For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സ്പൂണ്‍ വെളിച്ചെണ്ണയും മഞ്ഞളും ചര്‍മ്മത്തിന്

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ വില്ലനാവുമ്പോഴാണ് അത് ഗുരുതരമായി മാറുന്നത്. സ്ത്രീ ആയാലും പുരുഷനായാലും സൗന്ദര്യസംരക്ഷണത്തിന് വഴികള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന അനാസ്ഥയാണ് സൗന്ദര്യത്തിന് വില്ലനായി മാറുന്നത്.

ഏത് പ്രായക്കാര്‍ക്കും പലപ്പോഴും വെല്ലുവിളിയാണ് സൗന്ദര്യസംരക്ഷണം. സൗന്ദര്യസംരക്ഷണത്തിന് കൃത്രിമ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ അത് സൗന്ദര്യത്തിനുണ്ടാക്കുന്ന ആഘാതം ചില്ലറയല്ല. ഇത് പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്.

<strong>യുവത്വം നിലനിര്‍ത്താന്‍ എള്ള് കഴിക്കാം</strong>യുവത്വം നിലനിര്‍ത്താന്‍ എള്ള് കഴിക്കാം

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് സൗന്ദര്യസംരക്ഷണത്തിന് ശ്രദ്ധിക്കാം. അതിനായി വെളിച്ചെണ്ണ നല്ലൊരു പ്രകൃതിദത്ത മാര്‍ഗ്ഗമാണ്. എന്നാല്‍ വെളിച്ചെണ്ണയില്‍ ചില കൂട്ടുകള്‍ ചേരുമ്പോള്‍ അത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

എന്നാല്‍ എന്തൊക്കെ കൂട്ടുകളാണ് ആരോഗ്യത്തിനായി വെളിച്ചെണ്ണയില്‍ ചേര്‍ക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ഇത് സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം സഹായിക്കും എന്നും പലര്‍ക്കും അറിയില്ല. സൗന്ദര്യസംരക്ഷണത്തിനായി വെളിച്ചെണ്ണ കൊണ്ട് എങ്ങനെയെല്ലാം സഹായിക്കാം എന്ന് നോക്കാം. അതിലുപരി ആരോഗ്യത്തിന് ഇതെങ്ങനെ സഹായിക്കുന്നു എന്നും നോക്കാം.

കടലമാവ് വെളിച്ചെണ്ണ

കടലമാവ് വെളിച്ചെണ്ണ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. കടലമാവില്‍ അല്‍പം വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിനും ഇത് പ്രായാധിക്യം മൂലം ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മുഖത്തും കഴുത്തിലും പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് സൗന്ദര്യത്തിന് ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പത്ത് മിനിട്ടോളം ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ അത് ചര്‍മ്മം മൃദുവാക്കുന്നതിന് സഹായിക്കുന്നു. ഇത് വെളിച്ചെണ്ണയുടെ സൗന്ദര്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഏത് വിധത്തിലും ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു.

കറ്റാര്‍ വാഴ നീരും വെളിച്ചെണ്ണയും

കറ്റാര്‍ വാഴ നീരും വെളിച്ചെണ്ണയും

കറ്റാര്‍ വാഴ നീരും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതും സൗന്ദര്യസംരക്ഷണത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് മുഖത്തെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തെ ചര്‍മ്മം മൃദുവാക്കുന്നതിനും സഹായിക്കുന്നു. മുഖത്തും കഴുത്തിലും ഉള്ള കറുപ്പിനെ അകറ്റുന്നതിനും ഇത് സഹായിക്കുന്നു. ഇതില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് തന്നെയാണ്.

മഞ്ഞളും വെളിച്ചെണ്ണയും

മഞ്ഞളും വെളിച്ചെണ്ണയും

മഞ്ഞളും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ഉള്ള നിറം നിലനിര്‍ത്തുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അതിന് പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞളും വെളിച്ചെണ്ണയും. ഇത് മുഖക്കുരുവെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും

സൗന്ദര്യസംരക്ഷണത്തില്‍ വെളിച്ചെണ്ണയും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നത് വളരെ ഫലപ്രദമായ ഒന്നാണ്. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇത് തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ചുളിവിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം അയഞ്ഞ് തൂങ്ങിയ അവസ്ഥക്ക് മാറ്റം വരുത്തുന്നതിന് നാരങ്ങ നീരും വെളിച്ചെണ്ണയും സഹായിക്കുന്നു. അതിനെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

 ഓറഞ്ച് തൊലിയും വെളിച്ചെണ്ണയും

ഓറഞ്ച് തൊലിയും വെളിച്ചെണ്ണയും

ഓറഞ്ച് തൊലി പൊടിച്ചത് വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നത് ഇത് മുഖത്തെ ചര്‍മ്മത്തിനെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. വെളിച്ചെണ്ണ തന്നെയാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്ക്. ഏത് ചര്‍മ്മ പ്രശ്‌നത്തിനും വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ വെളിച്ചെണ്ണ ഉത്തരം നല്‍കുന്നു.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്. അല്‍പം മുട്ടയുടെ വെള്ള എടുത്ത് ഇതില്‍ അല്‍പം വെളിച്ചെണ്ണ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മൂക്കിന് ചുറ്റും നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും.

കൈമുട്ടിലെ കറുപ്പകറ്റാന്‍

കൈമുട്ടിലെ കറുപ്പകറ്റാന്‍

കൈമുട്ടിലെ കറുപ്പകറ്റാനും വെളിച്ചെണ്ണ ഉത്തമമാണ്. കുളിക്കുന്നതിന് മുന്‍പം അല്‍പം വെളിച്ചെണ്ണ കൈകാല്‍ മുട്ടുകളില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് ചര്‍മ്മത്തിലെ കറുത്ത നിറം അകറ്റി ചര്‍മ്മത്തിന് നല്ല ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ വളരെ ഉത്തമമായ ഒന്നാണ്.

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍

ചര്‍മ്മത്തിന്റെ വരള്‍ച്ച പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോയ്‌സ്ചുറൈസര്‍. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിനുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റ് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

English summary

beauty tricks with coconut oil

We have listed some beauty benefits of coconut oil, read on to know more about it
Story first published: Tuesday, August 28, 2018, 14:26 [IST]
X
Desktop Bottom Promotion