Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
പ്രായം കുറയ്ക്കാന്‍ രാത്രി വെണ്ടയ്ക്ക മസാജ്
പ്രായം കുറയ്ക്കാന്‍ രാത്രി വെണ്ടയ്ക്ക മസാജ്
ആരോഗ്യത്തിന് സഹായിക്കുന്ന പല ഭക്ഷണ വസ്തുക്കളും സൗന്ദര്യത്തിനും സഹായിക്കുന്നവയാണ്. തികച്ചും പ്രകൃതിദത്ത വസ്തുക്കളാണ് ഇവ പലതും. അടുക്കളയിലെ മസാല മുതല്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും വരെ ഇത്തരത്തില്‍ സൗന്ദര്യപരമായ പല ഗുണങ്ങളും നല്കുന്നവയുമാണ്.
പലപ്പോഴും പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും സഹായിക്കുന്നവയാണ് അടുക്കളയിലെ പച്ചക്കറികള്‍. ഇവയിലെ പോഷകങ്ങള്‍ ശരീരത്തിന് മാത്രമല്ല, മുഖത്തിനും സൗന്ദര്യപരമായ ഗുണങ്ങള്‍ നല്കുന്നവ തന്നെയാണ്.
ഇവയില്‍ ഒന്നാണ് വെണ്ടയ്ക്ക.കലോറി തീരെക്കുറഞ്ഞ ഈ ഭക്ഷണം വയറിനും ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്കുമെല്ലാം ഏറെ നല്ലതാണ്.സിഫിലിസ്, ഗൊണേറിയ തുടങ്ങിയ ലൈംഗികജന്യ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
വെണ്ടയ്ക്ക ആരോഗ്യത്തിനു നല്ലതാണെങ്കിലും സൗന്ദര്യത്തിന് ഇത് ഗുണകമാകുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയം കാണും. ഇത് അറിയണമെന്നുമില്ല.
എന്നാല്‍ മുഖ സൗന്ദര്യത്തിന് ചേരുന്ന നല്ലൊന്നാന്തരം പച്ചക്കറിയാണ് വെണ്ടയ്ക്ക്. ഇതിലെ വൈറ്റമിന്‍ സി, നാരുകള്‍ എന്നിവ ചര്‍മപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്.ഇതുപയോഗിച്ച് അടുപ്പിച്ച് ഒരു മാസം മുഖത്തു മസാജ് ചെയ്താല്‍ പല ഗുണങ്ങളും ലഭിയ്ക്കും. രാത്രി കിടക്കാന്‍ നേരം ഇത് മുറിച്ച് മുഖത്ത് 10 മിനിറ്റു നേരം മസാജ് ചെയ്ത ശേഷം രാവിലെ കഴുകാം. ഗുണങ്ങള്‍ പലതാണ്. നല്ലൊന്നാന്തരം നൈറ്റ് ക്രീമായ ഇത് ചര്‍മത്തിനു നല്കുന്ന ഗുണങ്ങള്‍ പലതാണ്.
അടുപ്പിച്ച് രാത്രി കിടക്കാന്‍ നേരം മുഖത്തു മസാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ

ചര്‍മത്തിന് ചെറുപ്പം
ചര്‍മത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കാനുളള നല്ലൊരു വഴിയാണ് വെണ്ടയ്ക്ക മസാജ്. ഇതില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതാണ് ചര്‍മത്തിന്റെ ചെറുപ്പത്തിനു ഗുണകരമാകുന്നത്. ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനുളള നല്ലൊന്നാന്തരം വഴിയാണ് ഇത്. ഇത് ചര്‍മകോശങ്ങള്‍ക്കുണ്ടാകുന്ന നാശവും തടയുന്നു. ഇതു വഴിയും ചര്‍മാരോഗ്യത്തിന് ഏറെ നല്ലതാണ്.

ചര്‍മത്തിന് ഈര്‍പ്പം
ചര്‍മത്തിന് ഈര്‍പ്പം നല്കുന്ന ഒന്നാണ് വെണ്ടയക്ക. ഇതിന്റെ കൊഴുപ്പാണ് ഇതിനു സഹായിക്കുന്നത്. ഇത് ചര്‍മകോശങ്ങളില്‍ ഇറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്കുന്നു. ഇതുവഴി മുഖത്തു ചുളിവുകള്‍ വീഴുന്നതു തടയും. ചര്‍മം അയഞ്ഞു തൂങ്ങാതെ കോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കാനും ഇത് ഏറെ നല്ലതാണ്.

ചര്‍മത്തിലുണ്ടാകുന്ന പിഗ്മെന്റേഷന്
ചര്‍മത്തിലുണ്ടാകുന്ന പിഗ്മെന്റേഷന് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് ഇത്. ഇതിലെ ന്യുട്രിയന്റുകളാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ചര്‍മത്തിലെ കുത്തുകളും കറുത്ത പാടും കരുവാളിപ്പുമെല്ലാം മാറാന്‍ ഇത് ഏറെ നല്ലതാണ്.

മുഖക്കുരു
ശരീരത്തിന്റെയും ദഹന വ്യവസ്ഥയുടേയും ആരോഗ്യമാണ് ചര്‍മത്തിന്റെയും ആരോഗ്യം. ദഹന പ്രശ്നങ്ങളെങ്കില്‍ ചര്‍മത്തില്‍ മുഖക്കുരുവും ഇതു പോലെയുളള പ്രശ്നങ്ങളും സ്വാഭാവികമാണ്. ഇതിനുളള നല്ലൊന്നാന്തരം പ്രതിവിധിയാണ് വെണ്ടയ്ക്ക. ഇതിലെ ഡയറ്റെറി ഫൈബര്‍ ദഹനത്തെ സഹായിക്കുന്നതു കൊണ്ടു തന്നെ ചര്‍മ പ്രശ്നങ്ങളേയും അകറ്റുന്നു.

വരണ്ട ചര്‍മത്തിനുള്ള
വരണ്ട ചര്‍മത്തിനുള്ള ഏറ്റവും മികച്ചൊരു പരിഹാരമാണ് വെണ്ടയ്ക്ക. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്കുന്നു. രാത്രിയില്‍ മുഖ ചര്‍മം വരളാതെ ഇരിയ്ക്കാനുളള നല്ലൊരു വഴിയാണ് വെണ്ടയ്ക്ക കൊണ്ട കിടക്കാന്‍ നേരം മുഖം മസാജ് ചെയ്യുന്നത്. ഇതിലെ സ്വാഭാവിക ഈര്‍പ്പം ചര്‍മത്തിനും ഈര്‍പ്പം നല്കുന്ന ഒന്നാണ്.

മുഖത്തിന് തുടിപ്പും മൃദുത്വവും
മുഖത്തിന് തുടിപ്പും മൃദുത്വവും നല്കാന് ഏറെ നല്ലതാണ് ഇത്. പ്രത്യേകിച്ചും വരണ്ട ചര്‍മമുളളവര്‍ക്ക്. മുഖം തിളങ്ങാനും ഇത് ഏറെ നല്ലതാണ്.
വെണ്ടയ്ക്ക മുഖത്തിന് സ്വാഭാവികമായി ഇത്തരം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ദിവസവുമുള്ള വെണ്ടയ്ക്ക മസാജ് ഇത്തരം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.

അടുപ്പിച്ച് ഇത ചെയ്യുന്നത്
അടുപ്പിച്ച് ഇത ചെയ്യുന്നത് മുഖത്തുണ്ടാകുന്ന കലകള്‍ക്കും കരുവാളിപ്പിനുമെല്ലാം നല്ലൊരു പരിഹാരമാണ്. ഇതിലെ വൈറ്റമിനുകള്‍ ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയാണ് ഈ ഗുണം നല്‍കുന്നത്.



Click it and Unblock the Notifications