For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയമുള്ള ചർമ്മത്തിന് ഗ്ലിസറിന്‍

|

എണ്ണമയമുള്ള ചർമ്മത്തിന് ഗ്ലിസറിൻ ഉപയോഗിക്കാമോ?ഉത്തരം അതെ എന്നാണ്.പലരും ചിന്തിക്കുന്നത് ഗ്ലിസറിൻ വരണ്ട ചർമ്മക്കാർക്ക് ഉള്ളതാണ് എന്നാണ്.എന്നാൽ ഇരു ചർമ്മക്കാർക്കും ഇത് ഒരു പോലെ മികച്ചതാണ്.

l

ഗ്ലിസറിൻ അഥവാ ഗ്ലിസറോൾ ഒരു സസ്യ സംബന്ധിയായ എണ്ണയാണ്.1779 ൽ ഒരു സ്വീഡിഷ് ശാസ്ത്രജ്ഞൻ ഒലിവെണ്ണയിൽ പരീക്ഷണം നടത്തിയപ്പോൾ അബദ്ധത്തിൽ കണ്ടെത്തിയതാണ്.എല്ലാ പ്രകൃതിദത്ത വസ്തുക്കളും പോലെ ഗ്ലിസറിൻ ചർമ്മത്തിലെ എല്ലാ പ്രശനങ്ങൾക്കും ,വീക്കം കുറയ്ക്കാനും,ചുവപ്പ് ,അണുബാധ എന്നിവ അകറ്റാനും ഉത്തമമാണ് .കൂടാതെ ഇതിന് മറ്റു ചില ഗുണങ്ങളും ഉണ്ട്.

 പ്രായം കുറയ്ക്കാൻ സഹായിക്കുന്നു

പ്രായം കുറയ്ക്കാൻ സഹായിക്കുന്നു

എല്ലാവരും അതിശയിക്കുന്ന ഒരു ഉത്പന്നമാണ് ഗ്ലിസറിൻ.ഇതിന് ചർമ്മത്തിന്റെ പ്രായം കുറയ്ക്കാനുള്ള കഴിവുണ്ട്.

ചർമ്മത്തിന്റെ ഈർപ്പം നഷ്ടപ്പെടുമ്പോൾ വിണ്ടു കീറുകയും വിളർച്ച ,പ്രായം കൂടുതൽ ആകുക എന്നിവ ഉണ്ടാകുന്നു.ഗ്ലിസറിൻ അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കുകയും ചർമ്മത്തിന് ഈർപ്പം നിലനിർത്തുകയും പ്രായം കുറയ്ക്കുകയും ചെയ്യുന്നു.

അസ്വസ്ഥത കുറയ്ക്കുന്നു

അസ്വസ്ഥത കുറയ്ക്കുന്നു

ഗ്ലിസറിൻ ചർമ്മത്തിന് വളരെ യോജിച്ചതാണ്.സസ്യത്തിൽ നിന്നും ലഭിക്കുന്നത് ആയതിനാൽ ചർമ്മത്തിലെ ചൊറിച്ചിൽ,അസ്വസ്ഥത,ചുവപ്പ് എന്നിവ അകറ്റും.

മുടിയില്ലാത്ത എലികളിൽ ഇത് പരീക്ഷിച്ചപ്പോൾ ഇതിലെ സോഡിയം ലോറിൽ സൾഫേറ്റ് ചർമ്മത്തിന്റെ അസ്വസ്ഥത മാറ്റുകയും ചെയ്‌തു.ചർമ്മത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന സോറിയാസിസ് ,എസ്കിമ എന്നിവ കുറയ്ക്കുന്നു.

ഗ്ലിസറിൻ ചർമ്മത്തെ മെച്ചപ്പെടുത്തുന്നു

ഗ്ലിസറിൻ ചർമ്മത്തെ മെച്ചപ്പെടുത്തുന്നു

ഈർപ്പമില്ലായ്മയും കാലാവസ്ഥയും ചർമ്മത്തെ ജലാംശം ഇല്ലാത്തതാക്കി മാറ്റും.ഗ്ലിസറിൻ ഇടുമ്പോൾ ചർമ്മത്തിന് ഈർപ്പം ആഗീരണം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നു.

കോശങ്ങളെ മെച്ചപ്പെടുത്തുന്നു

കോശങ്ങളെ മെച്ചപ്പെടുത്തുന്നു

ഗ്ലിസറിൻ കോശങ്ങളെ മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ പറയുന്നു.നിങ്ങളുടെ ചർമ്മം മൃതകോശങ്ങളെ അകറ്റി പുതിയ കോശങ്ങൾ രൂപപ്പെടുത്തുന്നു.

ഏറ്റവും മുകളിലത്തെ അടുക്ക് കോശങ്ങൾ സംരക്ഷക കവചമായി പ്രവർത്തിക്കുന്നു.ഗ്ലിസറിൻ പുതിയ കോശങ്ങളെ മുൻനിരയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.ഇത് നടന്നില്ലെങ്കിൽ ചർമ്മം ഇരുണ്ടതും വരണ്ടതുമായി മാറും.

മൃദുവായ ചർമ്മം നൽകുന്നു

മൃദുവായ ചർമ്മം നൽകുന്നു

ഗ്ലിസറിൻ പുരട്ടുന്നത് വഴി ചർമ്മം മൃദുവും ഈർപ്പമുള്ളതാകുകയും ചെയ്യുന്നു.ഇത് അന്തരീക്ഷത്തിലെ ഈർപ്പത്തെ വലിച്ചെടുക്കുകയും ചർമ്മത്തിന് ഈർപ്പവും മൃദുത്വവും നൽകുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു

ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു

അമിതമായ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന്റെ കൊളാജൻ അളവ് കുറയ്ക്കുകയും ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.2014 ൽ ഗ്ലിസറിനെപ്പറ്റി നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ഗ്ലിസറിൻ ചർമ്മത്തിന് ഇലാസ്റ്റിസിറ്റി നൽകുകയും ചെറുപ്പം നിലനിർത്തുകയും ചെയ്യുന്നു

മുറിവ് ഉണ്ടാക്കാനും അണുബാധ തടയാനും സഹായിക്കുന്നു

മുറിവ് ഉണ്ടാക്കാനും അണുബാധ തടയാനും സഹായിക്കുന്നു

ഗ്ലിസറിൻ അടങ്ങിയ വസ്തുക്കളിൽ 85 % നും ആന്റി ബാക്റ്റീരിയൽ ആന്റി വൈറൽ സ്വഭാവം ഉണ്ട്.ഗ്ലിസറിൻ മുറിവിൽ പുരട്ടുമ്പോൾ അണുബാധയും വീക്കവും കുറയുന്നു.ഗ്ലിസറിൻ വസ്തുക്കൾ ആന്റി മൈക്രോബിയൽ കൂടിയാണ്.

എണ്ണമയമുള്ള ചർമ്മത്തിന് മികച്ച ടോണർ

എണ്ണമയമുള്ള ചർമ്മത്തിന് മികച്ച ടോണർ

എണ്ണമയമുള്ള ചർമ്മത്തിന് ടോണർ ആയി ഗ്ലിസറിൻ ഉപയോഗിക്കാവുന്നതാണ്.അമിത സെബം ഉത്പാദിപ്പിക്കാതെ ഇത് നിങ്ങളുടെ ചർമ്മത്തിന് ഈർപ്പം നൽകും

ക്ലൻസർ ആയി ഉപയോഗിക്കാം

ക്ലൻസർ ആയി ഉപയോഗിക്കാം

എണ്ണമയമുള്ള ചർമ്മക്കാർക്ക് മുഖക്കുരുവും പൊട്ടലും ചർമ്മത്തിൽ ഉണ്ടാകും.ഗ്ലിസറിന്റ സന്തുലിത സ്വഭാവം ചർമ്മത്തിലെ അഴുക്കുകൾ മാറ്റി വൃത്തിയാക്കുന്നു

ഫോട്ടോയേജിങ് തടയുന്നു

ഫോട്ടോയേജിങ് തടയുന്നു

ഗ്ലിസറിൻ ഘടകങ്ങൾ ഭൂരിഭാഗം സൺസ്‌ക്രീനിലും അടങ്ങിയിരിക്കുന്നു.ഇത് അൾട്രാവയലറ്റ് രശ്മികൾ ഉണ്ടാക്കുന്ന കേടുപാടുകൾ തടയുന്നു.ഇത്തരം സൺസ്‌ക്രീനുകൾ പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ നിറവ്യത്യാസം തടയുകയും ചർമ്മത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു

ഗ്ലിസറിൻ സൗന്ദര്യത്തിന് അനിവാര്യമാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ.സൗന്ദര്യ വസ്തുക്കളിൽ ഗ്ലിസറിൻ ഘടകം പരിശോധിച്ച് വാങ്ങുക.മറ്റു രാസവസ്തുക്കൾ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് ഗ്ലിസറിൻ മികച്ചതാണ്.ഇത് ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

1 ആഫ്റ്റർ വാഷ്

വെള്ളം കൊണ്ട് മുഖം കഴുകി തുടച്ച ശേഷം ഒരു കോട്ടണിൽ ഏതാനും തുള്ളി ഗ്ലിസറിൻ എടുത്തു മുഖത്തു പുരട്ടുക.20 -30 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്

2 ടോണർ

അര കപ്പ് റോസ് വാട്ടറിൽ 1 / 4 കപ്പ് ഗ്ലിസറിൻ നേർപ്പിക്കുക.ഇത് സ്പ്രേ ബോട്ടിലിൽ നിറച്ചു മുഖം കഴുകാവുന്നതാണ്.

3 പ്രായം കുറയ്ക്കാനുള്ള ഫെയിസ് പാക്

ഒരു മുട്ടയുടെ വെള്ള എടുത്തു ബീറ്റ് ചെയ്യുക.ഇതിലേക്ക് ഒരു സ്പൂൺ ഗ്ലിസറിനും തേനും ചേർക്കുക.മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം ചൂട് വെള്ളത്തിൽ കഴുകുക

4 മോയിസ്ച്യുറൈസർ

ഓരോ സ്പൂൺ വാസലിനും ,വിറ്റാമിൻ ഇ ഓയിലും,ഗ്ലിസറിനും തമ്മിൽ യോജിപ്പിക്കുക.രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഇത് ഉപയോഗിച്ച് മസാജ് ചെയ്യുക.

 ഗ്ലിസറിൻ ഉപയോഗിക്കുന്നതിന് മുൻപുള്ള മുൻകരുതലുകൾ

ഗ്ലിസറിൻ ഉപയോഗിക്കുന്നതിന് മുൻപുള്ള മുൻകരുതലുകൾ

ചർമ്മത്തിന്റെ ഏതെങ്കിലും ഭാഗത്തു പുരട്ടി പാച്ച് ടെസ്റ്റ് ചെയ്യുക

ഗ്ലിസറിൻ മറ്റേതെങ്കിലും ഘടകവുമായി യോജിപ്പിച്ചു ഉപയോഗിക്കുക

മുഖത്ത് ഗ്ലിസറിൻ പുരട്ടി പുറത്തു പോകുമ്പോൾ സൺസ്‌ക്രീൻ കൂടി പുരട്ടുക

ഒട്ടുന്ന തരത്തിലുള്ള ക്രീമും ലോഷനുമായി ഗ്ലിസറിൻ മിക്സ് ചെയ്യരുത്

English summary

benefits of glycerin for oily skin

Here are some tips to get rid of oily skin using glycerin
X
Desktop Bottom Promotion