For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലാക്ക്‌ഹെഡ്‌സ്, കറുപ്പ്:പരിഹാരം ഉരുളക്കിഴങ്ങില്‍

|

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നുണ്ട്. പലപ്പോഴും ഇതെല്ലാം പലവിധത്തില്‍ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ എപ്പോഴും ഏത് പ്രശ്‌നത്തിനും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കണം. കാരണം ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കുന്ന മാറ്റം ചര്‍മ്മത്തിന് എന്നും അനുകൂലമായിരിക്കും.

സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. ചര്‍മ്മത്തിന് നിറം കുറവ്, വരണ്ട ചര്‍മ്മം, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇത്തരം അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ഇതിനെല്ലാം പരിഹാരം കാണാന്‍ ഇനി ഉരുളക്കിഴങ്ങ് മതി. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികളെയെല്ലാം നമുക്ക് പരിഹരിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നത്തിനുള്ള പരിഹാരവും ഉരുളക്കിഴങ്ങില്‍ ഉണ്ട്.

<strong>ഒരുപിടി ഓട്‌സിലുണ്ട് മുടി കൊഴിച്ചിലിന് പരിഹാരം</strong>ഒരുപിടി ഓട്‌സിലുണ്ട് മുടി കൊഴിച്ചിലിന് പരിഹാരം

ഉരുളക്കിഴങ്ങ് നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഉപയോഗിക്കുമ്പോള്‍ എങ്ങനെ ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. നമ്മളെ വലക്കുന്ന പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉരുളക്കിഴങ്ങ്. ഉപയോഗിക്കുന്നത് എങ്ങനെയെല്ലാം എന്ന് നോക്കാം.

പ്രായം കുറക്കണോ?

പ്രായം കുറക്കണോ?

പ്രായാധിക്യം എല്ലാവരേയും അങ്കലാപ്പിലാക്കുന്ന ഒന്നാണ്. അതിനെ മറച്ച് വെക്കാനും പ്രായമാവുന്നതോടെ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് തടയിടുന്നതിനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. അതിനായി ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. ഒരു സ്പൂണ്‍ ഒലീവ് ഓയില്‍, അല്‍പം ഉരുളക്കിഴങ്ങ് നീര് അല്‍പം തൈര് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് യോജിപ്പിച്ച് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും.

പ്രായം കുറക്കണോ?

പ്രായം കുറക്കണോ?

ചുളിവുകളകറ്റി, ഡാര്‍ക്ക് സര്‍ക്കിള്‌സ് ഇല്ലാതാക്കി, ചര്‍മ്മം നല്ല മോയ്‌സ്ചുറൈസിംങ് ആക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന സ്ഥിരം അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഉരുളക്കിഴങ്ങ് നീര്. ഇതോടൊപ്പം ഒലീവ് ഓയില്‍ കൂടി ചേരുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ആരോഗ്യമുള്ള ചര്‍മ്മത്തിന് കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്.

 ചര്‍മ്മത്തിന് നിറം നല്‍കാന്‍

ചര്‍മ്മത്തിന് നിറം നല്‍കാന്‍

പലരേയും അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ചര്‍മ്മത്തിന്റെ നിറം കുറവ്. നിറം കുറയുന്നത് പല കാരണങ്ങള്‍ കൊണ്ടും ആവാം. ചിലപ്പോള്‍ നിങ്ങള്‍ക്ക് ജന്മനാ തന്നെ നിറം കുറവായിരിക്കും. എന്നാല്‍ ചിലര്‍ക്കാകട്ടെ പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന്റെ നിറം നഷ്ടപ്പെടാം. ഇതിനെല്ലാം പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. നാരങ്ങ നീരില്‍ അല്‍പം ഉരുളക്കിഴങ്ങ് നീര് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇതെല്ലാം പല വിധത്തില്‍ ചര്‍മ്മത്തിന് സഹായിക്കുന്നതാണ്.

ചര്‍മ്മത്തിലെ സുഷിരങ്ങള്‍

ചര്‍മ്മത്തിലെ സുഷിരങ്ങള്‍

പലരിലും പ്രായമാകുന്നതോടെയാണ് ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നത്. കവിളിനിരുവശത്തും ചര്‍മ്മത്തില്‍ സുഷിരങ്ങള്‍ ഉള്ളതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉരുളക്കിഴങ്ങ് നീര്. അല്‍പം ബേക്കിംഗ് സോഡ ഉരുളക്കിഴങ്ങ് നീരില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഈ മിശ്രിതം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും ഇത് പരിഹാരം നല്‍കുന്നു.

 വീങ്ങിയിരിക്കുന്ന കണ്ണുകള്‍

വീങ്ങിയിരിക്കുന്ന കണ്ണുകള്‍

മുഖത്ത് പലപ്പോഴും ഏറ്റവും ആകര്‍ഷകമായി തോന്നുന്നത് എന്തുകൊണ്ടും കണ്ണുകളാണ്. എന്നാല്‍ എപ്പോഴും ഉറക്കച്ചടവോടെയുള്ള വീര്‍ത്ത കണ്ണുകള്‍ സൗന്ദര്യത്തിനുണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് ഉരുളക്കിഴങ്ങ് നീര് ധാരാളമാണ്. കാരണം അല്‍പം ഉരുളക്കിഴങ്ങ് നീര് അല്‍പം കുക്കുമ്പര്‍ ജ്യൂസ് എന്നിവ മിക്‌സ് ചെയ്ത് ഇത് കണ്ണിനു ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് ക്ഷീണിച്ച കണ്ണുകള്‍ക്ക് വളരെയധികം പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മാത്രമല്ല കണ്ണിലെ വീക്കത്തിനും ഇത് പരിഹാരം കാണുന്നു.

ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്താന്‍

ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്താന്‍

ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉരുളക്കിഴങ്ങ് നീരും, നാരങ്ങ നീരും മുള്‍ട്ടാണി മിട്ടിയും. ഇത് മൂന്നും നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ഉള്ള നിറം നിലനിര്‍ത്തുകയും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും നല്ലതാണ്.

മുടി സംരക്ഷണത്തിന്

മുടി സംരക്ഷണത്തിന്

മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുക എന്നത് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്‌നം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും ഉരുളക്കിഴങ്ങ് നീര്. ഇതിനായി അല്‍പം ഉരുളക്കിഴങ്ങ് നീരും അതില്‍ അല്‍പം കറ്റാര്‍ വാഴ നീരും മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും ഒരു പോലെ വര്‍ദ്ധിപ്പിക്കുന്നു.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. അതിന് പരിഹാരം കാണുന്നതിനായി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഉരുളക്കിളഴങ്ങും ഒട്ടും പുറകിലല്ല. അതുകൊണ്ട് തന്നെ ഉരുളക്കിഴങ്ങ് നീര്, തേന്‍, മുട്ടയുടെ വെള്ള എന്നിവ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതി പോലെ തേച്ച് പിടിപ്പിക്കണം. പത്ത് മിനിട്ടോളം മസ്സാജ് ചെയ്ത ശേഷം ഇത് മുടിയില്‍ നിന്നും കഴുകിക്കളയണം. അതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്. ഇതെല്ലാം മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

English summary

Beauty recipe of potato juice for skin and hair

We have listed some beauty recipe of potato juice for skin and hair care, read on.
Story first published: Tuesday, August 14, 2018, 11:07 [IST]
X
Desktop Bottom Promotion