For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന് തിളക്കമെന്ന ഉറപ്പില്‍ തൈരും തേനും

|

ചര്‍മസംരക്ഷണം എന്ന് പറയുന്നത് ഒരു ചില്ലറക്കാര്യം അല്ല. അതുകൊണ്ട് തന്നെ ചര്‍മസംരക്ഷണത്തിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില്‍ പലരും. വിപണിയില്‍ ഇന്ന് മുഖം വെളുപ്പിക്കുന്നതിനും ചുളിവകറ്റുന്നതിനും എന്ന് വേണ്ട പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ ഇതിന്റെയെല്ലാം വിശ്വാസ്യത എത്രത്തോളം എന്നത് പലപ്പോഴും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഏത് സൗന്ദര്യസംരക്ഷണത്തിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

അല്ലെങ്കില്‍ അത് പലപ്പോഴും വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ചര്‍മസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്നത് നിറം കുറവ്, മുഖത്തെ പാടുകള്‍ എന്നിവയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം.

ചര്‍മ്മത്തിന്റെ പല കാര്യത്തിലും നമ്മള്‍ ശ്രദ്ധിക്കുന്നത് പലപ്പോഴും ചര്‍മ്മത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്നത് നമ്മള്‍ ആദ്യം കണ്ടെത്തണം. തൈരും തേനും ഇത്തരത്തില്‍ ഏത് ചര്‍മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Most read: നാരങ്ങ നീരിലൊതുങ്ങും ഈ പ്രശ്‌നങ്ങളെല്ലാംMost read: നാരങ്ങ നീരിലൊതുങ്ങും ഈ പ്രശ്‌നങ്ങളെല്ലാം

പല വിധത്തിലുള്ള സൗന്ദര്യപ്രതിസന്ധിയും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. തൈരും തേനും മുഖത്ത് തേക്കുമ്പോള്‍ എന്തൊക്കെ ഗുണങ്ങള്‍ ചര്‍മ്മത്തിന് ഉണ്ടാവുന്നു എന്ന് നോക്കാം.

 നല്ല മോയ്‌സ്ചുറൈസര്‍

നല്ല മോയ്‌സ്ചുറൈസര്‍

മൂന്ന് സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ തേനും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് പത്ത് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകണം. ഇത് ചെയ്യുന്നത് ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് ആയി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതിലുപരി ചര്‍മ്മത്തിലെ ഊര്‍പ്പം നിലനിര്‍ത്തി ചര്‍മ്മത്തെ കൂടുതല്‍ സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു.

 തിളക്കം നല്‍കുന്നതിന്

തിളക്കം നല്‍കുന്നതിന്

ഒരിക്കലും ചര്‍മ്മത്തിന്റെ ഉള്ള നിറത്തേക്കാള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ പറ്റില്ല. എന്നാല്‍ ഉള്ള നിറത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ കഴിയുന്നു. ചര്‍മ്മത്തിന്റെ തിളക്കത്തിനായി ഇനി അല്‍പം തൈരും തേനും മിക്‌സ് ചെയ്ത് പുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ പൂര്‍ണ അഴുക്കിനെ ഇല്ലാതാക്കി നല്ല ഉന്‍മേഷമുള്ള ചര്‍മ്മം ലഭിക്കുന്നതിന് സഹായിക്കുന്നു.

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

ചര്‍മ്മത്തില്‍ എന്ത് ചെയ്തിട്ടും പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പലപ്പോഴും പ്രധാന കാരണം എന്ന് പറയുന്നത് മൃതകോശങ്ങള്‍ ആയിരിക്കും. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേനും തൈരും. ഇത് രണ്ടും മിക്‌സ് ചെയ്ത് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തില്‍ നല്ല ആരോഗ്യം നല്‍കുന്നു.

കണ്ണിന് താഴെയുള്ള കറുപ്പ്

കണ്ണിന് താഴെയുള്ള കറുപ്പ്

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കണ്ണിനു താഴെയുള്ള കറുപ്പ്. ഇതിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തൈരും തേനും. ഇത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളഞ്ഞാല്‍ മതി. ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം നല്‍കി കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ്മത്തിനുണ്ടാവുന്ന അവസ്ഥകള്‍ക്കെല്ലാം ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യം അകറ്റാന്‍

അകാല വാര്‍ദ്ധക്യം അകറ്റാന്‍

വാര്‍ദ്ധക്യം നമ്മളെ പിടിമുറുക്കാന്‍ തുടങ്ങി എന്ന് ആദ്യം മനസ്സിലാക്കുന്നത് ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കാന്‍ ആണ് ആദ്യം നമ്മള്‍ ശ്രമിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്നത്. തൈരും തേനും വാര്‍ദ്ധക്യസംബന്ധമായുണ്ടാവുന്ന പ്രതിസന്ധികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തൈരും തേനും.

Most read:അനാവശ്യ മറുക്, അരിമ്പാറ എല്ലാത്തിനും ഒറ്റമൂലി ഇതാMost read:അനാവശ്യ മറുക്, അരിമ്പാറ എല്ലാത്തിനും ഒറ്റമൂലി ഇതാ

ചര്‍മ്മത്തിലെ അസ്വസ്ഥത

ചര്‍മ്മത്തിലെ അസ്വസ്ഥത

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നവര്‍ക്ക് ഏറ്റവും അധികം വില്ലനാവുന്ന ചില അണുബാധകള്‍ ഉണ്ട്. അതിനെ പരിഹരിക്കുന്നതിനും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ അണുബാധ ഉള്ള സ്ഥലത്ത് ഈ മിശ്രിതം തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

സണ്‍ബേണ്‍

സണ്‍ബേണ്‍

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന സണ്‍ബേണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തൈര്. ഇതിലുള്ള വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയെല്ലാം ചര്‍മ്മത്തിലുണ്ടാവുന്ന പാടുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്.

 ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

പലപ്പോഴും ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര്. തൈര് കൊണ്ട് നമുക്ക് പല സൗന്ദര്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാം. ബ്ലാക്ക്‌ഹെഡ്‌സ് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ഇത് ചര്‍മ്മത്തിന്റെ ഉള്ള ഭംഗിയേയും കൂടി നശിപ്പിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തൈര് തേന്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രതിസന്ധികളെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

English summary

beauty benefits of curd and honey mix

We have listed some beauty benefits of curd and honey mix, read on to know more.
X
Desktop Bottom Promotion