For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്ത് തൈര് കുറച്ചു നാള്‍ പുരട്ടി നോക്കൂ

മുഖത്ത് തൈര് കുറച്ചു നാള്‍ പുരട്ടി നോക്കൂ

|

സൗന്ദര്യ സംരക്ഷണത്തിന് പല വഴികളും നോക്കുന്നവരാണ് നമ്മള്‍. പരസ്യത്തില്‍ കാണുന്ന ക്രീമുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുമെല്ലാം മാറി മാറി ഉപയോഗിച്ചു നോക്കുന്നവര്‍.

എന്നാല്‍ മുഖത്തെ ഇത്തരം കൃത്രിമ പരീക്ഷണങ്ങള്‍ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. ഒരു പ്രശ്‌നം തീര്‍ക്കാന്‍ വേണ്ടി ചെയ്യുന്ന വഴികള്‍ മറ്റു പ്രശ്‌നങ്ങള്‍ക്ക് ചിലപ്പോള്‍ വഴിയൊരുക്കും.

മുഖത്തുള്ള ഇത്തരം കൃത്രിമ വിദ്യകള്‍ വരുത്തുന്ന ദോഷങ്ങള്‍ തീര്‍ക്കാന്‍ ഏറെ നല്ലത് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ്. ഇതിനുള്ള ചേരുവകള്‍ നമുക്ക് അടുക്കളയില്‍ നിന്നു തന്നെ ലഭിയ്ക്കുകയും ചെയ്യും.

ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ് തൈര്. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് തൈര്. ഇത് ചര്‍മ, സൗന്ദര്യ സംരക്ഷണത്തിനും പല തരത്തില്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നല്കും. ഇതിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം നല്കും.

തൈര് അല്‍പനാള്‍ അടുപ്പിച്ചു മുഖത്തു പുരട്ടിയാല്‍ എന്തെല്ലാം ഗുണങ്ങളുണ്ടാകുമെന്നറിയൂ,നാം പോലും പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ ലഭിയ്ക്കും.

ചര്‍മത്തിന്റെ നിറം

ചര്‍മത്തിന്റെ നിറം

തൈര് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നിറം നല്‍കും. നല്ലൊരു ബ്ലീച്ചിംഗ് ഗുണമാണ് ലാക്ടിക് ആസിഡ് തൈരിനു നല്‍കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ ചര്‍മം വെളുപ്പിയ്ക്കും. തൈരില്‍ ചില പ്രത്യേക കൂട്ടുകള്‍ ചേര്‍ത്തും ചര്‍മം വെളുപ്പിയ്ക്കാം. തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരില്‍ അല്‍പം ഓറഞ്ചു പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി നോക്കൂ, ചര്‍മത്തിന് നിറം ലഭിക്കാനും തിളക്കും ലഭിക്കാനും പറ്റിയൊരു വഴിയാണിത്.തൈരും കടലമാവും കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

സണ്‍ടാന്‍, സണ്‍ബേണ്‍

സണ്‍ടാന്‍, സണ്‍ബേണ്‍

സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്‍പം തൈരു പുരട്ടി നോക്കൂ. ആശ്വാസമുണ്ടാകും. സണ്‍ടാന്‍ കാരണമുണ്ടാകുന്ന കരുവാളിപ്പു മാറാനും തൈര് നല്ലതു തന്നെ.

പ്രായമേറുന്നതിനെ

പ്രായമേറുന്നതിനെ

പ്രായമേറുന്നതിനെ കാണിക്കുന്നത് പലപ്പോഴും ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതൊഴിവാക്കാനും തൈര് നല്ലതു തന്നെ. ഇതിലെ ലാക്‌ററിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കാനും മൃതകോശങ്ങള്‍ കളയാനും തൈര് നല്ലതാണ്. പഴവും തൈരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്.

വരണ്ടുപോകാതെ

വരണ്ടുപോകാതെ

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന്റെ ഫ്രഷ്‌നസ് നില നിര്‍ത്തുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ചര്‍മാരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് തൈരും തേനും കലര്‍ന്ന മിശ്രിതം. ഇവ ചര്‍മകോശങ്ങള്‍ക്കുള്ളിലേയ്ക്കിറങ്ങി ചര്‍മകോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കുന്നു.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിന് നിറം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. മുഖത്തിന് നിറം നല്‍കാന്‍ മാത്രമല്ല, ചര്‍മത്തിലെ പാടുകള്‍ മാറുന്നതിനും മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് ഏറെ നല്ലതാണ്.

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറവും മൃദുത്വവും നല്‍കാന്‍ ഏറെ നല്ലതാണ്. മുഖത്തെ പാടുകള്‍ മായ്ക്കാനും ഈ മിശ്രിതം സഹായകമാണ്.

ഒലിവ് ഓയിലും തൈരും

ഒലിവ് ഓയിലും തൈരും

പകുതി അവൊക്കാഡോ അരച്ചെടുത്ത്, അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും തൈരും ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് 10-15 മിനുട്ടിന് ശേഷം കഴുകിക്കളയുക. വരണ്ടതും, ഉണങ്ങിയതുമായ ചര്‍മ്മത്തിന് ഈ ഫേസ്പാക്ക് ഏറെ ഉത്തമമാണ്. അവൊക്കാഡോ, ഒലിവ് ഓയില്‍ എന്നിവയിലെ നനവ് നല്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തിന്‍റെ ആഴത്തില്‍ പ്രവര്‍ത്തിക്കുകയും, തൈര് വരണ്ട ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍ നല്കുകയും ചെയ്യും.

ആപ്പിള്‍

ആപ്പിള്‍

ഒരു ആപ്പിള്‍ എടുത്ത് തൊലി കളഞ്ഞ് അരച്ചെടുക്കുക. ഒരു ടേബിള്‍സ്പൂണ്‍ തൈരും തേനും ഇതില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് ഉണങ്ങാനനുവദിക്കുക. ഇത് ഇടക്കിടെ ചെയ്യുന്നത് ചര്‍മ്മം മിനുസവും തിളക്കവുമുള്ളതാകാന്‍ സഹായിക്കും. ഫേസ്പാക്കിന് പച്ച ആപ്പിളും ഉപയോഗിക്കാം.

ഓറഞ്ച് ജ്യൂസ് തൈരുമായി ചേര്‍ത്ത്

ഓറഞ്ച് ജ്യൂസ് തൈരുമായി ചേര്‍ത്ത്

അല്പം ഓറഞ്ച് ജ്യൂസ് തൈരുമായി ചേര്‍ത്ത് മുഖത്ത് തേക്കുക. 10-15 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മങ്ങിയ നിറമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഇതിലേക്ക് തേനും ചേര്‍ത്ത് ഉപയോഗിക്കാം.നനവും മൃദുലതയും വൃത്തിയും നേടാന്‍ സഹായിക്കുന്ന, ഏത് തരത്തിലുള്ള ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് ഈ ഫേസ് പാക്ക്.

തൈരില്‍

തൈരില്‍

തൈരില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് സെബം ഉല്‍പാദനത്തെ നിയന്ത്രിയ്ക്കുന്നു. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന്റെ ഫ്രഷ്‌നസ് നില നിര്‍ത്തുകയും ചെയ്യുന്നു.

English summary

Beauty Benefits Of Applying Curd On Your Face

Beauty Benefits Of Applying Curd On Your Face, Read more to know about,
X
Desktop Bottom Promotion