരോഗങ്ങൾ സൌഖ്യമാക്കുവാനും ഇത് ഉപയോഗിച്ചിരുന്നു.

നേരത്തെ ചർച്ച ചെയ്തതുപോലെ, പപ്പായയിലെ എൻസൈം ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കംചെയ്യുകയും മൃത കോശങ്ങളെ നീക്കുകയും ചെയ്യുന്നു . രോഗം ബാധിച്ച മേഖലയിൽ പച്ച പപ്പായ നേരിട്ട് പ്രയോഗിച്ചാൽ, ചൊറിച്ചിൽ , ചുവപ്പ് എന്നിവ തടയാൻ സഹായിക്കും. ദിവസവും പപ്പായ പാൽ കുടിച്ചാൽ എക്സെമയും സോറിയാസിസും അകറ്റാനാകും

മെലാസ്‌മ ഭേദമാക്കുന്നു

മെലാസ്‌മ ഭേദമാക്കുന്നു

പപ്പായയ്ക്ക് മെലമസൂമയെ ചികിത്സിക്കാൻ കഴിയും. ചർമ്മത്തിൽ പഴുത്ത പപ്പായയോ ,പച്ച പപ്പായയോ ഉപയോഗിക്കാം. ഇത് പരുക്കനോടുകൂടിയതും നിറവ്യത്യാസം ഉള്ളതുമായ ചർമ്മത്തിന് അനുയോജ്യവുമാണ്.

 ടാൻ/ മങ്ങിയ നിറം നീക്കം ചെയ്യുന്നു

ടാൻ/ മങ്ങിയ നിറം നീക്കം ചെയ്യുന്നു

ഈ ആകർഷണീയമായ പഴങ്ങത്തിൽ വിറ്റാമിൻ എയും സി യും അടങ്ങിയിട്ടുണ്ട്. പപ്പൈനൊപ്പം ചേർന്ന് അവ ചർമ്മത്തെ ലൈറ്റാക്കാൻ സഹായിക്കും . താഴെപ്പറയുന്ന വിധത്തിൽ ഉപയോഗിച്ചാൽ ടാൻ നീക്കംചെയ്യാൻ കഴിയും.

നിങ്ങള്ക്ക് ആവശ്യമുള്ളവ

4 ക്യൂബ് പഴുത്ത പപ്പായ

1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി

1 ടേബിൾ സ്പൂൺ സ്പൂൺ തേൻ

നിങ്ങൾ ചെയ്യേണ്ടത്

1. പപ്പായ നന്നായി അരച്ചെടുക്കുക

2 മഞ്ഞൾ പൊടിയും തേനും ചേർക്കുക.

3 ഒരു കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റുക

4. നിങ്ങളുടെ വൃത്തിയുള്ള മുഖത്ത് പുരട്ടിയിട്ട് 20 മുതൽ 30 മിനിറ്റ് വയ്ക്കുക

5 ചൂട് വെള്ളത്തിൽ കഴുകി കളയുക.

6 ആരോഗ്യമുള്ള തിളങ്ങുന്ന ചർമ്മത്തിനു ആഴ്ചയിൽ ഒരിക്കൽ ഈ പേസ്റ്റ് ഉപയോഗിക്കുക.

മുഖക്കുരു പൊട്ടുന്നത് തടയുന്നു

മുഖക്കുരു പൊട്ടുന്നത് തടയുന്നു

പപ്പായ മുഖക്കുരു കുറയ്ക്കുകയും അത് പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

പപ്പായയിലെ പ്രോപ്പോളിറ്റിക് എൻസൈം, പാപ്പെയ്ൻ എന്നിവ മുഖക്കുരുവിന് ഫലപ്രദമായ ചികിത്സ നൽകുന്നു . ഫലം മാത്രമല്ല, ഇല, ചർമ്മം, വിത്ത് എന്നിവയിലും ചില എൻസൈമുകൾ ഉൾക്കൊള്ളുന്നു. ഇത് പാടുകളും നിറവ്യത്യാസവും കുറയ്ക്കും.

കട്ടിയുള്ള ഒരു പപ്പായ പൾപ്പ് എടുത്തു മുഖത്തു മാസ്ക് ആയി ഉപയോഗിക്കുക. ഇത് 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക . അതിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഈ പേസ്റ്റ് കഴുകുക. പതിവായി ചെയ്താൽ , നിങ്ങൾക്ക് വ്യത്യാസവും കാണാം.

ശ്രദ്ധിക്കുക: പച്ച പപ്പായയുടെ നീര് മുഖക്കുരുബാധയുള്ള ഭാഗത്തു പുരട്ടിയാൽ വീക്കവും നീരും കുറയും.

English summary

benefits-of-papaya-for-skin

papaya blessing for those who have dry skin. You can make your skin softwith papaya ,
Story first published: Friday, June 22, 2018, 15:51 [IST]
X
Desktop Bottom Promotion