Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബീറ്റ്റൂട്ട് നീര് ദിവസവും മുഖത്ത് തേക്കാം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരുണ്ട നിറം പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും തേടുന്നു. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ടുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും നിരവധിയാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും ഒറ്റപ്പരിഹാരമാണ് പലപ്പോഴും ബീറ്റ്റൂട്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നതിന് മുന്‍പ് നമുക്ക് വീട്ടില്‍ തന്നെ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാവുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം. അതില്‍ എന്നും എപ്പോഴും മുന്നിലാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. എന്നും അല്പം ബീറ്റ്റൂട്ട് നീര് മുഖത്ത് തേച്ചാല്‍ അത് എന്തൊക്കെ സൗന്ദര്യ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന് നോക്കാം.
പെട്ടെന്ന് തന്നെ ഒരു ഫലമാണ് ആഗ്രഹമെങ്കില്‍ അല്പം ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കുന്നത് നല്ലതാണ്. ഇത് കഴിക്കുന്നതും മുഖത്ത് തേക്കുന്നതും ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രകടമായ മാറ്റം തന്നെ ഇത്തരത്തില്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇതിലും മികച്ച സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നിലവില്‍ ഇല്ലെന്ന് തന്നെ പറയുന്നു. ബീറ്റ്റൂട്ട് കൊണ്ട് ഇത്തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. അതിനായി ബീറ്റ്റൂട്ട് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്നു.

ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇത് എല്ലാ വിധത്തിലും ബ്ലാക്ക്ഹെഡ്സിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഒരു പോലെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എത്ര വലിയ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും അല്പം ബീറ്റ്റൂട്ട് ജ്യൂസ് പഞ്ഞിയില്‍ എടുത്ത് ഇത് ബ്ലാക്ക്ഹെഡ്സ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യം
പലരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിയ്ക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് ഏറ്റവും നല്ല ഉപാധിയാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ അല്പം തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് കിടക്കുക. രാവിലെ എഴുന്നേല്ക്കുമ്പോള് ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. രണ്ടാഴ്ച തുടര്‍ച്ചയായി ഇത് ചെയ്യുക. ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്.

നിറം വര്‍ദ്ധിപ്പിക്കുന്നു
നിറം കുറവ് എന്നത് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ അതിന് എല്ലാ വിധത്തിലും മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ബീറ്റ്റൂട്ട് ജ്യൂസ്. ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യത്തോടു കൂടിയുള്ള വഴിയാണ് ബീറ്റ്റൂട്ട് ജ്യൂസിന്റേത് എന്ന കാര്യത്തില്‍ സംശയമില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഇത് തന്നെയാണ് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതും.

പിഗ്മെന്റേഷന് കുറയ്ക്കുന്നു
പിഗ്മെന്റേഷന് എന്ന പ്രശ്നത്തെ ഇല്ലാതാക്കനും ബീറ്റ്റൂട്ട് നീരിന് കഴിയും. മാത്രമല്ല മുഖത്തിന് തിളക്കം നല്‍കാനും ബീറ്റ്റൂട്ട് ഉപകരിയ്ക്കുന്നു. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ വരള്‍ച്ച
ചര്‍മ്മം വരണ്ടിരിക്കുന്നത് പല വിധത്തിലാണ് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ബീറ്റ്റൂട്ട് ധാരാളം. ദിവസവും ബീറ്റ്റൂട്ട് നീര് എടുത്ത് ഇത് കൊണ്ട് അല്പം തടവിയാല്‍ അത് ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റിന്നതിന് സഹായിക്കുന്നു. വരണ്ട ചര്‍മ്മമാണ് പലരുടേയും പ്രശ്നം. പ്രത്യേകിച്ച് ഈ കാലാവസ്ഥയില്‍. എന്നാല്‍ ഇതിന് നിമിഷ പരിഹാരം കാണാന്‍ ബീറ്റ്റൂട്ട് ജ്യൂസ് മുഖത്ത് തേയ്ക്കുന്നതിലൂടെ കഴിയും. ബീറ്റ്റൂട്ട് ജ്യൂസ് കഴിയ്ക്കുന്നതും നല്ലതാണ്.

മുടി കൊഴിച്ചില്‍ തടയും
മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമായി കഴിയ്ക്കുന്നത് മുടി കൊഴിച്ചിലിനെ എന്നന്നേക്കുമായി അകറ്റുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും സ്ഥിരമാക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി തഴച്ച് വളരുന്നതിനും സഹായിക്കുന്നു.

മുഖക്കുരു പാട്
ചര്‍മ്മത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ തുടങ്ങുന്നത് തന്നെ പലപ്പോഴും മുഖക്കുരുവിലൂടെയാണ്. മുഖക്കുരു പാടാണ് മറ്റൊരു പ്രശ്നം. മുഖക്കുരു പാട് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം പലരിലും ചില്ലറയല്ല. എന്നാല്‍ മുഖക്കുരുവിന്റെ പാടിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് മുഖക്കുരുവിന് മുകളില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് വെറും ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇ്ത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

ബോഡി ക്ലെന്‍സര്‍
നല്ലൊരു ബോഡി ക്ലെന്‍സര്‍ എന്നാണ് ബീറ്റ്റൂട്ടിനെ അറിയപ്പെടുന്നത്. കുക്കുമ്പര്‍ പോലെ തന്നെ ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കാന്‍ എപ്പോഴും മുന്നിലാണ് ബീറ്റ്റൂട്ട്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തെ ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ അത് എല്ലാ വിധത്തിലും ഉപയോഗിക്കാവുന്നതാണ്.

ചുണ്ടിന് നിറം
ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ബീറ്റ്റൂട്ട് മികച്ചതാണ്. ഇത് അല്പമെടുത്ത് അതില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് ചുണ്ടില്‍ തേച്ച് പിടിപ്പിക്കാം. അല്പസമയം കൊണ്ട് ഇത് ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്ത് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
