For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിവേപ്പിലയിലില്ലാത്ത പ്രതിവിധിയില്ല

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. നിറം കുറവ്, വരണ്ട ചര്‍മ്മം, ചര്‍മ്മത്തിന്റെ തിളക്കം നഷ്ടമാവുന്നത്, മുടിയുടെ അറ്റം പിളരുന്നത്, താരന്‍ എന്നിവയെല്ലം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി തന്നെയാണ്. ഇതിന് പരിഹാരം കാണാന്‍ പലപ്പോഴും ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി വെറും കറിവേപ്പില മതി.

കറിവേപ്പില കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാം.
കറിവേപ്പില കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില. ഏത് സൗന്ദര്യ പ്രശ്‌നത്തിനും ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. കറിയില്‍ കറിവേപ്പില ഇടുമ്പോള്‍ അത് പലപ്പോഴും എടുത്ത് കളയു്ന്നവരാണ് മിക്കവരും.

ചര്‍മ്മത്തിലെ ചുളിവിന് പരിഹാരമായി ഒറ്റമൂലികള്‍ചര്‍മ്മത്തിലെ ചുളിവിന് പരിഹാരമായി ഒറ്റമൂലികള്‍

എന്നാല്‍ ഇനി ഇത് ഒരു നല്ല ശീലമല്ല. കാരണം ഇത് ആരോഗ്യത്തിന്റെ കലവറയാണ് എന്നത് തന്നെ കാര്യം. അതുകൊണ്ട് തന്നെ കറിവേപ്പില എങ്ങനെയെല്ലാം നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം

സൗന്ദര്യസംരക്ഷണത്തില്‍ എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് നിറം കുറയുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറിവേപ്പില. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറിവേപ്പില. കറിവേപ്പിലയും തൈരും മിക്സ് ചെയ്ത് മുഖത്തും ചര്‍മ്മത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു.

ചുണങ്ങിന് പരിഹാരം

ചുണങ്ങിന് പരിഹാരം

ചുണങ്ങിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറിവേപ്പില.ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ മാറ്റാന്‍ മാത്രമല്ല മുറിവുകളും പൊള്ളലുകളും, കീടങ്ങളുടെ കടിയും മറ്റും ഭേദമാക്കാനും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില പാലിനൊപ്പം തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഒരു കോട്ടണ്‍ ബോള്‍ ഇതില്‍ മുക്കി പ്രശ്നമുള്ളിടത്ത് തേയ്ക്കുക. ഇത് ചുണങ്ങിനേയും കീടങ്ങളുടെ കടിയേറ്റ പാടിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്.

താരന്‍

താരന്‍

താരന് പരിഹാരം കാണാന്‍ സഹായിക്കുന്നു കറിവേപ്പില. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. കേശസംരക്ഷണത്തില്‍ താരന്‍ ഒരു സാധാരണ പ്രശ്നമാണെങ്കില്‍ പോലും അത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. എന്നാല്‍ ഇതില്‍ നിന്ന് മുക്തി നേടുക എളുപ്പമല്ല. തിളപ്പിച്ച പാലും കറിവേപ്പില അരച്ചതും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുക്കിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്‍കും.

 മുഖക്കുരു പാട് മാറ്റാന്‍

മുഖക്കുരു പാട് മാറ്റാന്‍

മുഖക്കുരുവിന്റെ പാടുകള്‍ പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തില്‍ അലോസരമുണ്ടാക്കുന്നത്. അതിന് പരിഹാരം കാണാന്‍ ഇനി വെറും കറിവേപ്പില മതി. മുഖക്കുരുവിന്റെ ഒരു അടയാളം പോലും ഇല്ലാതാക്കി ചര്‍മ്മം ക്ലിയറാക്കാന്‍ അത് സഹായിക്കുന്നു. കറിവേപ്പിലയും ഏതാനും തുള്ളി നാരങ്ങനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരുവുള്ള ഭാഗത്ത് തേയ്ക്കുക. 10-12 മിനുട്ടിന് ശേഷം നന്നായി കഴുകുക.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില ഉപയോഗിക്കുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖക്കുരു ഭേദമാക്കാന്‍ ഉപയോഗിക്കാം. ഇത് തേച്ച് ഉണങ്ങിയ ശേഷം കഴുകിക്കളയുക. പെട്ടെന്ന് മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.

 മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതാണ് എല്ലാവരേയും അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇനി കറിവേപ്പില എണ്ണ. കറിവേപ്പിലയിട്ട് തിളപ്പിച്ച എണ്ണ കൊണ്ട് മുടിയില്‍ മസ്സാജ് ചെയ്യുക. ഇത് മുടിയുടെ അറ്റ ംപിളരുന്നതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പെട്ടെന്നുള്ള ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കറിവേപ്പില എണ്ണക്ക് കഴിയുന്നു.

 വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറിവേപ്പില. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല മിനുസവും തിളക്കവും ല്‍കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളുടേയും ആധാരം പലപ്പോഴും വരണ്ട ചര്‍മ്മമാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടിവളരാന്‍

മുടിവളരാന്‍

കേശസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ച ഫലം നല്‍കുന്ന ഒന്നാണ്. എന്നാല്‍ കേശസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. വെളിച്ചണ്ണയില്‍ കറിവേപ്പില ചേര്‍ത്ത് തിളപ്പിക്കുക. തണുത്ത ശേഷം എല്ലാ ദിവസവും രാത്രി ഇതുപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക. ഇത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് സഹായിക്കുന്നു.

 ചര്‍മ്മത്തില്‍ ചുളിവുകളോ

ചര്‍മ്മത്തില്‍ ചുളിവുകളോ

ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നത് പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറിവേപ്പില. ഉണങ്ങിപ്പൊടിച്ച കറിവേപ്പില മുള്‍ട്ടാണി മിട്ടിയും ഏതാനും തുള്ളി റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും ശരീരത്തിലും തേയ്ക്കുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇത് മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചുളിവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

beauty benefits of curry leaves for skin and hair

here are some beauty benefits of curry leaves foe hair and skin, take a look.
X
Desktop Bottom Promotion