Latest Updates
-
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം
മുഖത്തു ദിവസവും വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യൂ
മുഖത്തു ദിവസവും വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യൂ
സൗന്ദര്യത്തിന് സഹായിക്കുന്ന വഴികള്‍ ധാരാളമുണ്ട്. ഇതില്‍ സ്വഭാവിക സൗന്ദര്യ സംരക്ഷണ വഴികളാണ് കൂടുതല്‍ ഗുണം നല്‍കുകയെന്ന കാര്യത്തില്‍ സംശയം വേണ്ട.
ബ്യൂട്ടിപാര്‍ലറുകളും മറ്റും ഉയര്‍ന്നു വരുന്നതിനു മുന്‍പു തന്നെ തികച്ചും സ്വാഭാവിക വഴികളാല്‍ സൗന്ദര്യം കാത്തിരുന്ന ഒരു മുന്‍തലമുറ ഇവിടെയുണ്ടായിരുന്നു. അവരുടെ ഇത്തരം സൗന്ദര്യ സംരക്ഷണ വഴികളില്‍ പ്രധാനപ്പെട്ട ഒരു ചേരുവയായിരുന്നു വെളിച്ചെണ്ണ. അതും നല്ല ശുദ്ധമായ, കലര്‍പ്പില്ലാത്ത വെളിച്ചെണ്ണ
വെളിച്ചെണ്ണയ്ക്ക് ആരോഗ്യ പരമായ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതല്ലാതെ സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളും ധാരാളമുണ്ട്. ഇതിലെ ലോറിക് ആസിഡും നല്ല കൊഴുപ്പുമെല്ലാം സൗന്ദര്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്.വെളിച്ചണ്ണയില്‍ ധാരാളം ആന്റിഓക്‌സിഡന്‍സ് അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ ഇതിന് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും , നിറം നല്‍കാനും കഴിയും.വെളിച്ചണ്ണയില്‍ ബാക്ടീരിയകളെയും , ഫംഗസുകളെയും , വിഷാണുക്കളെയും നശിപ്പിക്കാനുമുള്ള ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചര്‍മ്മത്തില്‍ അടിഞ്ഞരിക്കുന്ന മാലിന്യങ്ങളെ നീക്കുന്നു. ഒപ്പം കേടു സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി മുഖത്തിന് തിളക്കവും മൃതുത്വവും നല്‍കുന്നു.
ദിവസവും അല്‍പം വെളിച്ചെണ്ണയെടുത്ത് മുഖത്തു പുരട്ടി നോക്കൂ. നിങ്ങള്‍ പോലും അദ്ഭുതപ്പെടുന്ന പല സൗന്ദര്യ ഗുണങ്ങളും ചര്‍മത്തിന് ലഭിയ്ക്കുംവെളിച്ചെണ്ണ പുരട്ടിയ ശേഷം വെയിലത്തു പോകരുത്. ഇത് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുമായി പ്രവര്‍ത്തിച്ച് കൂടുതല്‍ മെലാനിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് ചര്‍മം കറുക്കാന്‍ ഇടയാക്കും.നല്ല ശുദ്ധമായ വെളിച്ചെണ്ണ തന്നെ ഉപയോഗിയ്ക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കലര്‍പ്പുള്ളവ പ്രയോജനം നല്‍കില്ല.

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്
വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലേയ്ക്ക് എളുപ്പത്തില്‍ ആഴ്ന്നിറങ്ങി ഗുണം നല്‍കുന്ന ഒന്നാണിത്. ഇത് ചര്‍മകോശങ്ങള്‍ വരണ്ടു പോകാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്
ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. ഇത് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍, അന്തരീക്ഷ മലിനീകരണം എന്നിവ കാരണമുള്ള ഓക്‌സിഡേഷന്‍ സ്‌ട്രെസ് കുറയ്ക്കുന്നു. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു വഴിയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാന്‍ സഹായിക്കുന്നു. ഇതെല്ലാം പ്രായക്കുറവിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

ചര്‍മത്തിനു നിറം
ചര്‍മത്തിനു നിറം നല്‍കുന്ന ഒന്നു കൂടിയാണ് വെളിച്ചെണ്ണ. ഇതിലെ കൊഴുപ്പുകളും വൈറ്റമിനുകളുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ചര്‍മത്തിന് നിറം നല്‍കുന്നു. വെളിച്ചെണ്ണയില്‍ നാരങ്ങാനീര്, മഞ്ഞള്‍പ്പൊടി തുടങ്ങിയവയെല്ലാം കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കാനുളള നല്ലൊരു വഴിയാണ്. യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാതെ ഇത് ചര്‍മത്തിന് നിറം നല്‍കും.

ചര്‍മത്തിലെ ചുളിവുകള്‍
വെളിച്ചെണ്ണ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ചുളിവുകള്‍ അകറ്റാനും ചര്‍മം അയഞ്ഞു തൂങ്ങി പ്രായക്കൂടതല്‍ തോന്നുന്നതു തടയാനും സഹായിക്കും.

ആന്റി ബാക്ടീരിയല്‍, വൈറല്‍, ഫംഗല്‍
ചര്‍മത്തിലെ ചെറിയ സുഷിരങ്ങളില്‍ അഴുക്കും പൊടിയും കെട്ടിക്കിടന്ന് മുഖത്തുരു പോലുള്ള പ്രശ്‌നങ്ങള്‍ വരുന്നതു തടയാനുളള നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയ്ക്ക് ആന്റി ബാക്ടീരിയല്‍, വൈറല്‍, ഫംഗല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതെല്ലാം മുഖത്തുണ്ടാകുന്ന മുഖക്കുരുവും മറ്റ് അലര്‍ജിയുമെല്ലാം മാറ്റാന്‍ സഹായിക്കും.

മുഖത്തെ പാടുകള്‍ നീക്കാനുള്ള നല്ലൊരു വഴി
മുഖത്തെ പാടുകള്‍ നീക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ മസാജ് ദിവസവും ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്. ചെറുതായി ചൂടാക്കി മുഖത്തു പുരട്ടി മസാജ് ചെയ്താല്‍ ഗുണം ഇരട്ടിയാകും. ജാതിയ്ക്കാപ്പൊടിയും വെളിച്ചെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്താല്‍ മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ സാധിയ്ക്കും.

കറുത്ത കുത്തുകള്‍.
മുഖത്തുണ്ടാകുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്‌നമാണ് കറുത്ത കുത്തുകള്‍. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണിത്. വെളിച്ചെണ്ണ തനിയെ മുഖത്തു പുരട്ടാം. ഇതല്ലെങ്കില്‍ കറ്റാര്‍ വാഴ ജെല്‍ കൂടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഗുണകരമാണ്. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ നീക്കാന്‍ സഹായിക്കും.

കണ്ണിനു താഴെയുളള കരുവാളിപ്പ്
കണ്ണിനു താഴെയുളള കരുവാളിപ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇതിനുളള നല്ലൊരു പരിഹാരമാണ് ദിവസവും വെളിച്ചെണ്ണ കൊണ്ട കണ്‍തടത്തിനു താഴെ മൃദുവായി മസാജ് ചെയ്യുകയെന്നത്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഡാര്‍ക് സള്‍ക്കിള്‍ ഒഴിവാാക്കാന്‍ സഹായിക്കും.

മൃദുത്വം
ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. ഇതില്‍ അല്‍പം പഞ്ചസാര ചേര്‍ത്തു സ്‌ക്രബ് ചെയ്യുന്നത് ഗുണം നല്‍കും. ഇത് മൃുതകോശങ്ങള അകറ്റി ചര്‍മത്തിന് മൃദുത്വം നല്‍കുന്ന ഒന്നാണ്.

നല്ല വെളുപ്പുള്ള പല്ലിനും
നല്ല വെളുപ്പുള്ള പല്ലിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. കോക്കനട്ട് ഓയില്‍ പുള്ളിംഗ്, അതായത് വെളിച്ചെണ്ണ വായിലൊഴിച്ചു കവിള്‍ കൊണ്ട് അല്‍പം കഴിഞ്ഞു തുപ്പിക്കളയുന്നത് പല്ലിനു വെളുപ്പു നല്‍കും, മാത്രമല്ല, മോണരോഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.

മുടിയുടെ ആരോഗ്യത്തിനും
മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. മുടിയ്ക്ക് മൃദുത്വം നല്‍കും, താരന്‍ കളയും, പ്രോട്ടീന്‍ നഷ്ടം തടയുന്നതുകൊണ്ടുതന്നെ മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും ലഭിയ്ക്കും.



Click it and Unblock the Notifications











