For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാഴ്ച ബേക്കിംഗ്‌സോഡ കൊണ്ട് മുഖം മസ്സാജ് ചെയ്യൂ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്

|

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. കറുത്ത കുത്തുകള്‍,ബ്ലാക്ക്‌ഹെഡ്‌സ്, മുഖത്തെ നിറം, മുഖക്കുരു തുടങ്ങി നിരവധി തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ വേറേയും. എന്നാല്‍ ഇനി മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

തേന്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ചാല്‍തേന്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ചാല്‍

ബേക്കിംഗ് സോഡ,തക്കാളി നീര് എന്നിവയെല്ലാം ഇത്തരത്തില്‍ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നവയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിയായാണ് ലഭിക്കുന്നത്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് എല്ലാ അര്‍ത്ഥത്തിലും സൗന്ദര്യസംരക്ഷണം എളുപ്പമാക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും കണ്ണും പൂട്ടി ചെയ്യാവുന്നതാണ് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍. സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ഇനി പറയുന്ന വസ്തുക്കള്‍ ഉപയോഗിക്കാന്‍ കഴിയും എന്ന് നോക്കാം.

ഐസ്

ഐസ്

ചര്‍മ്മത്തില്‍ തുറന്ന് കിടക്കുന്ന സുഷിരങ്ങള്‍ പലപ്പോഴും ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തില്‍ രക്തയോട്ടം കൃത്യമാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഐസ്. ഐസ് കൊണ്ട് ചര്‍മ്മത്തില്‍ മസ്സാജ് ചെയ്യുന്നത് പത്ത്‌ ‌സെക്കന്റ് നേരത്തേക്കെങ്കിലും ശ്രദ്ധിക്കുക. ഇത് തുറന്ന സുഷിരങ്ങളെ എല്ലാം അടക്കുന്നതിന് സഹായിക്കുന്നു,

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കേണ്ട ഒന്നാണ് ബേക്കിംഗ് സോഡ. ഇത് ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു തുടങ്ങിയവയെ എല്ലാം ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നല്‍കുന്നതിനും സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്തും മൂക്കിലും നല്ലതു പോലെ മസ്സാജ് ചെയ്യുക.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാവുന്നതാണ്. ഇത് മുഖത്ത് തേക്കുന്നത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നാല്‍ അല്‍പം പഞ്ഞിയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും മുഖക്കുരുവും ഇല്ലാതാക്കുന്നു.

തക്കാളി നീര്

തക്കാളി നീര്

തക്കാളി നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇതിലുള്ള ലിക്കോപ്പൈന്‍ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ചര്‍മ പ്രശ്‌നങ്ങളെ പരിഹരിക്കുന്നത്. മൂന്നോ നാലോ തുള്ളി നാരങ്ങ നീര് കൂടി ഇതിനോടൊപ്പം ചേരുമ്പോള്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

 തേന്‍

തേന്‍

ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതിലുള്ള പൊട്ടാസ്യം ചര്‍മ്മത്തിനെ മൃദുവാക്കുന്നതിന് സഹായിക്കുന്നു. മുഖത്ത് തേന്‍ തേച്ച് പത്ത്‌

മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

 ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ കൊണ്ടും സൗന്ദര്യ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാവുന്നതാണ്. അല്‍പം ബദാം ഓയില്‍ മുഖത്ത് കിടക്കുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ അര്‍ത്ഥത്തിലും മുഖത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.

ആവി പിടിക്കുക

ആവി പിടിക്കുക

ആവി പിടിക്കുന്നത് മുഖത്തെ കറുത്ത കുത്തുകളും ബ്ലാക്ക് ഹെഡ്‌സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിക്കുന്നതിനു മുന്‍പ് ആവി പിടിച്ചാല്‍ മതി.

നാരങ്ങ നീര്

നാരങ്ങ നീര്

ചര്‍മ്മത്തിലെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. എന്നാല്‍ സെന്‍സിറ്റീവ് ചര്‍മം ഉള്ളവര്‍ നാരങ്ങ നീര് മുഖത്ത് തേക്കുമ്പോള്‍ അല്‍പംശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മ്മത്തിന് തിളക്കവും മാര്‍ദ്ദവവും നല്‍കാന്‍ സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീര് എന്നും രാത്രി കിടക്കാന്‍ നേരം മുഖത്ത് തേച്ച് പിടിപ്പിച്ച് കിടക്കുക. ഇത് മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറ്റി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

കടലമാവ്

കടലമാവ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കടലമാവ്. കടലമാവ് തേക്കുമ്പോള്‍ അത് അനാവശ്യ രോമത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

English summary

beauty benefits of lemon and baking soda mask

face mask is clear your face. Try lemon and baking soda face mask for skin care at home.
X
Desktop Bottom Promotion