For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാം ഒരുപിടി മതി പല പ്രശ്‌നങ്ങള്‍ക്കും

|

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ചര്‍മ്മത്തിന് വില്ലനാവുന്ന ഈ അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നുണ്ട്. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ചര്‍മ്മത്തിന്റെ വരള്‍ച്ച, മുടി കൊഴിച്ചില്‍, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍, നിറം കുറവ് എന്നിവയെല്ലാം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ ഇതിനെല്ലാം ഇന്ന് പരിഹാരം മാര്‍ക്കറ്റില്‍ ഉണ്ടെങ്കിലും ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ബദാം. അതുകൊണ്ട് തന്നെ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാം.

ബദാം പല വിധത്തിലാണ് സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നത്. ചര്‍മ്മത്തിന് ഏത് വിധത്തിലെല്ലാം പ്രതിസന്ധികള്‍ ഉണ്ടാക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കുന്ന കാര്യത്തിലും മുന്നിലാണ് ബദാം. അകാല വാര്‍ദ്ധക്യം, ചര്‍മ്മത്തിന്റെ തിളക്കം, ആരോഗ്യസംരക്ഷണം, മുടിയുടെ ആരോഗ്യം എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ബദാം.

<strong>Most read: ഷാമ്പൂവിലെ ഉപ്പിന്റെ കളി,മുടി വളരാന്‍ ഉത്തമം</strong>Most read: ഷാമ്പൂവിലെ ഉപ്പിന്റെ കളി,മുടി വളരാന്‍ ഉത്തമം

ഏതൊക്കെ രീതിയില്‍ ബദാം നമുക്ക് ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം. സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയിലും ആരോഗ്യത്തിന് മികച്ച ഗുണങ്ങളാണ് ബദാം നല്‍കുന്നത്. ബദാമിലൂടെ നമുക്ക് പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഏത് ചര്‍മ്മത്തിനും പ്രതിസന്ധികളില്ലാതെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു ബദാം.

തിളക്കം വര്‍ദ്ധിപ്പിക്കാന്‍

തിളക്കം വര്‍ദ്ധിപ്പിക്കാന്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു ബദാം. ഇതിലുള്ള പ്രോട്ടീനും വിറ്റാമിനും സൗന്ദര്യത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പല ചര്‍മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ മികച്ച ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ബദാം കുതിര്‍ത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു. എന്നും ഒരു പിടി ബദാം എടുത്ത് അത് കുതിര്‍ത്ത് കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. ഇതോടൊപ്പം സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നിലാണ്.

 പ്രായം കുറക്കാന്‍

പ്രായം കുറക്കാന്‍

പ്രായമാകുന്നത് എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ.് ഏത് ചര്‍മ പ്രതിസന്ധികള്‍ക്കും മേലെ നില്‍ക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ബദാം ശീലമാക്കാം. ബദാം പൊടിച്ച് പാലില്‍ കലക്കി കഴിക്കുന്നത് ശീലമാക്കുക. ഇത് അകാല വാര്‍ദ്ധക്യത്തെ തടയുന്നു. മാത്രമല്ല വാര്‍ദ്ധക്യം മൂലം മുഖത്തുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാം. ബദാം പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്നു.

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

എപ്പോഴും ക്ഷീണിച്ച് തളര്‍ന്ന് ഇരിക്കുന്നത് പലരേയും അപകടത്തിലാക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം നല്‍കുന്നതിനും ഊര്‍ജ്ജത്തിനും നമുക്ക് ബദാം ശീലമാക്കാം. ബദാം ഉപയോഗിക്കുന്നതിലൂടെ അത് സൗന്ദര്യത്തിന് സഹായിക്കുന്നു. പല വിധത്തിലാണ് ആരോഗ്യത്തിനനും സൗന്ദര്യത്തിനും വില്ലനാവുന്ന ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് ബദാം ഉപയോഗിക്കുന്നത്. ഊര്‍ജ്ജത്തിന്റെ കലവറയാണ് ബദാം. സ്ഥിരമായി കഴിക്കുന്നത് കൊണ്ട് തന്നെ ഇത് ഊര്‍ജ്ജം നിങ്ങളില്‍ നിറക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ബദാം തന്നെ മുന്നില്‍.

 നിറവും തിളക്കവും

നിറവും തിളക്കവും

എല്ലാവരുടേയും ചര്‍മ്മത്തിന് ഒരു സ്വാഭാവിക നിറമുണ്ട്. ഇത് വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമിക്കും മുന്‍പ് ആ നിറത്തെ തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രവര്‍ത്തിക്കണം. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം നല്‍കി നമ്മുടെ സ്വാഭാവിക നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ബദാം. വിറ്റാമിന്‍ ഇയുടെ കലവറയാണ് ബദാം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ മുന്നിലാണ്. പ്രായമേറുമ്പോഴുണ്ടാവുന്ന ചുളിവുകളെ ഇല്ലാതാക്കാനും ആരോഗ്യമുള്ള ചര്‍മ്മത്തിനും ബദാം സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് ഇനി ബദാം ഒരു പിടി ദിവസവും കഴിക്കാവുന്നതാണ്.

 മുഖത്ത് തേക്കാം

മുഖത്ത് തേക്കാം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലാത്തവര്‍ക്ക് പോലും ബദാം ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അരച്ച് ബദാം തേക്കുന്നതും നല്ലതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. മുഖത്തിന് തിളക്കം മാത്രമല്ല അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിനും ബദാം സഹായിക്കുന്നു. ഇത് കണ്ണിനു താഴെയുള്ള കറുത്ത പാടിന് പരിഹാരം നല്‍കി മുഖത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഉറക്കമൊഴിക്കുന്നവര്‍ക്കാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. അതിന് പരിഹാരം കാണുന്നതിന് ബദാം സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ബദാം ഉത്തമമാണ്.

 പാലില്‍ കുതിര്‍ത്ത്

പാലില്‍ കുതിര്‍ത്ത്

ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ് ബദാം പാലില്‍ കുതിര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ബദാം ദിവസവും പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന് ഇല്സാതികത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യ കാര്യത്തില്‍ ബദാം ഇത്രത്തോളം സഹായിക്കുന്നത്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.

 ഒതുങ്ങിയ ശരീരം

ഒതുങ്ങിയ ശരീരം

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബദാം. ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഒതുങ്ങിയ ശരീരമാണ് മറ്റൊന്ന്. ഒതുങ്ങിയ ശരീരം ലഭിക്കാന്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ അഞ്ച് ബദാം കുതിര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് നല്ല ഒതുങ്ങിയ ശരീരം ലഭിക്കുന്നതിന് കാരണമാകുന്നു.

English summary

beauty benefits of eating almond daily

here are some beauty benefits of almond for skin and hair, read on to know more about it
X
Desktop Bottom Promotion