For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറ്റാര്‍വാഴയും നാരങ്ങ നീരും ഇരുണ്ട നിറം മാറ്റും

കറ്റാര്‍ വാഴയും നാരങ്ങ നീരും ചേരുമ്പോള്‍ എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ഉണ്ടാവുക

|

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ് നിറം കുറഞ്ഞവര്‍ക്ക്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി അത് അപകടത്തിലേക്ക് ക്ഷണിച്ച് വരുത്തുന്ന അവസ്ഥ വരെ ഉണ്ടാവുന്നുണ്ട്. പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിലെ വലിയൊരു വെല്ലുവിളി തന്നെയാണ് ഇത്. നിറം വര്‍ദ്ധിപ്പിക്കുന്നതിനായി പല മാര്‍ഗ്ഗങ്ങളും തേടുമ്പോള്‍ അത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ആരോഗ്യ-സൗന്ദര്യ ഗുണങ്ങളില്‍ മുന്നിലാണ് കറ്റാര്‍ വാഴ. ഇത് മാത്രമല്ല കേശസംരക്ഷണത്തിനും ഒട്ടും പുറകിലല്ല കറ്റാര്‍ വാഴ. മുടിയും ചര്‍മ്മവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കറ്റാര്‍ വാഴ മുന്നിലുണ്ട്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ സാധാരണയായി വളര്‍ത്താന്‍ പറ്റുന്ന ഒന്നാണ് ഇത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളെക്കുറിച്ചും ചിന്തിക്കേണ്ടി വരില്ല.

വായ്‌നാറ്റത്തിന്റെ പിന്നിലെ ആ കാരണം, പരിഹാരം ഇതാവായ്‌നാറ്റത്തിന്റെ പിന്നിലെ ആ കാരണം, പരിഹാരം ഇതാ

കറ്റാര്‍വാഴയില്‍ അല്‍പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും. നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍ വാഴ മികച്ച പരിഹാരമാണ്. മുഖസൗന്ദര്യത്തിനും മുടി സൗന്ദര്യത്തിനും ഫലപ്രദമായി കറ്റാര്‍ വാഴ ഉപയോഗിക്കാം. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് കറ്റാര്‍ വാഴ. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്ന് തന്നെയാണ് കറ്റാര്‍ വാഴയും നാരങ്ങ നീരും ചേരുന്ന മിശ്രിതം.

ബീച്ചിന്റെ ഗുണം

ബീച്ചിന്റെ ഗുണം

ബ്ലീച്ച് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങി സമയം മിനക്കെടുത്തുന്നവര്‍ക്ക് ഇനി കറ്റാര്‍ വാഴ നീരില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് ബ്ലീച്ച് ചെയ്തതു പോലെ മുഖം തിളങ്ങാനും മാത്രമല്ല പാര്‍ശ്വഫലങ്ങളില്ലാതെ മുഖം സംരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല മുഖത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി മുഖത്തിന് തിളക്കം നല്‍കാന്‍ ഉത്തമമാണ് കറ്റാര്‍ വാഴ. ഇതില്‍ നാരങ്ങ നീര് ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു.

കഴുത്തിലെ കറുപ്പിന്

കഴുത്തിലെ കറുപ്പിന്

ചര്‍മസംരക്ഷണത്തില്‍ വില്ലനാവുന്ന ഒന്നാണ് കഴുത്തിലെ കറുപ്പ്. ഇതിന് പരിഹാരം കാണുന്നതിന് ഏറ്റവും നല്ല ഒരു പരിഹാരമാര്‍ഗ്ഗമാണ് കറ്റാര്‍ വാഴയും നാരങ്ങ നീരും. ഇവ തുല്യ അളവില്‍ എടുത്ത് കഴുത്തിന് ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് സൗന്ദര്യസംരക്ഷണത്തിന് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.

താരന് പരിഹാരം

താരന് പരിഹാരം

മുടിയുടെ കാര്യത്തില്‍ വില്ലനാവുന്ന ഒന്നാണ് താരന്‍. താരന് പരിഹാരം കാണാന്‍ സഹായിക്കുന്നു കറ്റാര്‍ വാഴയും നാരങ്ങ നീരും. ഇവ രണ്ടും ഉപയോഗിക്കുന്നത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. താരന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച വഴിയാണ് കറ്റാര്‍ വാഴയും നാരങ്ങ നീരും. താരന്‍ മാത്രമല്ല മുടിസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കറ്റാര്‍വാഴയ്ക്ക് കഴിയും. ഇവ രണ്ടും ചേര്‍ന്ന മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയുക.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്‌സ് ചെയ്ത് അതില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും മുഖത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. മുഖത്തെ കറുപ്പകറ്റി തിളക്കം നല്‍കാന്‍ ഏറ്റവും മികച്ചതാണ് ഇത്.

അലര്‍ജിക്ക് പരിഹാരം

അലര്‍ജിക്ക് പരിഹാരം

പല വിധത്തിലുള്ള അലര്‍ജികള്‍ ശരീരത്തില്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് ചൂടുകാലത്ത്. അതിനെല്ലാം പരിഹാരം കാണുന്നതിനും ചൊറിച്ചിലകറ്റുന്നതിനും സഹായിക്കുന്നു കറ്റാര്‍വാഴ നാരങ്ങ നീര് മിശ്രിതം. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്‍കുന്നു.

മൃതകോശങ്ങള്‍ക്ക് പരിഹാരം

മൃതകോശങ്ങള്‍ക്ക് പരിഹാരം

മൃതകോശങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറ്റാര്‍ വാഴയും നാരങ്ങ നീരും. ഇവ രണ്ടും മിക്‌സ് ചെയ്ത് തേക്കുന്നത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ഡെഡ് സ്‌കിന്‍ സെല്ലുകള്‍ക്ക് എന്നന്നേക്കുമായി പരിഹാരം കാണുന്നു.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

മുഖത്തിനും ചര്‍മ്മത്തിനും നിറം കുറവെന്ന് വിചാരിക്കുന്നവര്‍ക്ക് നല്ലൊരു പ്രതിവിധിയാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയണം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണുകയും ചെയ്യുന്നു.

നഖം പൊട്ടുന്നത്

നഖം പൊട്ടുന്നത്

നഖം പൊട്ടുന്നത് നമ്മളില്‍ സ്ഥിരമുള്ള കാഴ്ചയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പ്രതിവിധി നമുക്കറിയില്ല. പക്ഷേ ഇനിമുതല്‍ അല്‍പം കറ്റാര്‍വാഴ ജ്യൂസ് ഒലീവ് ഓയില്‍ തേന്‍ എന്നിവ മിക്സ് ചെയ്ത് നഖത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി. മാത്രമല്ല ശരീരം വരളുന്നതിനും ഈ മിശ്രിതം പരിഹാരം നല്‍കും. നഖത്തിന്റെ സൗന്ദര്യം പിന്നീട് പ്രശ്‌നത്തിലാകാത്ത അവസ്ഥയില്‍ കൈകാര്യം ചെയ്യുന്നതിന് നമുക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴയും നാരങ്ങ നീരും.

മിനുസമുള്ള മുടിക്ക്

മിനുസമുള്ള മുടിക്ക്

മിനുസമുള്ള മാര്‍ദ്ദവമുള്ള മുടി എല്ലാവരുടേയും ആഗ്രഹമാണ്. അതിന് സഹായിക്കുന്ന പ്രധാന ചേരുവകളില്‍ ഒന്നാണ് കറ്റാര്‍വാഴയും നാരങ്ങ നീരും. ഇത് വരണ്ട മുടി മിനുസമുള്ളതാക്കാന്‍ ഏറ്റവും നല്ല പ്രകൃതി ദത്ത ഔഷധമാണ് കറ്റാര്‍വാഴയുടെ നീര്. വെളിച്ചെണ്ണയും നാരങ്ങ നീരും തൈരും കറ്റാര്‍വാഴ നീരില്‍ മിക്സ് ചെയ്ത് പുരട്ടുക. ഇത് മുടി മിനുസമുള്ളതാക്കും. മാത്രമല്ല മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

English summary

beauty benefits of aloevera and lemon mixture

Here are some beauty benefits of aloevera gel and lemon juice mixture, read on.
Story first published: Saturday, April 21, 2018, 12:34 [IST]
X
Desktop Bottom Promotion